Friday, May 31, 2024

Koottungal Tomy & Family

LA FAMILIA

        പാലാ കുണിഞ്ഞി ഇടവകയിൽ നിന്ന് 1941 ൽ കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് മൈക്കിൾ ഉലഹന്നാനൻ - മറിയം ദമ്പതികളുടേത്. മൈക്കിൾ, 1953 ൽ, Fr. Antony വികാരി ആയിരുന്ന കാലഘട്ടത്തിൽ കൈക്കാരൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. മൈക്കിൾ - മറിയം ദമ്പതികളുടെ നാലാമത്തെ മകനാണ്  ഔസേപ്പ് . കോട്ടപ്പടി ഇടവക ഇടപ്പുളവൻ പൈലിയുടേയും, റോസായുടെയും മകൾ അന്നമ്മ ആണ് ഔസേപ്പിൻ്റെ ഭാര്യ. ബഹുമാനപ്പെട്ട മാത്യു അച്ചൻ്റെ കാലഘട്ടത്തിൽ ഔസേപ്പ് കൈക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്. ഔസേപ്പ് - അന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയ മകനാണ് ടോമി. ടോമി നെല്ലിമറ്റം ഇടവക തിരുതനത്തിൽ മാത്യുവിൻ്റെയും ഏലിക്കുട്ടിയുടേയും മകളായ മേഴ്‌സിയെ 1996 ൽ വിവാഹം ചെയ്തു. ടോമി - മേഴ്‌സി ദമ്പതികൾക്ക് രണ്ടു മക്കൾ ഡോണ, ഡാനിയ.


ഡോണ UK യിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. ഡാനിയ BCA വിദ്യാർത്ഥിനി ആണ്. ഡാനിയ മിഷൻ ലീഗിൻ്റെ ട്രഷറർ ആയും മീഡിയ ടീമിലും സേവനം ചെയ്തിട്ടുണ്ട്. ഔസേപ്പ് അന്നമ്മ ദമ്പതികളുടെ മൂത്ത മകൻ ജോൺ കോട്ടപ്പടി ഇടവകാംഗമാണ്. മകൾ സ്റ്റെല്ല കല്ലൂർക്കാട് ഇടവക നടുക്കുടിയിൽ ഫ്രാൻസിസ് വിവാഹം ചെയ്തു. മൂന്നാമത്തെ മകൻ ജെയിംസ് 1994 ലും ഔസേപ്പ്  1998 നവംബർ 28 നും അന്നമ്മ 2013 ഫെബ്രുവരി 13 നും കർത്താവിൽ നിദ്ര പ്രാപിച്ചു.





ടോമിയുടെ  പിതാവിൻ്റെ അപ്പച്ചൻ മൈക്കിൾ 1987 ഫെബ്രുവരി 13 നും അമ്മ മറിയം 1995 ജനുവരി 1 നും കർത്താവിൽ നിദ്ര പ്രാപിച്ചു.





വീട്ടുപേര് : കൂട്ടുങ്ങൽ 
കുടുംബനാഥൻ്റെ പേര് : ടോമി 
കുടുംബാംഗങ്ങളുടെ എണ്ണം : 4 
കുടുംബ യൂണിറ്റ് : St. Augustine 
Contact Number : 9947630795, 9746842689

കുടുംബാംഗങ്ങൾ - 
ടോമി, 
മേഴ്‌സി ടോമി, 
ഡോണ ടോമി, 
ഡാനിയ ടോമി.

Thekkekkunnel Joseph Thomas & Family

LA FAMILIA

     പള്ളിയുടെ ആരംഭകാലം മുതൽ ഇടവകാംഗമായിരുന്ന തോമസ് ദേവസ്യയുടെയും മറിയാമ്മയുടെയും ആറുമക്കളിൽ മൂത്തമകനാണ് പാപ്പച്ചൻ (ജോസഫ് തോമസ് ). ജോസഫ് 1987 ൽ കാട്ടുകുടി മത്തായിയുടെയും ത്രേസ്യാമ്മയുടെയും മകൾ സുമനയെ വിവാഹം ചെയ്തു. ഇവർക്കു മൂന്ന് മക്കൾ. എലന, ടോമിൻ, എയ്ഞ്ചലീന.

  


മകൾ എലന മുണ്ടക്കയം വളയത്തിൽ മാത്യുവിൻ്റെയും ക്ലാരയുടെയും മകൻ ബിബിനെ വിവാഹം ചെയ്തു. എലന, ടാറ്റാ ഇലക്സിയിൽ ജോലി ചെയുന്നു. ബിബിൻ ഒറാക്കിളിൽ  ജോലി ചെയുന്നു. എലന - ബിബിൻ   ദമ്പതികളുടെ  മകൻ , സാം മാത്യു ബിബിൻ.

  


മകൻ ടോമിൻ, തിരുവനന്തപുരം വലിയതുറ ഇടവക പാക്സ്ഡെയിൽ,  ചെറിയാൻ - മേരി ദമ്പതികളുടെ മകൾ ദീപ്തിയെ വിവാഹം ചെയ്തു.

  


ഇളയ മകൾ എയ്ഞ്ചലീന വിദ്യാർത്ഥിനി ആണ്. പാപ്പച്ചൻ (ജോസഫ് തോമസ് ) പള്ളി കൈക്കാരൻ ആയി സേവനം ചെയ്തിട്ടുണ്ട്. സുമന മാതൃവേദിയുടെ ആദ്യകാല പ്രസിഡന്റ്‌ ആയിരുന്നു. എൽന, ഗായക സംഘത്തിലും, മിഷൻ ലീഗിലും, ടോമിൻ അൾത്താരാ ബാലനായും പ്രവർത്തിച്ചിട്ടുണ്ട്. എയ്ഞ്ചലീന, ഗായക സംഘത്തിലും, മിഷൻ ലീഗിലും പ്രവർത്തിച്ചു വരുന്നു. 

