കോട്ടപ്പടിയിലെ ആദ്യകാല കുടിയേറ്റകുടുംബങ്ങളിലൊന്നായ പാറക്കൽ ( മുളന്തറ ) കുടുംബത്തിലെ മത്തായിയുടെയും ആനിയുടെയും മൂത്ത മകനാണ് അനീഷ്. അങ്കമാലി മൂക്കന്നൂർ നെടുങ്ങാടൻ വർഗീസ് - ആനി ദമ്പതികളുടെ മകൾ ജിനിയാണ് അനീഷിൻ്റെ ഭാര്യ. ഇവരുടെ ഏക മകൻ സിയാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ജിനി കുവൈറ്റിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു
അൾത്താര ബാലൻ , ചെറുപുഷ്പ മിഷൻ ലീഗ് , Disaster Management Team തുടങ്ങിയ ഇടവകയുടെ സംവിധാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അനീഷ് കഴിഞ്ഞ മൂന്ന് വർഷക്കാലം കോട്ടപ്പടി ഇടവകയുടെ കൈക്കാരൻ എന്ന നിലയിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകാൻ അനീഷിനു കഴിഞ്ഞു. ഈ കാലഘട്ടത്തിലാണ് സിമിത്തേരി പുനർനിർമ്മാണം, ലൈഫ് സെൻറർ ഓഡിറ്റോറിയത്തിന്റെ പൂർത്തീകരണം, അൾത്താര പുനർനിർമ്മാണം, ദേവാലയ നവീകരണം, പള്ളിയുടെ പശ്ചാത്തല സൗകര്യം ഒരുക്കൽ തുടങ്ങിയ കാര്യങ്ങൾ നടന്നത്
ജൂബിലി ആഘോഷ കമ്മിറ്റികളുടെ ജനറൽ കൺവീനറായി അനീഷ് സഭയുടെ വളർച്ചയിൽ വലിയ സംഭാവനകൾ നൽകുന്നു.

No comments:
Post a Comment