LA FAMILIA
പീറ്റർ ഇ.പി ഇടപ്പുളവൻ പൈലി (പാപ്പു) അന്നം ദമ്പതികളുടെ 5 മക്കളിൽ ഒരാളായി കോട്ടപ്പടിയിൽ ജനിച്ച് വളർന്നയാളാണ്.
കാർഷീകാവശ്യത്തിനും കച്ചവടത്തിനുമായി ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ പള്ളി ഇടവകയിൽ നിന്ന് 1920-തോടു കൂടി പൈലി ഇടപ്പുളവനും സഹോദരങ്ങളും കുറുപ്പംപടി യിൽ വന്ന് താമസമാക്കി. 1930 തോടു കൂടി അവിടെ നിന്ന് കോട്ടപ്പടിയിൽ വന്ന് താമസമായി.പൈലിയുടെ നാലു മക്കളിൽ ഏക മകനാണ് പൈലി(പാപ്പു). പൈലി(പാപ്പു) 2013 ലും ഭാര്യ അന്നം1999 ലും നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. പീറ്റർ പൈലി 1984 ൽ പാലക്കാട് മംഗലo ഡാമിൽ നിന്ന് അമ്പഴത്തിനാൽ കുര്യൻ മറിയം ദമ്പതികളുടെ മകൾ ആനീസിനെ വിവാഹം ചെയ്യുകയും 3 മക്കൾ ജനിക്കുകയും ചെയ്തു.
അവർ എബി,ബിൻസി, ആൻസി എന്നിവരാണ്. ബിൻസിയെ നെടുംങ്കണ്ടം ഏർത്തെയിൽ തോമസ് ഏലിക്കുട്ടി ദമ്പതികളുടെ മകൻ ലിബിൻ തോമസ് 2014 ൽ വിവാഹം ചെയ്തു. ആൻസിയെ അങ്കമാലി കല്ലറയ്ക്കൽ സെബാസ്റ്റ്യൻ എൽസി ദമ്പതികളുടെ മകൻ സനൂപ് സെബാസ്റ്റ്യൻ 2015 ൽ വിവാഹം ചെയ്തു.മകൻ എബി 2016 - ൽ തുടങ്ങനാട് മനപ്പുറത്ത് ജോസഫ് - ബോണി ദമ്പതികളുടെ മകൾ ഡോണയെ വിവാഹം ചെയ്തു. ഇവർക്ക് 2 കുട്ടകൾ ജനിച്ചു - സ്റ്റീവ് എബി പീറ്റർ, ജെഫ് എബി പീറ്റർ. ഇവർ കോതമംഗലം M.A. INTERNATIONAL SCHOOL - ൽ പഠിക്കുന്നു. എബി ബി.ടെക് ബിരുദധാരിയാണ്. ഇപ്പോൾ കപ്പലിൽ ചീഫ് എഞ്ചിനീയറായി ജോലി ചെയ്യുന്നു. ഭാര്യ ഡോണയും ബി.ടെക് ബിരുദധാരിയാണ്. പിതാവ് പീറ്ററിനോടും മാതാവ് ആനീസിനോടും ഒപ്പം വടാശ്ശേരിയിൽ താമസിച്ചു വരുന്നു. ഫാ. തോമസ് പിട്ടാപ്പിള്ളിൽ വികാരിയായിരുന്ന കാലത്ത് പീറ്റർ മാതാപിതാക്കളോടൊപ്പം പള്ളിയുടെ നിർമ്മാണപ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി പങ്കെടുത്തിട്ടുണ്ട്. പീറ്റർ നമ്മുടെ ഇടവകയിൽ പരീഷ് കൗൺസിൽ അംഗമായ് സേവനമനുഷ്ഠിച്ചിരുന്നു. ഇടവകയുടെ ജൂബിലി ആഘോഷ കമ്മിറ്റിയിൽ പീറ്ററും ഡോണയും അംഗങ്ങളാണ് .
വീട്ടുപേര് - ഇടപ്പുളവൻ
കുടുംബനാഥൻ്റെ പേര് - പീറ്റർ പൈലി
വീട്ടിലെ അംഗങ്ങൾ - 6
കുടുംബ യൂണിറ്റ് - St. Mother Theresa
Contact No : +919645957393,+919446806779
കുടുംബാംഗങ്ങൾ:-
പീറ്റർ EP ,
ആനീസ് പീറ്റർ,
എബി പീറ്റർ,
ഡോണ എബി,
സ്റ്റീവ് എബി പീറ്റർ,
ജെഫ് എബി പീറ്റർ
No comments:
Post a Comment