വീട്ടുപേര് : തെക്കേക്കുന്നേൽ 
കുടുംബ നാഥൻ്റെ പേര് : ജോസഫ് തോമസ് 
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Xavier's 
Contact Number : 9072331204

കുടുംബാംഗങ്ങൾ -
ജോസഫ് തോമസ്, 
സുമന ജോസഫ്, 
ടോമിൻ ജോസഫ്, 
ദീപ്തി ചെറിയാൻ , 
എയ്ഞ്ചലീന ജോസഫ്.

Panackal Sojan Scariya & Family

LA FAMILIA

       1944 ൽ പാലാ രാമപുരത്തു നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് പനക്കൽ സ്കറിയയുടേത്. സ്കറിയ - ഏലികുട്ടി ദമ്പതികളുടെ ഏഴു മക്കളിൽ മൂന്നാമത്തെ മകനാണ് സോജൻ. ഇടുക്കി മണിയാറുകൂടി, വാഴത്തോപ് ഇടവക പുന്നമ്മൂട്ടിൽ നിർമല ആണ് സോജൻ്റെ ഭാര്യ. സോജൻ നിർമല ദമ്പതികൾക്ക് ഒരു മകൻ. മിഖായേൽ സോജൻ. നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ്.

 
സോജൻ 1990 - 1991 കാലഘട്ടത്തിൽ, Fr. മാത്യു വികാരി ആയിരുന്ന കാലത്തു പാരീഷ് കൗൺസിൽ മെമ്പർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

 സോജൻ്റെ പിതാവിൻ്റെ സഹോദരൻ ജോസഫ് 2020 സെപ്റ്റംബർ 16 നും 


സഹോദരി അന്നക്കുട്ടി 2023 മാർച്ച്‌ 8 നും സോജൻ്റെ കൂടെ താമസിച്ചു വരികെ കർത്താവിൽ നിദ്ര പ്രാപിച്ചു.


വീട്ടുപേര് : പനക്കൽ 
കുടുംബ നാഥൻ്റെ പേര് : സോജൻ സ്കറിയ 
കുടുംബംഗങ്ങളുടെ എണ്ണം : 3 
കുടുംബ യൂണിറ്റ് : St. Xavier's 
Contact number : 9846363800

കുടുംബാംഗങ്ങൾ - 

സോജൻ സ്കറിയ, 
നിർമല സോജൻ, 
മിഖായേൽ സോജൻ.

Panackal Joy Augustine & Family

LA FAMILIA

      1940 കളിൽ രാമപുരത്തുനിന്ന് കോട്ടപ്പടിയിൽ വന്ന് താമസമാക്കിയവരാണ് പനക്കൽ മത്തായിയും കുടുംബവും.
 മത്തായി - ഏലികുട്ടി ദമ്പതികളുടെ രണ്ടാമത്തെ മകൻ അഗസ്റ്റിൻ പള്ളിയിലെ കപ്യാർ ആയിരുന്നു. അഗസ്റ്റിൻ്റെ ഭാര്യ മറിയക്കുട്ടി കോട്ടപ്പടി എടാട്ടുകുന്നേൽ കുടുംബമായിരുന്നു.

അഗസ്റ്റിൻ - മറിയക്കുട്ടി ദമ്പതികളുടെ അഞ്ചു മക്കളിൽ മൂത്തമകനാണ് ജോയി. ജോയി മിഷൻ ലീഗിൻ്റെ സജീവ പ്രവർത്തകനായിരുന്നു. ഇപ്പോൾ ജോയി ഫർണീച്ചർ ബിസിനസ്‌ ചെയ്യുന്നു. ജോയിയുടെ ഭാര്യ ജാൻസി. ജാൻസി പാലാ രൂപത മുട്ടുചിറയിൽ പള്ളിവാതുക്കൽ തോമസ് ചാണ്ടി - അന്നക്കുട്ടി ദമ്പതികളുടെ മകളാണ്.




ജോയി - ജാൻസി ദമ്പതികൾക്ക് രണ്ടു മക്കൾ.  പ്രിൻസ്, പ്രിയങ്ക. പ്രിൻസ് സജീവ K. C. Y. M. പ്രവർത്തകനായിരുന്നു. പ്രിൻസ് വീടുകളുടെ പ്ലാനും ഇന്റീരിയർ ഡിസൈനിങ്ങും ചെയ്യുന്ന സ്ഥാപനം എറണാകുളത്ത് നടത്തിവരുന്നു. പ്രിൻസിന്റെ ഭാര്യ ജാനി മരിയ. ജാനി, വാഴക്കുളം വടകോട് ഇടവക
മുണ്ടംചിറയിൽ ജോൺ മാത്യു - മാർഗരറ്റ് ദമ്പതികളുടെ മകളാണ്.
 U. K അടിസ്ഥാനമായുള്ള structural കമ്പനിയിൽ അസോസിയേറ്റ് എഞ്ചിനീയർ ആയി  ജാനി ജോലി ചെയ്യുന്നു. പ്രിൻസ് - ജാനി ദമ്പതികൾക്ക്  ഒരു മകൾ - കേറ്റലിൻ ആൻ പ്രിൻസ്.

പ്രിയങ്ക മതാധ്യാപികയും, മീഡിയ ടീം അംഗവുമായിരുന്നു. ഇപ്പോൾ ഉപരിപഠനത്തിനായി ജർമനിയിലാണ്. പ്രിയങ്കയുടെ ഭർത്താവ് അരുൺ, തൊടുപുഴ ആലക്കോട് ഇടവക ചങ്ങങ്കേരി എബ്രഹാം - ജെൻസി ദമ്പതികളുടെ മകനാണ്.  US അടിസ്ഥാനമായുള്ള IT കമ്പനിയിൽ, സോഫ്റ്റ്‌വെയർ എൻജിനീയർ ആയി അരുൺ ജോലി ചെയ്യുന്നു.


                                      മത്തായി - ഏലികുട്ടി ദമ്പതികളുടെ ആറാമത്തെ മകനായ Fr. Thomas Panackal കോതമംഗലം രൂപത വൈദീകനാണ്. ഇപ്പോൾ പ്രീസ്റ്റ്  ഹോമിൽ വിശ്രമ ജീവിതം നയിക്കുന്നു. 



