LA FAMILIA
90 വർഷം മുമ്പ് കൂത്താട്ടുകുളം മുത്തോലപുരം ഇടവകയിൽ നിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കിയവരാണ് ഉലഹന്നാൻ - മറിയം ദമ്പതികൾ. ഉലഹന്നാൻ - മറിയം ദമ്പതികളുടെ മൂത്തമകൻ ആണ് ഉലഹനാൻ വർക്കി.
ഉലഹന്നാൻ വർക്കി മാലിപ്പാറ ഇടവക കണ്ണംകല്ലേൽ ജോസഫ് - ത്രേസ്യ ദമ്പതികളുടെ 11 മക്കളിൽ രണ്ടാമത്തെ മകൾ മേരിയെ വിവാഹം ചെയ്തു. വർക്കി - മേരി ദമ്പതികൾക്ക് മൂന്നു മക്കൾ ആണുള്ളത്.വർക്കി - മേരി ദമ്പതികൾ കോട്ടപ്പടി പള്ളിയുടെ നിർമ്മാണ സമയത്ത് സഹകരിച്ചിട്ടുള്ളവരാണ്.

ഇളയ മകൻ ജോസഫ് യുവദീപ്തിയിലും മിഷൻ ലീഗിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട് .
2002 ൽ ജോസഫ്, നെല്ലിമറ്റം സെൻറ് ജോസഫ് ഇടവക , കുന്നേൽ മാത്യു - മേരി ദമ്പതികളുടെ മകൾ ലെജയെ വിവാഹം ചെയ്തു ഇവർക്ക് രണ്ടു മക്കളാണുള്ളത് അന്ന, അലൻ.
ലെജ മാതൃവേദിയുടെ പ്രസിഡന്റായും സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അലൻ അൾത്താര ബാലനായും, മിഷൻ ലീഗ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
അന്നയും അലനും പ്ലസ് ടു കഴിഞ്ഞ് അടുത്ത കോഴ്സിനായി തയ്യാറാവുന്നു.
No comments:
Post a Comment