Saturday, May 11, 2024

Mavara Manoj.M.Joseph & Family

LA FAMILIA

    1938 ൽ തോട്ടക്കര ഇടവകയിൽ നിന്നും കോട്ടപ്പടിയിൽ വന്ന മാവറ ഉലഹാന്നാൻ - ഏലി ദമ്പതികളുടെ ഒൻപത് മക്കളിൽ ഇളയ മകനായ ജോസഫ്, 1965-ൽ വാഴക്കുളം ഇടവക നമ്പ്യാർപറമ്പിൽ പൂക്കാട്ട് കുര്യാക്കോസ്-ഏലിക്കുട്ടി ദമ്പതികളുടെ മകളായ ഏലമ്മയെ വിവാഹം ചെയ്തു.

             ജോസഫ് വടാശ്ശേരി Govt. U. P. സ്കൂൾ അധ്യാപകനായിരുന്നു, ഏലമ്മ കോട്ടപ്പടി North. L. P. സ്കൂൾ അധ്യാപികയായിരുന്നു. ജോസഫ് -  ഏലമ്മ ദമ്പതികൾക്ക് രണ്ട് മക്കളാണ് . മനോജ്‌, മായ. മനോജ്‌ ബി.ടെക് കഴിഞ്ഞ് സ്വന്തമായി കൃഷി കാര്യങ്ങൾ ചെയ്യുന്നു. കൂടാതെ കോതമംഗലത്ത് 'Malanad Passion Fruits' എന്ന ഫുഡ്‌ പ്രോസസ്സിംഗ് കമ്പനിയുടെ മാനേജിങ് പാർട്ണർ ആണ്. 1995  ൽ പ്രവിത്താനം ഇടവകയിലെ വെള്ളിയേപള്ളിൽ മാത്യു - മറിയക്കുട്ടി ദമ്പതികളുടെ മകൾ സോളിയെ ആണ് മനോജ്‌ വിവാഹം ചെയ്തത്. ഇവർക്ക് രണ്ട് പെണ്മക്കളാണ് സുസ്മി, സുമിത.


           ഇവർ യു. കെ. യിൽ ഉപരിപഠനം കഴിഞ്ഞ് ജോലി ചെയ്യുന്നു.
മായയെ അരുവിത്തുറ ഇടവക പ്ലാത്തോട്ടത്തിൽ ദേവസ്യാ - മറിയക്കുട്ടി ദമ്പതികളുടെ ഇളയമകൻ ടോമി വിവാഹം ചെയ്തു. ഇവർക്ക് മൂന്ന് ആൺമക്കളാണ് ഡേവിസ്, ജോസ്, തോമസ്.


                          ഏലമ്മ 2016-ൽ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.




                           

വീട്ടുപേര്: മാവറ
കുടുംബനാഥൻ്റെ പേര്: മനോജ്‌. എം. ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം: 4
കുടുംബ യൂണിറ്റ് : St. Johns
Contact Number : 9446448311, 9526966101

കുടുംബാംഗങ്ങൾ - 
എം. യു. ജോസഫ്,
മനോജ്‌. എം. ജോസഫ്,
സോളി മനോജ്‌,
സുമിത മനോജ്‌.

No comments:

Post a Comment