ഏഴാമത്തെ മകൾ Sr. Catherine സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാ അംഗമായി സമർപ്പിത ജീവിതം നയിക്കുന്നു. ഇപ്പോൾ കൊൽക്കത്തയിൽ സേവനം ചെയ്യുന്നു.


ജോയിയുടെ പിതാവ്  അഗസ്റ്റിൻ 2002 ലും മാതാവ് മറിയക്കുട്ടി 2022 ലും നിത്യതയിലേക്ക് വിളിക്കപ്പെട്ടു.


ജാൻസിയുടെ പിതാവ്  തോമസ് ചാണ്ടി 1999 ലും മാതാവ്  അന്നക്കുട്ടി 2011 ലും നിത്യതയിലേക്ക് വിളിക്കപ്പെട്ടു.






വീട്ടുപേര് : പനയ്‌ക്കൽ 
കുടുംബനാഥൻ്റെ  പേര് : ജോയി അഗസ്റ്റിൻ 
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St . Xavier's Unit 
Contact Number : 9447872692, 8606090434

കുടുംബാംഗങ്ങൾ - 
ജോയി അഗസ്റ്റിൻ, 
ജാൻസി ജോയി, 
പ്രിൻസ് ജോയി, 
ജാനി മരിയ പ്രിൻസ്, 
കേറ്റലിൻ ആൻ പ്രിൻസ്. 












Wednesday, May 29, 2024

Kalappurackal Bijumon Joseph & Family

LA FAMILIA

      പാല രൂപതയിലെ ചിറ്റാർ ഇടവകയിൽ നിന്ന് കുണിഞ്ഞി എന്ന സ്ഥലത്തേക്ക് വരികയും,  അവിടെ നിന്ന് 2001 ഓഗസ്റ്റിൽ കോട്ടപ്പടിയിലേക്ക് താമസം മാറുകയും ചെയ്ത കുടുംബമാണ് ജോസഫിൻ്റെത്. ജോസഫിൻ്റെ  ഭാര്യ അന്നമ്മ, ഇലവുങ്കൽ  കുടുംബാംഗമാണ്. ജോസഫ് - അന്നമ്മ ദമ്പതികളുടെ ആറു മക്കളിൽ ഇളയ മകനാണ് ബിജു. ബിജു വിവാഹം കഴിച്ചിരിക്കുന്നത് ശല്യംപാറ, വെളിയത്ത് കുര്യാക്കോസ് - ത്രേസ്യക്കുട്ടി ദമ്പതികളുടെ മകൾ പ്രിൻസിയെ ആണ്.  പ്രിൻസി നേഴ്സ് ആയി മാൾട്ടയിൽ ജോലി ചെയ്യുന്നു.  ബിജു - പ്രിൻസി ദമ്പതികൾക്ക് രണ്ടു മക്കൾ ബെനടിക്റ്റ്, ബെർണാഡ്.


 
ഇരുവരും കോതമംഗലം വിമലഗിരി സ്കൂൾ വിദ്യാർത്ഥികൾ ആണ്. ബെർണാഡും, ബെനഡിക്റ്റും,  അൾത്താര ബാലന്മാരായ്  സേവനം ചെയ്യുന്നു  , മിഷൻ ലീഗിൻ്റെ  സജീവ പ്രവർത്തകരാണ്. ബിജു, ജോൺ കൊടിയമ്പനാൽ അച്ചൻ്റെ കാലഘട്ടത്തിൽ പാരീഷ് കൗൺസിൽ മെമ്പർ ആയി സേവനം ചെയ്തിട്ടുണ്ട്. 

  ബിജുവിൻ്റെ മാതാപിതാക്കളായ ജോസഫ് 2013 സെപ്റ്റംബർ 2 നും അന്നമ്മ 2023 ഏപ്രിൽ 17 നും നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.


 
വീട്ടുപേര് : കളപ്പുരക്കൽ 
കുടുംബനാഥൻ്റെ  പേര് : ബിജു 
കുടുംബാംഗങ്ങളുടെ എണ്ണം : 4 
കുടുംബയൂണിറ്റ്  : St. Chavara
Contact Number : 9947011396

 കുടുംബാംഗങ്ങൾ- 

ബിജു ജോസഫ്, 
പ്രിൻസി ബിജു, 
ബെനഡിക്ട് ബിജു, 
ബെർണാഡ് ബിജു.

Cheriyambanattu Salomi Baby & Family

LA FAMILIA

     1930 കാലഘട്ടത്തിൽ പാലാ രാമപുരത്തുനിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് ചെറിയമ്പനാട്ട് ജോസഫിൻ്റെത്. ജോസഫ് - ചിന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂന്നാമത്തെ മകനാണ് ബേബി.1987 ൽ പുല്ലുവഴി ഇടവക നങ്ങേലിമാലിൽ ഔസേപ്പിൻ്റെയും മറിയത്തിൻ്റെയും മകൾ സലോമിയെ വിവാഹം ചെയ്തു. ബേബി - സലോമി ദമ്പതികൾക്കു രണ്ടു മക്കൾ.


 മകൾ ഗീതു മൂലമറ്റം ഇടവക പുളിയന്മാക്കൽ മാത്യു സെലിൻ ദമ്പതികളുടെ മകൻ നവീനെ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകൻ ജെഫ്. ഇരുവരും കാനഡയിൽ നേഴ്സയായി ജോലിചെയ്യുന്നു. 



മകൻ ജെറിൻ, നെടുമ്പാശ്ശേരി ഇടവക പാലാട്ടി ഫ്രാൻസിസ് - ലൗലി ദമ്പതികളുടെ മകൾ മെറ്റിയെ വിവാഹം ചെയ്തു. ഇവരുടെ മകൻ ഹെനോക്ക് L K G യിൽ പഠിക്കുന്നു. ജെറിൻ ബിസിനസ്‌ ചെയ്യുന്നു. മെറ്റി ബാങ്കിൽ ജോലിചെയ്യുന്നു.  ജെറിൻ  അൾത്താരബാലനായ് സേവനം ചെയ്തിട്ടുണ്ട് , CML,  KCYM,  എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ജൂബിലി കമ്മിറ്റിയിലും Disaster Management Team ലും സേവനം ചെയ്യുന്നു .



