LA FAMILIA
1924 ൽ ആരക്കുഴയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് മാടപ്പിള്ളിക്കുന്നേൽ ആന്റണി ( സണ്ണി ) യുടേത് . ഉലഹാന്നാൻ മറിയക്കുട്ടി ദമ്പതികളുടെ അഞ്ച് മക്കളിൽ രണ്ടാമത്തെ മകനാണ് ആന്റണി. കോട്ടപ്പടി റബ്ബർ ഉൽപ്പാദക സംഘത്തിന്റെ പ്രസിഡന്റ് ആണ് സണ്ണി. പാലാ പ്രവിത്താനം ഇടവക കാവുകാട്ട് മാത്യു അന്നക്കുട്ടി ദമ്പതികളുടെ മകൾ ജോസി ആണ് സണ്ണിയുടെ ഭാര്യ. ഇവർക്ക് മൂന്ന് മക്കൾ.
ബ്രൈറ്റ്, MBA ബിരുദധാരി ആണ്. കാഞ്ഞിരപ്പിള്ളി തൂങ്കുഴി ജോസഫ് - സാലി ദമ്പതികളുടെ മകൾ റ്റിനിയെ ആണ് ബ്രൈറ്റ് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കൾ. സേറ മരിയ ബ്രൈറ്റ്, ജോഷ്വാ ബ്രൈറ്റ്. ഇവർ കുടുംബ സമേതം U. K യിൽ ജോലി ചെയ്യുന്നു.
മകൾ ബ്ലെസ്സിയെ നാഗപ്പുഴ അറക്കൽ മാത്യു- റെജീന ദമ്പതികളുടെ മകൻ തോമസ് വിവാഹം കഴിച്ചിരിക്കുന്നു. ബ്ലെസ്സിയും തോമസും Engineers ആയി ജോലി ചെയ്യുന്നു . ഇവർക്ക് ഒരു മകൻ - സ്റ്റീവ്.
ഇളയ മകൻ ബെറ്റർ,അമേരിക്കയിൽ ഉപരി പഠനം നടത്തുന്നു. സണ്ണി , Fr. മാത്യു തോട്ടത്തിമ്യാലിൽ അച്ചൻ വികാരി ആയിരുന്ന കാലത്ത് കൈക്കാരൻ ആയിരുന്നു. ഇടവകയുടെ ജൂബിലി കമ്മിറ്റിയിലും അംഗമാണ്. ബ്രൈറ്റ്, മിഷൻ ലീഗിലും KCYM ലും സജീവ പ്രവർത്തകൻ ആയിരുന്നു. ബ്ലെസ്സി മിഷൻ ലീഗ്, KCYM, മീഡിയ ടീം, ഗായക സംഘത്തിലും സജീവ പ്രവർത്തക ആയിരുന്നു. കൂടാതെ ബൈബിൾ നേഴ്സറി അധ്യാപികയും ആയിരുന്നു. ബെറ്റർ, അൾത്താരാ ബാലനായും, മിഷൻ ലീഗിൻ്റെ പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
സണ്ണിയുടെ പേരപ്പനും ( വർക്കി ) പേരമ്മയും (ഏലിക്കുട്ടി ) പള്ളിയുടെയും പള്ളി മേടയുടെയും നിർമ്മാണ വേളയിൽ സജീവമായി സേവനങ്ങൾ ചെയ്തിരുന്നു. സണ്ണി ഇവരുടെ ഭവനത്തിലാണ് താമസിക്കുന്നത് .
വർക്കി 2007 ലും ഏലിക്കുട്ടി 2017 ലും നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു .
സണ്ണിയുടെ അപ്പച്ചൻ 1997 ൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
വീട്ടുപേര് : മാടപ്പിള്ളിക്കുന്നേൽ
കുടുംബനാഥൻ്റെ പേര് : ആന്റണി (സണ്ണി )
കുടുംബാംഗങ്ങളുടെ എണ്ണം : 7
കുടുംബ യൂണിറ്റ് : St. Mary's
Contact Number : 9495046264,
കുടുംബാംഗങ്ങൾ : -
ആന്റണി (സണ്ണി ),
ജോസി,
ബ്രൈറ്റ്,
റ്റിനി,
സേറ മരിയ ബ്രൈറ്റ്,
ജോഷ്വാ ബ്രൈറ്റ്,
ബെറ്റർ.
No comments:
Post a Comment