Friday, May 31, 2024

Koottungal Tomy & Family

LA FAMILIA

        പാലാ കുണിഞ്ഞി ഇടവകയിൽ നിന്ന് 1941 ൽ കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് മൈക്കിൾ ഉലഹന്നാനൻ - മറിയം ദമ്പതികളുടേത്. മൈക്കിൾ, 1953 ൽ, Fr. Antony വികാരി ആയിരുന്ന കാലഘട്ടത്തിൽ കൈക്കാരൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. മൈക്കിൾ - മറിയം ദമ്പതികളുടെ നാലാമത്തെ മകനാണ്  ഔസേപ്പ് . കോട്ടപ്പടി ഇടവക ഇടപ്പുളവൻ പൈലിയുടേയും, റോസായുടെയും മകൾ അന്നമ്മ ആണ് ഔസേപ്പിൻ്റെ ഭാര്യ. ബഹുമാനപ്പെട്ട മാത്യു അച്ചൻ്റെ കാലഘട്ടത്തിൽ ഔസേപ്പ് കൈക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്. ഔസേപ്പ് - അന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയ മകനാണ് ടോമി. ടോമി നെല്ലിമറ്റം ഇടവക തിരുതനത്തിൽ മാത്യുവിൻ്റെയും ഏലിക്കുട്ടിയുടേയും മകളായ മേഴ്‌സിയെ 1996 ൽ വിവാഹം ചെയ്തു. ടോമി - മേഴ്‌സി ദമ്പതികൾക്ക് രണ്ടു മക്കൾ ഡോണ, ഡാനിയ.


ഡോണ UK യിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. ഡാനിയ BCA വിദ്യാർത്ഥിനി ആണ്. ഡാനിയ മിഷൻ ലീഗിൻ്റെ ട്രഷറർ ആയും മീഡിയ ടീമിലും സേവനം ചെയ്തിട്ടുണ്ട്. ഔസേപ്പ് അന്നമ്മ ദമ്പതികളുടെ മൂത്ത മകൻ ജോൺ കോട്ടപ്പടി ഇടവകാംഗമാണ്. മകൾ സ്റ്റെല്ല കല്ലൂർക്കാട് ഇടവക നടുക്കുടിയിൽ ഫ്രാൻസിസ് വിവാഹം ചെയ്തു. മൂന്നാമത്തെ മകൻ ജെയിംസ് 1994 ലും ഔസേപ്പ്  1998 നവംബർ 28 നും അന്നമ്മ 2013 ഫെബ്രുവരി 13 നും കർത്താവിൽ നിദ്ര പ്രാപിച്ചു.





ടോമിയുടെ  പിതാവിൻ്റെ അപ്പച്ചൻ മൈക്കിൾ 1987 ഫെബ്രുവരി 13 നും അമ്മ മറിയം 1995 ജനുവരി 1 നും കർത്താവിൽ നിദ്ര പ്രാപിച്ചു.





വീട്ടുപേര് : കൂട്ടുങ്ങൽ 
കുടുംബനാഥൻ്റെ പേര് : ടോമി 
കുടുംബാംഗങ്ങളുടെ എണ്ണം : 4 
കുടുംബ യൂണിറ്റ് : St. Augustine 
Contact Number : 9947630795, 9746842689

കുടുംബാംഗങ്ങൾ - 
ടോമി, 
മേഴ്‌സി ടോമി, 
ഡോണ ടോമി, 
ഡാനിയ ടോമി.

No comments:

Post a Comment