                           ബേബി 1999 ഡിസംബർ 17 കർത്താവിൽ നിദ്ര പ്രാപിച്ചു.










                      

വീട്ടുപേര് : ചെറിയമ്പനാട്ട് 
കുടുംബനാഥയുടെ പേര് : സലോമി ബേബി 
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Johns Unit 
Contact Number : 8606104524, 9961576311

കുടുംബാംഗങ്ങൾ - 

സലോമി ബേബി, 
ജെറിൻ ബേബി, 
മെറ്റി ജെറിൻ, 
ഹെനോക് ജെറിൻ ബേബി.

Chakkalaparambil Anees Joseph & Family

LA FAMILIA

     കൊച്ചി നസ്രത്ത് പള്ളി ഇടവക സേവ്യർ - അന്നം ദമ്പതികളുടെ എട്ടു മക്കളിൽ എട്ടാമത്തെ മകനായി ജോസഫ് ജനിച്ചു. ജോസഫ് കോട്ടപ്പടി ഇടവക പൈലി റോസമ്മ ദമ്പതികളുടെ ആറു മക്കളിൽ രണ്ടാമത്തെ മകൾ ആനീസിനെ വിവാഹം ചെയ്തു. ജോസഫ് - ആലീസ് ദമ്പതികൾക്ക് മൂന്നു മക്കൾ. മൂത്ത മകൻ പോളി ജോസഫ്.  ഇഞ്ചൂർ പള്ളി ഇടവക ലീല - പോളി ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ മകൾ ലീനയെ പോളി വിവാഹം ചെയ്തു. പോളി - ലീന ദമ്പതികൾക്ക് രണ്ടു മക്കൾ. ജീവൻ, ജോഷ്വാ. ജീവനും ജോഷ്വയും, അൾത്താര ബാലന്മാരായി സേവനം ചെയ്തിട്ടുണ്ട്. 


                                                           2008 ൽ ജോസഫും,

 
          2013 ഏപ്രിൽ നാലാം തീയതി പോളിയും കർത്താവിൽ നിദ്ര പ്രാപിച്ചു.

 ആനീസ് ജോസഫ് ദമ്പതികളുടെ രണ്ടാമത്തെ മകൻ ജോൺസൺ,     ഐമുറി പള്ളി ഇടവക വിൽസൺ ലിസി ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തമകൾ സ്നേഹയെ വിവാഹം ചെയ്തു. ജോൺസൺ - സ്നേഹ ദമ്പതികൾക്ക് രണ്ടു മക്കൾ ജെന്ന, ജുവാന.

 
ആനീസ് - ജോസഫ് ദമ്പതികളുടെ മൂന്നാമത്തെ മകൾ മോളിയെ, അള്ളുങ്കൽ പള്ളി ഇടവക വർഗീസ് ഗ്രേസി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തമകൻ സജി വിവാഹം ചെയ്തു. സജി - മോളി ദമ്പതികൾക്ക് രണ്ടു മക്കൾ റെയിൻസ്, റിനോ.


വീട്ടുപേര് : ചക്കാലപ്പറമ്പിൽ 
കുടുംബനാഥയുടെ പേര് : ആനീസ് ജോസഫ് 
കുടുംബാംഗങ്ങളുടെ എണ്ണം : 8
കുടുംബ യൂണിറ്റ് : St. Augustin 
Contact Number : 9961115923

കുടുംബാംഗങ്ങൾ - 

ആനീസ് ജോസഫ്, 
ലീന പോളി, 
ജീവൻ പോളി ജോസഫ്, 
ജോഷ്വാ പോളി ജോസഫ്, 

ജോൺസൻ, 
സ്നേഹ ജോൺസൻ, 
ജെന്ന ജോൺസൻ, 
ജുവാനാ ജോൺസൻ.

Friday, May 17, 2024

Arackal Sabu & Family

LA FAMILIA

          1957 ൽ പാലാ കുറുമണ്ണ് എന്ന സ്ഥലത്തു നിന്നും അറക്കൽ ചാക്കോയും ഭാര്യ മറിയക്കുട്ടിയും, കോട്ടപ്പടി കല്ലുമലയിൽ വന്നു താമസമാക്കി . ഇവർക്ക് എട്ട് മക്കളാണ്. ഇതിൽ അഞ്ചാമത്തെ മകനാണ് സാബു. സാബുവിന് തടി കച്ചവടമാണ്. സാബുവിന്റെ ഭാര്യ സോഫി, വല്ലം ഇടവകയിൽ ഞെഴുങ്ങൻ വീട്ടിൽ വർഗീസിന്റെയും അന്നമ്മയുടേയും മകളാണ്. 


ഇവർക്ക് രണ്ടു മക്കൾ. ജിസ്ന, ജെയ്സൺ. 
ജിസ്നയെ മൂലമ്പിള്ളി ഇടവക ചാരംകുളത്തു വീട്ടിൽ സിനോയി പീറ്റർ ആണ് വിവാഹം ചെയ്തിരിക്കുന്നത്. 


         
ജെയ്‌സൺ എറണാകുളത്തു സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു .

വീട്ടുപേര് : അറയ്‌ക്കൽ
കുടുംബനാഥൻ്റെ  പേര് : സാബു 
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Dominic Savio
Contact Number : 9446802699

കുടുംബാംഗങ്ങൾ -
സാബു , 
സോഫി സാബു, 
ജെയ്സൺ സാബു.

