MORE FAMILIES

Tuesday, September 26, 2023

Rev .Fr. Robin Padinjarekuttu

 

Rev.Fr.Robin Padinjarekuttu

Vicar: St. Sebastian's Church Kottappady

ഇടുക്കി ജില്ലയിലെ കുടിയേറ്റ ഗ്രാമമായ മലയിഞ്ചി ഇടവകയിൽ നിന്നുള്ള ആദ്യത്തെ രൂപത വൈദികനാണ് ഫാ. അഗസ്റ്റിൻ പടിഞ്ഞാറെക്കുറ്റ് എന്ന റോബിൻ അച്ചൻ

      പടിഞ്ഞാറെകുറ്റ് ജോസ് അഗസ്റ്റിൻ്റെയും - മോളി ജോസിൻ്റെ യും മൂത്ത മകനാണ് റോബിൻ അച്ചൻ.2012 ജനുവരി 4 ന് അന്നത്തെ കോതമംഗലം മെത്രാന്മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.

 നെല്ലിമറ്റം, കലയന്താനി, തൊടുപുഴ, കരിമണ്ണൂർ, പള്ളികളിൽ അസിസ്റ്റൻറ് വികാരിയായും കാരക്കുന്നം പള്ളിയിൽ വികാരി ഇൻ ചാർജ് ആയും പൂയംകുട്ടി മണികണ്ഠംചാൽ പള്ളികളിൽ വികാരിയായും അച്ചൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ രൂപതാ പ്രയർ ഗ്രൂപ്പ് അസിസ്റ്റൻറ് ഡയറക്ടറായും, ഇൻഫാം രൂപത ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്

      സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ശക്തമായ സാന്നിധ്യമാണ് റോബിൻ അച്ഛൻ. മലയോര മേഖലകളിലെ മനുഷ്യ വന്യമൃഗ ശല്യങ്ങൾ , പട്ടയ പ്രശ്നങ്ങൾ, പഴയ ആലുവ മൂന്നാർ റോഡ് പുനർനിർമാണം, ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ട് വിരുദ്ധ സമരങ്ങൾ, ബഫർ സോൺ, മണികണ്ഠം ചാൽ ചപ്പാത്തുമായി ബന്ധപ്പെട്ട ജനകീയ മുന്നേറ്റം , തുടങ്ങിയ മേഖലകളിൽ  കാര്യമായ ഇടപെടലുകൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്.2018 ലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് കോതമംഗലത്തിൻ്റെ കിഴക്കൻ മേഖലകളിൽ അച്ചൻ്റെ നേതൃത്വത്തിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

.

2020 ജൂലൈ 11ന് കോട്ടപ്പടി പള്ളിയുടെ വികാരിയായി അച്ചൻ ചാർജ് എടുത്തു . കാര്യമായ ചില പ്രതിസന്ധികളിലൂടെ ഇടവക കടന്നുപോകുന്ന സമയമായിരുന്നു അത്. വളരെ തന്മയത്വത്തോടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാനും ഇടവകാംഗങ്ങളുടെ വിശ്വാസം ആർജിക്കുവാനും അച്ചനു കഴിഞ്ഞു. ഇടവകയിലെ എല്ലാ ദിവസവും വിശുദ്ധ കുർബാന എഴുന്നള്ളിച്ച് വച്ചുള്ള ആരാധന ആരംഭിച്ചതും ദൈവ കരുണയുടെ ചിത്രം സ്ഥാപിച്ചതും ഇടവകയുടെ ആത്മീയ വളർച്ചയിൽ വലിയ മുന്നേറ്റം ഉണ്ടാക്കി. വ്യക്തികേന്ദ്രീകൃതവും കുടുംബ കേന്ദ്രീകൃതവുമായ അജപാലന ശൈലി യും നല്ല പെരുമാറ്റവും ഇടവകാംഗങ്ങൾക്ക് മാത്രമല്ല പൊതുസമൂഹത്തിലും വലിയ സ്വീകാര്യത നൽകി. നാനാജാതി മതസ്ഥരായ ആളുകളുമായി നല്ല ബന്ധം സൂക്ഷിക്കുവാൻ അച്ചനും അതുവഴി ഇടവകക്കും കഴിഞ്ഞു എന്നുള്ളത് വലിയ കാര്യമാണ്.

