MORE FAMILIES

Friday, September 22, 2023

Chalbhagath Devassia & Family

LA FAMILIA

    ചാൽഭാഗത്ത് ഔസേപ്പ് ഉലഹന്നാൻ കോതമംഗലം ഇടവകയിൽ ജനിച്ചു. മുടക്കിരായി ഇടവക അംഗമായ അറയ്ക്കൽ മറിയത്തെ വിവാഹം ചെയ്ത് 1945  കാലഘട്ടങ്ങളിൽ കോട്ടപ്പടിയിൽ  സ്ഥിരതാമസക്കാരനായി.  നിലവിലുള്ള ദൈവാലയത്തിന്റെ നിർമ്മാണത്തിന് അക്ഷീണം പ്രവർത്തിച്ചവരാണ് ഇരുവരും.  ഇടവകയുടെ കൈക്കാരനായി ഉലഹന്നാൻ പ്രവർത്തിച്ചിട്ടുണ്ട്. മറിയം ഉലഹന്നാൻ ദമ്പതികൾക്ക് 6 മക്കളാണ് ഉള്ളത്.ഇളയ മകനായ ദേവസിയുടെ കൂടെ താമസിച്ചുവരവേ മറിയം 1993ലും ഉലഹന്നാൻ 2014ലും കർത്താവിൽ നിദ്ര പ്രാപിച്ചു.       ദേവസ്യ 20 വർഷം ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ടിച്ചു. തുടർന്ന് കേരള സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ ജോലി ചെയ്തു.പാരിഷ് കൗൺസിൽ മെമ്പർ ആയും ദേവസ്യ പ്രവർത്തിച്ചിട്ടുണ്ട്.


1991 ഏപ്രിൽ 21ന് കോട്ടപ്പടി ഇടവക അംഗമായ ചേന്ദംകുളം മാണി-അന്നകുട്ടി ദമ്പതികളുടെ മകളായ ആലീസിനെ വിവാഹം ചെയ്തു. നേഴ്സ് ആയി ജോലി ചെയ്തിരുന്ന ആലീസ് മാതൃവേദി വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ദേവസ്യ ആലീസ് ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉള്ളത്. മൂത്ത മകളായ അജയ്‌ത  ചെറുപുഷ്പ മിഷൻ ലീഗിന്റെ മേഖലാ ഭാരവാഹിയും പ്രവർത്തിച്ചിട്ടുണ്ട്. നേഴ്സ് ആയ അജയ്‌ത  2019 ഫെബ്രുവരി 7 തോപ്രാംകുടി ഇടവക അംഗമായ റോള്‍ഡിന്‍ മാത്യുവിനെ വിവാഹം ചെയ്തു. രണ്ടാമത്തെ മകൾ ദീപ്തി കോട്ടപ്പടി ഇടവകയിലെ KCYM വൈസ് പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മതാധ്യാപിക  ആയും പ്രവർത്തിച്ചുവരുന്നു.  2023 ജൂൺ 10ന് ദീപ്തി കോട്ടപ്പടി ഇടവകാംഗമായ തെക്കേൽ സോയിയെ വിവാഹം ചെയ്തു.

       ഇളയ മകനായ അഭിലാഷ് കെസിവൈഎം ഇടവക ഭാരവാഹിയായും ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിലും മീഡിയ (സ്ലൈഡ് ) ടീമിലും പ്രവർത്തിച്ചുവരുന്നു.

വീട്ടുപേര് - ചാൽഭാഗത്ത് 

കുടുംബനാഥൻ്റെ പേര് - ദേവസ്യ സീ യു

വീട്ടിലെ അംഗങ്ങൾ  - 3

കുടുംബ യൂണിറ്റ് - St. Maria Goretti

Contact No : 8301032535


 

No comments:

Post a Comment