Wednesday, May 15, 2024

Meempillil Chacko Alex & Family

LA FAMILIA

    ചാക്കോ മറിയാമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ നാലാമത്തെ മകനായി 1958 ൽ കോട്ടയം ജില്ലയിലെ അറുന്നൂറ്റിമംഗലം എന്ന സ്ഥലത്തു ആണ് അലക്സ്‌ ജനിച്ചത്. 1982 സെപ്റ്റംബർ 13 ന്, നെല്ലിമറ്റം കുത്തുകുഴി ഇടവകാംഗങ്ങളായ വർക്കി - ഏലിക്കുട്ടി ദമ്പതികളുടെ മകൾ  ലിസ്സിയെ വിവാഹം ചെയ്തു. അലക്സ്‌ - ലിസ്സി ദമ്പതികൾക്ക് രണ്ടു മക്കൾ. ജിന്റോ, ജിൻസി. ജിന്റോ, 2011 ഫെബ്രുവരി 21 ന്, ഇല്ലിത്തോട് ഇടവകാംഗങ്ങളായ തോട്ടങ്കര തോമസ് - ത്രേസ്സ്യാമ്മ ദമ്പതികളുടെ മകൾ ലിജയെ വിവാഹം ചെയ്തു.ലിജയും ജിന്റോയും  UK യിൽ ജോലി ചെയ്യുന്നു.ജിന്റോ - ലിജ ദമ്പതികൾക്ക് രണ്ടു മക്കൾ.ജെഫിൻ ജിന്റോ, ജെസ്‌വിൻ ജിന്റോ. ഇരുവരും UK യിൽ പഠിക്കുന്നു.




അലക്സ്‌ - ലിസ്സി ദമ്പതികളുടെ രണ്ടാമത്തെ മകളായ ജിൻസിയെ, അരിക്കുഴ ഇടവകാംഗമായ കൊച്ചുകാഞ്ഞിരത്തിങ്കൽ ജോർജിന്റെ മകൻ മാത്യൂസ് ആണ് വിവാഹം ചെയ്തിരിക്കുന്നത്. മാത്യൂസ് - ജിൻസി ദമ്പതികൾക്ക് രണ്ടു മക്കൾ. റയൺ മാത്യൂസ്, റിച്ചു മാത്യൂസ്.

വീട്ടുപേര് : മീമ്പിള്ളിൽ 
കുടുംബനാഥൻ്റെ  പേര് :  ചാക്കോ അലക്സ്‌ 
കുടുംബാംഗങ്ങളുടെ എണ്ണം : 6 
കുടുംബ യൂണിറ്റ് : St. Chavara 
Contact Number : 9605609820, 8075061046

കുടുംബാംഗങ്ങൾ - 

ചാക്കോ അലക്സ്‌, 
ലിസ്സി, 
ജിന്റോ, 
ലിജ ജിന്റോ, 
ജെഫിൻ ജിന്റോ,
 ജെസ്‌വിൻ ജിന്റോ.

Mangalappillil Lissy Sajan & Family

LA FAMILIA

          കോതമംഗലം രൂപതയിലെ അംബികാപുരം ഇടവകയിൽ നിന്ന് 2015 ൽ കോട്ടപ്പടിയിൽ വന്നു താമസമാക്കിയതാണ് മംഗലപ്പിള്ളിൽ ചാക്കോയുടെയും മേരിയുടേയും മകൻ ആന്റണി സാജൻ. 1996 ൽ കോട്ടപ്പടി ഇടവക ചെറിയമ്പനാട്ടു ജോസെഫിന്റെയും റോസായുടെയും മകൾ ലിസ്സിയെ    (ജെസ്സി ) സാജൻ വിവാഹം ചെയ്തു. ലിസ്സി കോട്ടപ്പടി ഇടവകയിൽ മതാധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സാജൻ - ലിസ്സി ദമ്പതികൾക്ക് രണ്ടു മക്കൾ. സഞ്ചു സാജൻ, സച്ചു സാജൻ. 
  ലിസ്സി കോട്ടപ്പടി സൗത്ത് സ്കൂളിൽ ടീച്ചർ ആയി ജോലി ചെയ്യുന്നു. സഞ്ചു ഫയർ ആൻഡ് റെസ്ക്യൂ സർവിസിൽ ജോലി ചെയ്യുന്നു. സച്ചു കാനഡയിൽ പഠിക്കുന്നു. സഞ്ചു KCYM പ്രവർത്തകൻ ആയിരുന്നു. സച്ചു ,  ഡിസാസ്റ്റർ മാനേജ്‍മെന്റ് ടീം, ജൂബിലി കമ്മിറ്റി മെമ്പർ എന്നിവയിൽ സേവനം ചെയ്തു വരുന്നു. 

    2019 ൽ സർവിസിൽ ഇരിക്കുമ്പോൾ സാജൻ കർത്താവിൽ നിദ്രപ്രാപിച്ചു . 


വീട്ടുപേര് : മംഗലപ്പിള്ളിൽ 
കുടുംബനാഥയുടെ പേര് : ലിസ്സി സാജൻ 
കുടുംബാംഗങ്ങളുടെ എണ്ണം : 3 
കുടുംബ യൂണിറ്റ് : St. Mathews 
Contact Number : 6282729100, 9526287214

കുടുംബാംഗങ്ങൾ - 

ലിസ്സി സാജൻ,
സഞ്ചു സാജൻ, 
സച്ചു സാജൻ.

Tuesday, May 14, 2024

Madappillikkunnel Antony ( Sunny ) M.U & Family

LA FAMILIA

         1924 ൽ ആരക്കുഴയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് മാടപ്പിള്ളിക്കുന്നേൽ ആന്റണി ( സണ്ണി ) യുടേത് . ഉലഹാന്നാൻ മറിയക്കുട്ടി ദമ്പതികളുടെ അഞ്ച് മക്കളിൽ രണ്ടാമത്തെ മകനാണ് ആന്റണി.  കോട്ടപ്പടി  റബ്ബർ ഉൽപ്പാദക സംഘത്തിന്റെ പ്രസിഡന്റ്‌ ആണ് സണ്ണി. പാലാ പ്രവിത്താനം ഇടവക കാവുകാട്ട് മാത്യു അന്നക്കുട്ടി ദമ്പതികളുടെ മകൾ ജോസി ആണ് സണ്ണിയുടെ ഭാര്യ. ഇവർക്ക് മൂന്ന് മക്കൾ. 


