LA FAMILIA
ഏകദേശം ഒരു നൂറ്റാണ്ടോളം മുൻപാണ് പനക്കൽ പി. എ. മത്തായി പാലാ, രാമപുരത്ത് നിന്ന് കോട്ടപ്പടിയിലേക്ക് കുടിയേറി പാർത്തത്. അദ്ദേഹം ഇടവകയിൽ അന്ന് സുറിയാനി കുർബാനയ്ക്ക് വയലിൻ വായിക്കുമായിരുന്നു.അദ്ദേഹത്തിൻ്റെ മൂത്തമകൻ പനക്കൽ പി. എം. ആഗസ്തി, ഇടപ്പുളവൻ ലൂയിസ് ചേട്ടന് മുൻപ് 18 വർഷത്തോളം ഇടവകയുടെ കപ്യാർ ആയിരുന്നു. വേദപാഠ അധ്യാപകനും ആയിരുന്നു.
ഷാജി അഗസ്റ്റിൻ്റെ ഭാര്യ ഈ ഇടവക കല്ലറക്കൽ വർഗീസിൻ്റെയും റീത്തയുടെയും മൂത്ത മകളായ സാലി വർഗീസ്, ഐ.ടി.ഐ. അധ്യാപികയാണ്.12 വർഷത്തോളം വേദപാഠ അധ്യാപികയുമായിരുന്നു.
ഇവരുടെ മക്കളിൽ മൂത്ത ആളായ ജോയൽ ഷാജി പി .ജി. എം. എ. ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർഥിയാണ്. നാല് വർഷത്തോളം അൾത്താര ബാലനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. K.C.Y.M. ട്രഷറർ, മീഡിയ ടീം അംഗം, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അംഗം എന്നീ നിലകളിൽ മുൻപും, നാലാം ക്ലാസിലെ കാറ്റക്കിസം അധ്യാപകൻ, തിരുബാലസഖ്യം ഓർഗനൈസർ എന്നീ നിലകളിൽ ഇപ്പോളും പ്രവർത്തിക്കുന്നു. ഇവരുടെ ഇളയ മകൾ , എയ്ഞ്ചൽ ഷാജി നാലാം വർഷ ബി.എസ്. സി. നേഴ്സിങ് ബിരുദ വിദ്യാർത്ഥിനിയാണ്.
പി. എം. ആഗസ്തി 2002 ലും ഭാര്യ മറിയം 2022 ലും കർത്താവിൽ നിദ്ര പ്രാപിച്ചു.
വീട്ടുപേര് : പനക്കൽ
കുടുംബനാഥൻ്റെ പേര് : ഷാജി അഗസ്റ്റിൻ
വീട്ടിലെ അംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Xavier
Contact No: 9447813531
വീട്ടിലെ അംഗങ്ങൾ :
ഷാജി അഗസ്റ്റിൻ,
സാലി വർഗീസ്,
ജോയൽ ഷാജി,
എയ്ഞ്ചൽ ഷാജി
No comments:
Post a Comment