കോവിഡ് മഹാമാരിയുടെ സമയത്ത് സാമാന്യം ഭംഗിയായി തന്നെ  തിരുനാൾ ആഘോഷിക്കുവാൻ കഴിഞ്ഞത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. അന്ന് ആരംഭിച്ച തിരുസ്വരൂപ പ്രയാണം നാനാജാതി മതസ്ഥർ ഏറെ താല്പര്യത്തോടെയാണ് സ്വീകരിച്ചത്.

ഇടവകയിലെ പ്രവാസികളെ ഒരുമിച്ച് കൂട്ടി ഗ്ലോബൽ കൂട്ടായ്മ രൂപീകരിച്ചു. എല്ലാ സംഘടനാ പ്രവർത്തനങ്ങൾക്കും പുതിയ ദിശാബോധം നൽകുവാനും കഴിഞ്ഞു. അൾത്താരയിൽ നിന്ന് ഒരാളെപ്പോലും മുറിവേൽപ്പിക്കില്ല എന്ന് അച്ചൻ്റെ നിലപാട് ഇടവകയിൽ വലിയ സ്വീകാര്യത നൽകി. യാതൊരുതരത്തിലുള്ള നിർബന്ധപ്പിരിവുകളും കുടിശ്ശികയെഴുത്തും ഉണ്ടാവില്ല പ്രഖ്യാപനവും, മരണാനന്തരം ഉള്ള കുഴിക്കാണവും വേണ്ട എന്ന് തീരുമാനവും വിപ്ലവകരമായി.  ഒന്നിനും കുറവുണ്ടാകാത്ത രീതിയിൽ ആളുകൾ വളരെ കാര്യമായി സഹകരിച്ചു.

ഇന്ന് കോട്ടപ്പടി കത്തോലിക്കാ പള്ളി പല കാര്യങ്ങൾക്കും ഒരു മോഡലാണ്. ഏതു ഇടവക അംഗത്തിനും അഭിമാനിക്കാവുന്ന സുന്ദര നിമിഷമാണിത്. കോട്ടപ്പടി പള്ളിയുടെ ചരിത്രത്തിൻ്റെ  ഏടുകളിൽ സ്വർണലിപികളാൽ എഴുതപ്പെട്ട കാലഘട്ടമായിരിക്കും റോബിനച്ചൻ വികാരിയായ ഈ വർഷങ്ങൾ.

       എല്ലാവരെയും ഒരുപോലെ കാണുകയും തൻ്റെ    മുന്നിലെത്തുന്നവരിൽ ഈശോയുടെ മുഖം ദർശിച്ചു അവർക്കു ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നതിലുള്ള അച്ചൻ്റെ    പ്രത്യേക കഴിവും  എടുത്തുപറയേണ്ട ഒന്നാണ്.



     ലോകം കോവിഡിൻ്റെ  പിടിയിൽ അമർന്ന കാലഘട്ടത്തിൽ കോട്ടപ്പടി പള്ളിയിൽ രൂപംകൊണ്ട Disaster Management Team ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഒരാൾ കോവിഡ് ബാധിതനായാൽ  സുഖം പ്രാപിക്കുന്ന സമയം വരെയുള്ള എല്ലാ ശുശ്രൂഷകളും ഏറ്റെടുക്കുന്ന ഒരു ദൈവീക ശുശ്രൂഷ ആയിരുന്നു ഇത്. അച്ഛൻറെ നേതൃത്വത്തിൽ രൂപംകൊണ്ട കൂട്ടായ്മയായിരുന്നു  ഇത്.

