LA FAMILIA
ചേറ്റൂർ ഉതുപ്പ് ചാക്കോ 1951 ൽ പെരിങ്ങഴിയിൽ നിന്നും കോട്ടപ്പടിയിൽ വന്ന് പ്ലാമുടിയിൽ താമസം തുടങ്ങി. ചക്കോയ്ക്ക് 8 മക്കൾ - 7 ആണും ഒരു പെണ്ണും. അതിൽ അഞ്ചാമത്തെ മകൻ ചാക്കോ കുര്യൻ, വിവാഹം കഴിച്ചിരിക്കുന്നത് കോതമംഗലം തെക്കേക്കര ഇട്ടൂപ് മകൾ റോസകുട്ടിയെയാണ്. കുര്യന് മൂന്ന് മക്കൾ - 2 പെണ്ണും 1ആണും മൂത്തമകൾ മോളിയെ ആയവന വടക്കും പാടത്ത് ജോർജ് വിവാഹം ചെയ്തു. ഇളയമകൾ ഉടുമ്പന്നൂർ മണിയാക്കുപാറ ബേബിച്ചൻ വിവാഹം ചെയ്തു. മകൻ ജെയിംസ് വിവാഹം കഴിച്ചിരിക്കുന്നത് ചെല്ല്യാം പാറ കല്ലത്ത് കുടുംബാംഗം സ്റ്റാനിയെയാണ്. ഇവർക്ക് മൂന്ന് മക്കളാണുള്ളത്. മൂത്ത മകൻ ഫാ.ജസ്റ്റിൻ 04/01/2022 ൽ വൈദീകപട്ടം സ്വീകരിച്ച് കോതമംഗലം രൂപതയിൽ സേവനം ചെയ്യുന്നു. നീണ്ട മുപ്പതു വർഷത്തെ കാത്തിരിപ്പിന് ശേഷം കോതമംഗലം രൂപതക്കു വേണ്ടി കോട്ടപ്പടി ഇടവകയിൽ നിന്നും ഉണ്ടായ നവ വൈദീകനാണ് ഫാ. ജസ്റ്റിൻ. ഇടവക D.M.T. ടീമിലും ഇടവകയുടെ മറ്റു പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഫാ. ജസ്റ്റിൻ.
No comments:
Post a Comment