Wednesday, July 31, 2024

Chennothumalil Ouseph George & Family

LA FAMILIA


       തൊടുപുഴ വാഴക്കുളം ഇടവകയിൽ നിന്ന് 75 വർഷം മുൻപ് കോട്ടപ്പടിയിൽ വന്ന കുടുംബമാണ് എബ്രഹാം ഔസപ്പിന്റേത്. ഔസേപ്പ് - അന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂന്നാമത്തെ മകനാണ് ജോർജ്. ജോർജ്, കോതമംഗലം ഇടവക വടക്കൻ വർഗീസ് - ചിന്നമ്മ ദമ്പതികളുടെ മകൾ പ്രീതയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.

 
മരിയ BSW വിദ്യാർത്ഥിനി ആണ്. രണ്ടാമത്തെ മകൾ പ്രിയയെ  ഇടുക്കി തങ്കമണി ഇടവക കാരിവേരിക്കൽ തോമസ് ലിസ്സി ദമ്പതികളുടെ മകൻ ലിബിൻ വിവാഹം ചെയ്തു . 1986 ൽ ഔസേപ്പും, 2022 ൽ അന്നമ്മയും കർത്താവിൽ നിദ്ര പ്രാപിച്ചു.

വീട്ടുപേര് : ചേന്നോത്തുമാലിൽ 
കുടുംബ നാഥന്റെ പേര് : ജോർജ് 
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Augustin 
Contact Number : 7306638797

കുടുംബാംഗങ്ങൾ - 

ജോർജ്, പ്രീത ജോർജ്, മരിയ ജോർജ്

Tuesday, July 9, 2024

Parankimalil Lijo Joseph & Family

  LA FAMILIA


കോട്ടപ്പടി പാറങ്കിമാലിൽ ജോസഫ് ലിസി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തമകനാണ്  ലിജോ.

കീരിത്തോട് ഇടവക മൈലാടുർ മാത്യു സെലിൻ ദമ്പതികളുടെ രണ്ടാമത്തെ മകളായ ജിന്റുവിനെ 2019 ൽ ലിജോ വിവാഹം ചെയ്തു.

ലിജോ ജിന്റു ദമ്പതികൾക്ക് ഒരു മകൻ ,  ജൊഹാൻ ലിജോ  , എൽകെജിയിൽ പഠിക്കുന്നു.

ലിജോ കോതമംഗലം ബസേലിയോസ് ഹോസ്പിറ്റലിൽ ഇൻഷുറൻസ് കോഡിനേറ്ററായും. ജിന്റു എം എ കോളേജിൽ കമ്പ്യൂട്ടർ അസിസ്റ്റൻറ് ആയും ജോലി ചെയ്യുന്നു.




വീട്ടുപേര് : പാറങ്കിമാലിൽ

കുടുംബനാഥൻ്റെ  പേര്: ലിജോ ജോസഫ്

കുടുംബാംഗങ്ങളുടെ എണ്ണം : 3

കുടുംബ യൂണിറ്റ് : St George unit 

കോൺടാക്ട് നമ്പർ : 9539325493

കുടുംബാംഗങ്ങൾ:

ലിജോ ജോസഫ്

ജിന്റു ലിജോ

ജോഹാൻ ലിജോ



Monday, July 8, 2024

Kaithamana Mathai Pathrose & Family

LA FAMILIA

       76 വർഷങ്ങൾക്കു മുമ്പ് വൈക്കത്ത് നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ മത്തായി -  മറിയം ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമത്തെ മകനാണ് മത്തായി പത്രോസ് (കുര്യാച്ചൻ).




1986 ൽ അംബികാപുരം ഇടവക പൈനപ്പിള്ളിൽ വർക്കി - ഏലിക്കുട്ടി ദമ്പതികളുടെ മകൾ ഏലിയാമ്മയെ വിവാഹം ചെയ്തു. പത്രോസ് - ഏലിയാമ്മ ദമ്പതികൾക്ക് മൂന്നു മക്കൾ. മകൻ ബിനു മാതാപിതാക്കളോടൊപ്പം കൃഷിപ്പണികളുമായി കോട്ടപ്പടിയിൽ താമസിക്കുന്നു. മൂത്ത മകൾ സിജിയെ,  2011ൽ കൂടാലപ്പാട് ഇടവക പള്ളിക്കൽ തോമസ് മകൻ സിജോ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു കുട്ടികൾ. എബിൻ സിജോ, എൽബിൻ സിജോ. രണ്ടാമത്തെ മകൾ  സിനുവിനെ,  ഉരുളൻതണ്ണി  ഇടവക കോച്ചേരി തോമസ് മകൻ ഷാബു വിവാഹം ചെയ്തു. ഇവർക്ക് രണ്ടു കുട്ടികൾ. ഷാൽവിൻ ഷാബു, ഷെയിൻ ഷാബു. 

