LA FAMILIA
1900 ൽ എറണാകുളം ജില്ലയിലെ, തിരുമാറാടിയിൽ നിന്ന്, കോട്ടപ്പടിയിൽ താമസമാക്കിയ, മാടപ്പിള്ളിൽ ഉലഹന്നാൻ്റെയും എലിക്കുട്ടിയുടെയും രണ്ടാമത്തെ മകനാണ് ജോണി എം.യു. 2007 - 2010 കാലഘട്ടങ്ങളിൽ, കോട്ടപ്പടി പള്ളിയുടെ കൈക്കാരനായും, പാരിഷ് കൗൺസിൽ അംഗമായും, സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോണിയുടെ ഭാര്യ ഗ്രേസി, പൂക്കാട്ടുപടി ചീരങ്ങൽ തോമസിൻ്റെയും ഏലിക്കുട്ടിയുടെയും മൂത്ത മകളാണ് .കോട്ടപ്പടി സെൻറ്. ജോൺസ് സ്പെഷ്യൽ സ്കൂളിൽ ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു മക്കളാണ്. ജോജിയും, ജോമിയും.
മൂത്തമകൻ ജോജി, കെ.സി.വൈ.എം, മിഷീൻ ലീഗ് സജീവ പ്രവർത്തകനായിരുന്നു. കൂടാതെ, പള്ളിയുടെ ലോഗോ ഡിസൈൻ ചെയ്തത് ജോജിയാണ്. 2019 ൽ ജോജി, കോട്ടപ്പടി ഇടപ്പുളവൻ ജെയ്‌സൺൻ്റെയും ഗ്രേസിയുടെയും മകൾ ആഷ്‌ലിയെ വിവാഹം ചെയ്തു. ആഷ്‌ലി കെ.സി.വൈ.എം. ലും, മിഷൻ ലീഗിലും സജീവ പ്രവർത്തകയായിരുന്നു. ഇവരുടെ മകൾ എസ്സെയിൽ മറിയം ജോജി. ഇവര്‍ യുകെയിൽ കുടുംബസമേതം താമസിക്കുന്നു. ആഷ്‌ലി യുകെയിൽ നേഴ്സ് ആണ്. രണ്ടാമത്തെ മകൻ ജോമി അൾത്താര ബാലനായും, കെ.സി.വൈ.എം, മിഷൻ ലീഗ് , പ്രവർത്തകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജോമി, ഹൈദരാബാദിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു.
വീട്ടുപേര് : മാടപ്പിള്ളിൽ
കുടുംബനാഥൻ്റെ പേര് : ജോണി എം. യു
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. George
Contact Number : 9946807354, 8606108991
കുടുംബാംഗങ്ങൾ -
ജോണി എം. യു,
ഗ്രേസി ജോണി,
ജോജി ജോൺ,
ജോമി ജോണി,
ആഷ്‌ലി ജോജി,
എസ്സെയിൽ മറിയം ജോജി.
No comments:
Post a Comment