LA FAMILIA
പാലാ രാമപുരം സെൻറ് അഗസ്തിനോസ് ഇടവകാംഗം ആയിരുന്ന മൈക്കിൾ ഉലഹന്നാൻ മറിയം ദമ്പതികൾ 1941ല്‍ കോട്ടപ്പടി കല്ലുമലയിൽ താമസം ആരംഭിച്ചു. 1953 ൽ ബഹുമാനപ്പെട്ട ആൻറണി അച്ചൻ്റെ കാലഘട്ടത്തിൽ മൈക്കിൾ ഉലഹന്നാൻ പള്ളിയിൽ കൈകാരനായി സേവനമനുഷ്ഠിച്ചിരുന്നു.
മൈക്കിൾ മറിയം ദമ്പതികളുടെ രണ്ടാമത്തെ മകനായ ഉലഹന്നാൻ ആരക്കുഴ ഇടവകാംഗമായ മറിയകുട്ടിയെ വിവാഹം ചെയ്തു. ഇവരുടെ നാലാമത്തെ മകനാണ് ജോസ് (ബാബു). ജോസിന് ബിസിനസ് ആയിരുന്നു.
1993 - ല്‍ ജോസ് , കോട്ടപ്പടി ഇടവകാംഗമായ പുത്തൻപുരയിൽ ജോയിയുടെയും കത്രീനയുടെയും ഇളയ മകൾ ബിന്ദുവിനെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കളാണുള്ളത് ജിസോ ജോസും, സിൻസ ജോസും.
ജിസോ കുവൈറ്റിൽ കോഡിനേറ്റർ ആയി ജോലി ചെയ്യുന്നു.
സിൻസ ജോസ് യുകെയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു . സിൻസ പള്ളിയിലെ ഗായക സംഘത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
2011 December 14 ന് ജോസ് കർത്താവിൽ നിദ്ര പ്രാപിച്ചു .
2012 June 30 ന് മറിയം ഉലഹന്നാൻ കർത്താവിൽ നിദ്ര പ്രാപിച്ചു .
No comments:
Post a Comment