LA FAMILIA
1935 കാലഘട്ടത്തിൽ കോട്ടയം ജില്ലയിലെ രാമപുരത്ത് നിന്നും കോട്ടപ്പടിയിലേക്ക് വന്ന അവിരയുടെയും ഏലീശ്വയുടെയും മകനായി 1953 ല്‍ ജോസ് ജനിച്ചു . കോട്ടപ്പടിയിലുള്ള സിൻസിയർ കോളേജ് എന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥനും പ്രിൻസിപ്പാളുമായി ജോസ് തൻ്റെ അധ്യാപക ജീവിതം ആരംഭിച്ചു . കോതമംഗലം സെൻറ് ജോർജ് ഹൈസ്കൂൾ , കല്ലാനിക്കൽ സെൻറ് ജോർജ് ഹൈസ്കൂൾ , ചെറുവട്ടൂർ ഗവൺമെൻറ് ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് , Mar Elias ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളിൽ അധ്യാപകനായി ജോസ് ജോലി നോക്കിയിരുന്നു.
2008 ൽ Mar Elias ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും റിട്ടയർ ചെയ്തു. 1972 മുതൽ 1978 വരെ മതാധ്യാപകനായും പല പ്രാവശ്യം പാരിഷ് കൗൺസിൽ അംഗമായും ജോസ് സേവനം ചെയ്തിട്ടുണ്ട്. ജോസ് ഇപ്പോൾ കോട്ടപ്പടി സർവീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡണ്ടായി ജോലി ചെയ്തു വരുന്നു. അയ് മുറി പള്ളി ഇടവകാംഗമായ കാളാംപറമ്പിൽ വർഗീസിൻ്റെയും മറിയത്തിൻ്റെയും മകളായ മേരിയാണ് ജോസിൻ്റെ ഭാര്യ . ജോസ് - മേരി ദമ്പതികൾക്ക് രണ്ടു മക്കളാണ്. മകൻ ജസ്റ്റിൻ ആലുവ അശോകപുരം St .Sebastian ഇടവകാംഗമായ ആനമുട്ടിച്ചിറയിൽ വർക്കിയുടെയും മറിയത്തിൻ്റെയും മകളായ ജോസ്നയെ വിവാഹം ചെയ്തു . ജസ്റ്റിൻ - ജോസ്ന ദമ്പതികൾക്ക് രണ്ടു മക്കൾ, ജോസ് വിൻ , ജോവിറ്റ. ജോസ് വിൻ ഏഴാം ക്ലാസിലും ജോവിറ്റ എൽകെജിയിലും പഠിക്കുന്നു ജസ്റ്റിൻ കളമശ്ശേരി രാജഗിരി സ്കൂളിൽ ജോലി നോക്കുന്നു .
മകൾ ജെസ്‌ലിനെ തൃശ്ശൂർ പെരിഞ്ചേരി പള്ളി ഇടവകാംഗമായ എരികുളം പോളിൻ്റെയും ലിസിയുടെയും മകനായ സന്ദീപ് വിവാഹം ചെയ്തിരിക്കുന്നു. സന്ദീപും ജെസ്‌ലിനും നേഴ്സ് ആയി ഷാർജയിൽ ജോലി നോക്കുന്നു .ഇവർക്ക് രണ്ട് മക്കൾ. പോൾ അന്റോണിയോ , ജോഷ്വാ എബ്രഹാം .ഇരുവരും മാതാപിതാക്കളോടൊപ്പം ഷാർജയിലാണ്.
വീട്ടുപേര് : ചോലിക്കര
കുടുംബനാഥൻ്റെ പേര് : ജോസ്. സി. എ .
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Thomas
Contact Number : 9446494296
കുടുംബാംഗങ്ങൾ -
ജോസ് സി. എ,
മേരി ജോസ്,
ജെസ്റ്റിൻ ജോസ്,
ജോസ്ന ജെസ്റ്റിൻ,
ജോസ് വിൻ ജെസ്റ്റിൻ,
ജോവിറ്റ ജെസ്റ്റിൻ.
No comments:
Post a Comment