ബ്രൈറ്റ്, MBA ബിരുദധാരി ആണ്. കാഞ്ഞിരപ്പിള്ളി തൂങ്കുഴി ജോസഫ് -  സാലി ദമ്പതികളുടെ മകൾ റ്റിനിയെ ആണ് ബ്രൈറ്റ് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കൾ. സേറ മരിയ ബ്രൈറ്റ്, ജോഷ്വാ ബ്രൈറ്റ്. ഇവർ കുടുംബ സമേതം U. K യിൽ ജോലി ചെയ്യുന്നു. 





മകൾ ബ്ലെസ്സിയെ നാഗപ്പുഴ അറക്കൽ മാത്യു-  റെജീന ദമ്പതികളുടെ മകൻ തോമസ് വിവാഹം കഴിച്ചിരിക്കുന്നു. ബ്ലെസ്സിയും തോമസും Engineers ആയി ജോലി ചെയ്യുന്നു  . ഇവർക്ക് ഒരു മകൻ - സ്റ്റീവ്. 





ഇളയ മകൻ ബെറ്റർ,അമേരിക്കയിൽ ഉപരി പഠനം നടത്തുന്നു. സണ്ണി ,       Fr. മാത്യു തോട്ടത്തിമ്യാലിൽ അച്ചൻ  വികാരി ആയിരുന്ന കാലത്ത് കൈക്കാരൻ ആയിരുന്നു. ഇടവകയുടെ ജൂബിലി കമ്മിറ്റിയിലും അംഗമാണ്. ബ്രൈറ്റ്, മിഷൻ ലീഗിലും KCYM ലും സജീവ പ്രവർത്തകൻ ആയിരുന്നു.  ബ്ലെസ്സി മിഷൻ ലീഗ്, KCYM,  മീഡിയ ടീം, ഗായക സംഘത്തിലും സജീവ പ്രവർത്തക ആയിരുന്നു. കൂടാതെ ബൈബിൾ നേഴ്സറി അധ്യാപികയും ആയിരുന്നു. ബെറ്റർ, അൾത്താരാ ബാലനായും, മിഷൻ ലീഗിൻ്റെ പ്രസിഡന്റ്‌ ആയും പ്രവർത്തിച്ചിട്ടുണ്ട്.


സണ്ണിയുടെ പേരപ്പനും ( വർക്കി  ) പേരമ്മയും (ഏലിക്കുട്ടി ) പള്ളിയുടെയും പള്ളി മേടയുടെയും നിർമ്മാണ വേളയിൽ സജീവമായി സേവനങ്ങൾ ചെയ്തിരുന്നു. സണ്ണി  ഇവരുടെ ഭവനത്തിലാണ് താമസിക്കുന്നത് .
വർക്കി 2007 ലും ഏലിക്കുട്ടി 2017 ലും നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു .
സണ്ണിയുടെ അപ്പച്ചൻ 1997 ൽ  നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.









വീട്ടുപേര് : മാടപ്പിള്ളിക്കുന്നേൽ 
കുടുംബനാഥൻ്റെ  പേര് : ആന്റണി (സണ്ണി )
കുടുംബാംഗങ്ങളുടെ എണ്ണം : 7
കുടുംബ യൂണിറ്റ് : St. Mary's
Contact Number : 9495046264, 

കുടുംബാംഗങ്ങൾ : -

ആന്റണി (സണ്ണി ),
ജോസി, 
ബ്രൈറ്റ്, 
റ്റിനി, 
സേറ മരിയ ബ്രൈറ്റ്, 
ജോഷ്വാ ബ്രൈറ്റ്,
ബെറ്റർ.

Monday, May 13, 2024

Chettoor Antony Joseph & Family

LA FAMILIA

     1951 ൽ പെരുങ്ങുഴ ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ, ജോസഫ് -  ഏലികുട്ടി ദമ്പതികളുടെ നാലു മക്കളിൽ, മൂത്തമകനാണ് ആന്റണി ജോസഫ്. പാലാ പിഴക് മാനത്തൂർ ഇടവക ഇലഞ്ഞിയിൽ ജോസഫ് -  മറിയാമ്മ ദമ്പതികളുടെ മകൾ ഡോളിയെ, 1982 ൽ ആന്റണി വിവാഹം കഴിച്ചു. ഇവർക്ക് രണ്ടു മക്കൾ. 
മൂത്ത മകൾ എലിസബത്തിനെ, പാലാ കടനാട് ഇടവക കണ്ണംചിറ ജോസഫ് മകൻ ബിബിൻ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. രണ്ടാമത്തെ മകൾ മരിയയെ, നെല്ലിമറ്റം ഇടവക ഒലിയപ്പുറം ജോർജ് മകൻ എമ്മാനുവേൽ വിവാഹം കഴിച്ചു. ഇവർക്ക് അഞ്ചു മക്കൾ. 


                                  2022 ൽ ഡോളി കർത്താവിൽ നിദ്ര പ്രാപിച്ചു.

വീട്ടുപേര് : ചേറ്റൂർ
കുടുംബനാഥൻ്റെ പേര് : ആന്റണി ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 1
കുടുംബ യൂണിറ്റ് : St. Antony
Contact Number : 9947466861

കുടുംബാംഗങ്ങൾ -
ആന്റണി ജോസഫ്.

Sunday, May 12, 2024

Thekkedathu Elsy saju & Family

LA FAMILIA

           പാല രാമപുരത്തു നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ അഗസ്തി - അന്നമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് സാജു. നെടുങ്ങപ്ര കളമ്പാടാൻ ചാക്കോ - ത്രേസ്സ്യ ദമ്പതികളുടെ മകൾ എൽസിയെ വിവാഹം ചെയ്തു.    സാജു - എൽസി ദമ്പതികൾക്ക് മൂന്ന് മക്കൾ.        