 ലൈഫ് സെൻറർ എന്ന് പേരുള്ള കോട്ടപ്പടി പള്ളിയുടെ ഓഡിറ്റോറിയം അതിമനോഹരമാണ്. ദീർഘവീക്ഷണത്തിൻ്റെയും കൂട്ടായ്മയുടെയും ഫലമായി രൂപപ്പെട്ടു വന്നതാണ് ഇത്. യാതൊരുവിധ നിർബന്ധങ്ങളുമില്ലാതെയാണ്  റോബിൻ അച്ചൻ്റെ കാലത്ത്  ഇത്  നിർമ്മാണം 

പൂർത്തിയാക്കിയത് എന്നത് ഏറെ ശ്രദ്ധാർഹമാണ്

    കഴിഞ്ഞ രണ്ട് വർഷമായി ബൈബിൾ കൺവെൻഷൻ നടത്തുക വഴി  അനേകർക്കു ദൈവാനുഗ്രഹം നേടാനും കഴിഞ്ഞു.

 ദേവാലയത്തിൻ്റെ   പുനർനിർമാണം നടത്താൻ തീരുമാനിക്കുകയും അത് പ്രവർത്തികമാക്കുകയും ചെയ്തു. പൗരസ്ത്യ പാശ്ചാത്യ കലകൾ ഒരുമിച്ചു ചേർത്ത് രൂപപ്പെടുത്തിയ അൾത്താര അതിമനോഹരമായ പ്രാർത്ഥന അനുഭവം സമ്മാനിക്കുന്നു.

    ഈ കാലഘട്ടത്തിലെ പ്രധാനപ്പെട്ട ഒരു നേട്ടമാണ് സിമിത്തേരിയുടെ പുനർ നിർമ്മാണം. രണ്ട് തട്ടായി കിടന്ന സെമിത്തേരി ഒരേ ഉയരത്തിൽ ആക്കി മനോഹരമായ ഒരു ചാപ്പലും നിർമ്മിച്ചു.

  ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോയ ഒരു ഇടവകയെ ഇത്രമാത്രം പോസിറ്റീവ് വൈബ് ഉള്ള ഒരു ഇടവക സമൂഹമാക്കി ബന്ധപ്പെടുത്തുവാൻ അച്ഛന് കഴിഞ്ഞു എന്നുള്ളത് ഏറെ ശ്രദ്ധാർഹമായ കാര്യമാണ്.

ഇടവകയുടെ കൂട്ടായ്മയും ആത്മീയതയും ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയ ഒരു കാലഘട്ടമാണിത്. കോട്ടപ്പടി പള്ളിയുടെ ഏറ്റവും അനുഗ്രഹദായക വർഷങ്ങളാണ് അച്ചൻ്റെ  കാലഘട്ടമെന്ന് പറയാതെ വയ്യ......

      

     ഇടവക വികാരി എന്ന വലിയ ഉത്തരവാദിത്വത്തിനൊപ്പം അച്ഛൻ അറിയപ്പെടുന്ന ധ്യാന ഗുരുവും, കൗൺസിലറും, മൈൻഡ് പരിശീലകനും, മോട്ടിവേഷൻ ട്രെയിനറും ആണ്. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വം കൂടിയാണ് റോബിൻ അച്ഛൻ


Name:* Fr. Robin Padinjarekuttu

*Qualifications:* MA, MSW

*Current Position:*

- Vicar: St. Sebastian's Church Kottappady

- Retreat Preacher

- Motivational Speaker

- Mind Trainer

- Social Media Influencer

- Social Activist


*Previous Positions:*

- Asst. Vicar: Nellimattam St. Joseph Church

- Kalayanthani St. Mary's Church

- Thodupuzha St. Sebastian's Church

- Karimannoor St. Mary's Church

- Vicar in charge: Karakkunnam St. Mary's Church

- Vicar: Pooyamkutty St. George Church

- Manikandamchal St. Mary's Church


*Other Roles:*

- Asst. Director: Prayer Group

- Director: Infarm


Fr. Robin Padinjarekuttu is a dedicated clergyman with a strong background in theology and social work. He has served in various parishes and churches, fulfilling his pastoral duties with great devotion. In addition to his spiritual work, he is known for his motivational speaking, mind training, and active engagement in social issues. Fr. Robin also has a significant online presence as a social media influencer, where he spreads messages of faith, positivity, and social awareness.





No comments:

Post a Comment