Wednesday, July 3, 2024

Kolencheriyil (Kallath) Ajeesh Antony & Family

LA FAMILIA

      കോതമംഗലം രൂപതയിലെ കോലഞ്ചേരിയിൽ (കല്ലത്ത്) ദേവസ്സ്യ ആന്റണിയുടെയും, ഉണ്ണുപ്പാട്ട് അന്നമ്മയുടെയും പത്താമത്തെ മകനായ ആൻറണി 1971 ൽ ആരക്കുഴയിൽ നിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കി. കോട്ടപ്പടി ഇടവക മുടവംകുന്നേൽ കുര്യാക്കോസ് - ബ്രിജിത്ത ദമ്പതികളുടെ മകൾ ത്രേസ്സ്യാമ്മയെ ആന്റണി വിവാഹം ചെയ്തു. വിവാഹശേഷം കോട്ടപ്പടിയിൽ സ്ഥിര താമസമാക്കിയ ആൻറണി - ത്രേസ്സ്യാമ്മ ദമ്പതികൾക്ക് മൂന്നു മക്കൾ.  ഷിജി, ഷീന, അജീഷ്. 
ആൻറണി K. S. R. T. C യിൽ  റിട്ടയർഡ് ജീവനക്കാരനും, 
ത്രേസ്സ്യമ്മ  റിട്ടയർഡ് അധ്യാപികയും ആണ്.

ആൻറണി ദേവസ്സ്യ - ത്രേസ്യാമ്മ ദമ്പതികളുടെ ഇളയ മകനായ അജീഷ് കോട്ടയം പാലാ രൂപതയിലെ കടുത്തുരുത്തി മാന്നാർ ഇടവകാംഗമായ വട്ടക്കേരിയിൽ തോമസ് - അന്നമ്മ ദമ്പതികളുടെ മൂത്തമകൾ സിമ്മിയെ വിവാഹം ചെയ്തു. അജീഷ് - സിമ്മി ദമ്പതികൾക്ക് രണ്ടു മക്കൾ.  ആൻഡ്രീസ,  ആരോൺ. ഇരുവരും വിദ്യാർത്ഥികൾ ആണ്. അജീഷ് കൺസ്ട്രക്ഷൻ കോൺട്രാക്ടർ ആയും, സിമ്മി  നേഴ്സ് ആയും    സൗദിയിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ കുടുംബ സമേതം നാട്ടിൽ താമസിച്ചു വരുന്നു. 

       ആൻറണി - ത്രേസ്യാമ്മ ദമ്പതികളുടെ മൂത്തമകൾ ഷിജിയെ കണ്ണൂർ പുളിങ്ങം സെൻറ് ജോസഫ് ഇടവക മുകളേൽ ജോസഫ് - മറിയ ദമ്പതികളുടെ രണ്ടാമത്തെ മകൻ ബിജു വിവാഹം ചെയ്തു. ഇവർക്ക് മൂന്നു മക്കൾ സാന്ദ്ര, ജോഷ്വാ, ഓസ്റ്റിൻ. 
രണ്ടാമത്തെ മകൾ ഷീനയെ കോട്ടയം അതിരമ്പുഴ ഇടവകാംഗമായ നിരവത്ത്     ജോസഫ് - മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകൻ ബിജു വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. അഭിഷേക്, ആന്റോ ബിജു. 
ആൻറണി ദേവസ്യ രണ്ടു പ്രാവശ്യം കൈക്കാരനായി സേവനം ചെയ്തിട്ടുണ്ട്. 
 25 / 3 / 2023 ൽ ആന്റണി കർത്താവിൽ നിദ്ര പ്രാപിച്ചു. 

                  

 വീട്ടുപേര് : കോലഞ്ചേരിയിൽ (കല്ലത്ത്)
 കുടുംബനാഥൻ്റെ  പേര് : അജീഷ് ആൻറണി 
കുടുംബാംഗങ്ങളുടെ എണ്ണം : 5 
കുടുംബ യൂണിറ്റ് : Mother Theresa 
Contact Number : 9562338147

 കുടുംബാംഗങ്ങൾ 
അജീഷ് ആന്റണി, 
ത്രേസ്സ്യമ്മ ആന്റണി, 
സിമ്മി അജീഷ്, 
ആൻഡ്രീസ അജീഷ്,  
ആരോൺ അജീഷ്. 

No comments:

Post a Comment