      മൂത്ത മകൻ ജിസ്‌മോൻ വാഷിംഗ്‌ മെഷീൻ സർവീസ് സെന്ററിൽ ജോലി ചെയ്യുന്നു. ജിസ്‌മോന്റെ ഭാര്യ അശ്വതി. ഇവർക്ക് ഒരു മകൾ. ഇവർ കുടുംബസമേതം നെടുങ്ങപ്ര യിൽ , താമസിക്കുന്നു. രണ്ടാമത്തെ മകൻ ജിജോ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. ജിജോയുടെ ഭാര്യ സ്നേഹ. ഇവർക്ക് രണ്ടു മക്കൾ. LKG വിദ്യാർത്ഥികൾ ആണ്. മൂന്നാമത്തെ മകൻ അജിൽ ഹോട്ടൽ മാനേജ്‍മെന്റ് പഠനം പൂർത്തിയാക്കി ഇരിക്കുന്നു. സാജു 1992 കാലഘട്ടത്തിൽ കൈക്കാരൻ ആയി സേവനം ചെയ്തിട്ടുണ്ട്. 2012 ൽ സാജു കർത്താവിൽ നിദ്ര പ്രാപിച്ചു.




വീട്ടുപേര് : തെക്കേടത്ത് 
കുടുംബനാഥയുടെ പേര് : എൽസി സാജു 
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Thomas 
Contact Number : 9656309989, 8589885751

കുടുംബാംഗങ്ങൾ - 

എൽസി സാജു, 
ജിജോ സാജു, 
സ്നേഹ ജിജോ, 
ജോയൽ ജിജോ, 
ജോഷ്വാ ജിജോ, 
അജിൽ സാജു.

Kongadan Baby Mathew & Family

LA FAMILIA

       കോങ്ങാടൻ മാത്യു - മറിയം ദമ്പതികളുടെ ഒൻപത് മക്കളിൽ ആറാമത്തെ മകനാണ് ബേബി മാത്യു. ചാലക്കുടി ചായപ്പൻകുഴി ഇടവക പുത്തൻ പുരയ്‌ക്കൽ തോമസ് - മേരി ദമ്പതികളുടെ മകൾ റൂബിയെ ആണ് ബേബി വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് മൂന്നു മക്കൾ.

   
ആൻസൺ, ആഷ്‌ലി ബാംഗ്ലൂരിൽ   മൂന്നാംവർഷ G.N.M. വിദ്യാർത്ഥികൾ ആണ്. അഷ്‌ബിൻ I.T.A. ഇലക്ട്രിക്കൽ കഴിഞ്ഞു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ആഷ്‌ബിൻ KCYM ലും, ആൾത്താരാ ബാലനായും, ആൻസൺ അൾത്താരാ ബാലനായും സേവനം ചെയ്തിട്ടുണ്ട്. റൂബിയുടെ അമ്മ മേരി ഇപ്പോൾ കോട്ടപ്പടിയിൽ മകളോടൊപ്പം ആണ് താമസം



വീട്ടുപേര് : കോങ്ങാടൻ
കുടുംബനാഥൻ്റെ പേര് : ബേബി മാത്യു
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Antony
Contact Number : 9048650308

കുടുംബാംഗങ്ങൾ -

ബേബി മാത്യു, 
റൂബി ബേബി, 
മേരി തോമസ്, 
ആൻസൺ ബേബി, 
ആഷ്‌ബിൻ ബേബി, 
ആഷ്‌ലി ബേബി.

Saturday, May 11, 2024

Mavara Manoj.M.Joseph & Family

LA FAMILIA

    1938 ൽ തോട്ടക്കര ഇടവകയിൽ നിന്നും കോട്ടപ്പടിയിൽ വന്ന മാവറ ഉലഹാന്നാൻ - ഏലി ദമ്പതികളുടെ ഒൻപത് മക്കളിൽ ഇളയ മകനായ ജോസഫ്, 1965-ൽ വാഴക്കുളം ഇടവക നമ്പ്യാർപറമ്പിൽ പൂക്കാട്ട് കുര്യാക്കോസ്-ഏലിക്കുട്ടി ദമ്പതികളുടെ മകളായ ഏലമ്മയെ വിവാഹം ചെയ്തു.

             ജോസഫ് വടാശ്ശേരി Govt. U. P. സ്കൂൾ അധ്യാപകനായിരുന്നു, ഏലമ്മ കോട്ടപ്പടി North. L. P. സ്കൂൾ അധ്യാപികയായിരുന്നു. ജോസഫ് -  ഏലമ്മ ദമ്പതികൾക്ക് രണ്ട് മക്കളാണ് . മനോജ്‌, മായ. മനോജ്‌ ബി.ടെക് കഴിഞ്ഞ് സ്വന്തമായി കൃഷി കാര്യങ്ങൾ ചെയ്യുന്നു. കൂടാതെ കോതമംഗലത്ത് 'Malanad Passion Fruits' എന്ന ഫുഡ്‌ പ്രോസസ്സിംഗ് കമ്പനിയുടെ മാനേജിങ് പാർട്ണർ ആണ്. 1995  ൽ പ്രവിത്താനം ഇടവകയിലെ വെള്ളിയേപള്ളിൽ മാത്യു - മറിയക്കുട്ടി ദമ്പതികളുടെ മകൾ സോളിയെ ആണ് മനോജ്‌ വിവാഹം ചെയ്തത്. ഇവർക്ക് രണ്ട് പെണ്മക്കളാണ് സുസ്മി, സുമിത.


           ഇവർ യു. കെ. യിൽ ഉപരിപഠനം കഴിഞ്ഞ് ജോലി ചെയ്യുന്നു.
മായയെ അരുവിത്തുറ ഇടവക പ്ലാത്തോട്ടത്തിൽ ദേവസ്യാ - മറിയക്കുട്ടി ദമ്പതികളുടെ ഇളയമകൻ ടോമി വിവാഹം ചെയ്തു. ഇവർക്ക് മൂന്ന് ആൺമക്കളാണ് ഡേവിസ്, ജോസ്, തോമസ്.


                          ഏലമ്മ 2016-ൽ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.




                           

വീട്ടുപേര്: മാവറ
കുടുംബനാഥൻ്റെ പേര്: മനോജ്‌. എം. ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം: 4
കുടുംബ യൂണിറ്റ് : St. Johns
Contact Number : 9446448311, 9526966101

കുടുംബാംഗങ്ങൾ - 
എം. യു. ജോസഫ്,
മനോജ്‌. എം. ജോസഫ്,
സോളി മനോജ്‌,
സുമിത മനോജ്‌.

Earthadathil Thomas Varghese & Family

LA FAMILIA

             വെളിയേലിച്ചാൽ  ഇടവകയിൽ നിന്നും കോട്ടപ്പടി ഇടവകയിൽ വന്ന  ഔസഫ് തോമസ് -  റോസ ദമ്പതികളുടെ ഒൻപത് മക്കളിൽ ഒരാളാണ് വർഗീസ് തോമസ്. 
1972 ഫെബ്രുവരി  9 ന്  കോട്ടപ്പടി ഇടവക, പാറയ്ക്കൽ  മത്തായിയുടെയും എലിശ്വായുടെയും മകൾ കൊച്ചുത്രേസ്യയെ , വർഗീസ്  വിവാഹം ചെയ്തു  .

 
                                 

 ഇവർക്ക് രണ്ട് പെൺമക്കൾ,  ജീനയും, ഷീനയും. രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. ജീന കോട്ടപ്പടി ഇടവകയിൽ   താമസിക്കുന്നു. 

 
                              

            രണ്ടാമത്തെ മകൾ ഷീനയെ,
മേരിഗിരി ഇടവകയിൽ  മാടൻ പൗലോസ്ൻ്റെയും  ലില്ലിയുടെയും മകൻ പോളച്ചൻ ആണ് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് നാല്   മക്കൾ. ഇവർ കുടുംബസമേതം യു.കെ യിൽ ആണ്.
   
                              

           മൂത്ത മകൾ ജീനയോടപ്പം താമസിക്കവേ 2022 ഓഗസ്റ്റ് 6 തീയതി വർഗീസിൻ്റെ  ഭാര്യ കൊച്ചുത്രേസ്യ കർത്താവിൽ നിദ്ര പ്രാപിച്ചു .


                                

വീട്ടുപേര് : ഏർത്തടത്തിൽ
കുടുംബനാഥൻ്റെ  പേര് : വർഗീസ് തോമസ്
കുടുംബാംഗങ്ങളുടെ എണ്ണം : 1
കുടുംബ യൂണിറ്റ് : St. Maria Goretti
Contact Number : 7736432595

Elavungal Philomina Varkey & Family

LA FAMILIA

             43 വർഷം മുൻപ് കാളികാവ് (നിലമ്പൂർ) നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് വർക്കിയുടേത്. നാഗപ്പുഴ ഇലവുങ്കൽ വർക്കി - മോനി ദമ്പതികളുടെ എട്ടു മക്കളിൽ നാലാമത്തെ മകനാണ് വർക്കി. 1971 ൽ പാറേക്കാട്ടിൽ അഗസ്തി ഏലീശ ദമ്പതികളുടെ മകൾ ഫിലോമിനയെ വർക്കി വിവാഹം ചെയ്തു. വർക്കി ഫിലോമിന ദമ്പതികൾക്ക് മൂന്ന് മക്കൾ.

                           


 സിജോ കോട്ടപ്പടിയിൽ ഇലവുങ്കൽ ടെസ്റ്റയിൽസ് എന്ന സ്ഥാപനം നടത്തുന്നു. സിജോ ആരക്കുഴ തേക്കുംമാലിൽ രമ്യയെ വിവാഹം ചെയ്തു. സിജോ - രമ്യ ദമ്പതികൾക്ക് രണ്ടു മക്കൾ നേഹ,  ജൊഹാൻ. ജൊഹാൻ പ്ലസ്‌ ടു കഴിഞ്ഞു IELTS പാസ്സായി നിൽക്കുന്നു.

                                                   രമ്യ 2011 December 24 നും, 
                                



                                                   നേഹ 2013 May 12 നും ,




                                              വർക്കി 2014 ജനുവരി 20 നും
     

 
                                                കർത്താവിൽ നിദ്ര പ്രാപിച്ചു. 
                       
              സിജോ 2014 ൽ തൊടുപുഴ കുമാരമംഗലം പുതുശ്ശേരി ഉലഹന്നാൻ - മേരി ദമ്പതികളുടെ മകൾ ലില്ലിയെ പുനർവിവാഹം ചെയ്തു. സിജോ - ലില്ലി ദമ്പതികൾക്ക് രണ്ടു മക്കൾ. ജോ ആൻ സിജോ, ജോബിൻ സിജോ. വർക്കി - ഫിലോമിന ദമ്പതികളുടെ മൂത്ത മകൾ സിനിയെ കോട്ടപ്പടി മറ്റമന പൗലോസ് - മേരി ദമ്പതികളുടെ മകൻ ജോസ് വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.

 
                        


     ഇളയ മകൾ സിന്ധു, നാഗഞ്ചേരി മൈലുങ്കൽ കോര - മറിയകുട്ടി ദമ്പതികളുടെ മകൻ ജോർജിനെ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകൾ.

                      





വീട്ടുപേര് : ഇലവുങ്കൽ 
കുടുംബനാഥയുടെ പേര് : ഫിലോമിന വർക്കി 
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. George
Contact Number : 9744161145, 9544713795

കുടുംബാംഗങ്ങൾ - 

ഫിലോമിന വർക്കി, 
സിജോ ഇ. വി, 
ലില്ലി സിജോ, 
ജൊഹാൻ സിജോ, 
ജോ ആൻ സിജോ, 
ജോബിൻ