വീട്ടുപേര് : കൈതമന 
കുടുംബനാഥൻ്റെ പേര് : മത്തായി പത്രോസ് (കുര്യാച്ചൻ).
കുടുംബാംഗങ്ങളുടെ എണ്ണം : 3 
കുടുംബ യൂണിറ്റ് : St. Jude 
Contact Number : 7025639857

കുടുംബാംഗങ്ങൾ - 

മത്തായി പത്രോസ് (കുര്യാച്ചൻ), 
ഏലിയാമ്മ പത്രോസ്, 
ബിനു കെ.

Moolayil Tomy (Thomas Devassya) & Family

LA FAMILIA

   1950 ൽ മുത്തോലപുരത്തു നിന്ന് കോട്ടപ്പടിയിൽ വന്ന മത്തായി ദേവസ്യ - മറിയക്കുട്ടി ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയ മകനാണ് ടോമി. 
 2000 മാർച്ച് 9 ന് ചെങ്ങന്നൂർ പുത്തൻകാവ് ഇടവക പീടികപറമ്പിൽ ജോയി - മേരി ദമ്പതികളുടെ മകൾ ബിനുവിനെ വിവാഹം ചെയ്തു. ടോമി - ബിനു ദമ്പതികൾക്ക് രണ്ടു മക്കൾ. അലീൻ മറിയം തോമസ്, എയ്ഞ്ചലിൻ മേരി തോമസ്.

അലീൻ ചെന്നൈയിൽ മൂന്നാം വർഷ ബി എസ് സി നേഴ്സിങ് വിദ്യാർഥിനിയാണ്. എയ്ഞ്ചലീന പത്താം ക്ലാസിൽ പഠിക്കുന്നു. എയ്ഞ്ചലീന സ്ലൈഡ് ടീമിലും , മീഡിയ ടീമിലും സജീവ പ്രവർത്തകയാണ്. ബിനു, ജോസ് കിഴക്കേൽ അച്ചൻ്റെ സമയത്ത് മാതൃവേദിയുടെ പ്രസിഡണ്ട് ആയിരുന്നു. ടോമി, വെള്ളാപ്പിള്ളി അച്ചൻ്റെ സമയത്ത്  മിഷൻ ലീഗ് ഓർഗനൈസർ ആയിരുന്നു. അമ്മ മറിയക്കുട്ടി ടോമിയോടൊപ്പം താമസിച്ചുവരുന്നു. 
2010 ജനുവരിയിൽ മത്തായി ദേവസ്യ കർത്താവിൽ നിദ്ര പ്രാപിച്ചു.


വീട്ടുപേര് : മൂലയിൽ
കുടുംബനാഥൻ്റെ പേര് : ടോമി (തോമസ് ദേവസ്യ) 
കുടുംബാംഗങ്ങളുടെ എണ്ണം : 5 
കുടുംബ യൂണിറ്റ് : St. Peter & Paul
Contact Number : 8943912933

 കുടുംബാംഗങ്ങൾ - 

ടോമി (തോമസ് ദേവസ്യ), 
ബിനു തോമസ്, 
അലീൻ മറിയം തോമസ്,  
എയ്ഞ്ചലിൻ മേരി തോമസ്,
മറിയക്കുട്ടി ദേവസ്യ.

Thekkekkunnel Joy T. T & Family

LA FAMILIA

ഔസേപ്പ് തോമസ് - മറിയം ദമ്പതികളുടെ ആറുമക്കളിൽ നാലാമത്തെ മകനാണ് ജോയി.
കുട്ടമ്പുഴ ഞായപ്പിള്ളി ഇടവക പൈനാടത്ത് ചിന്നമ്മയുടെ മകൾ ലീനയെ
 2006 ൽ വിവാഹം ചെയ്തു. ലീന നേഴ്സായി വർക്ക് ചെയ്യുന്നു. ഔസേപ്പ് തോമസ് 2020 ലും അമ്മ മറിയം 2018  ലും കർത്താവിൽ നിദ്ര പ്രാപിച്ചു

വീട്ടുപേര് : തെക്കേക്കുന്നേൽ 
കുടുംബനാഥൻ്റെ പേര് : ജോയി റ്റി റ്റി 
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St. Xavier 
Contact Number : 9061884843

കുടുംബാംഗങ്ങൾ - 
ജോയി റ്റി. റ്റി, 
ലീന ജോയി.

Pulppurangalil Jayaraj & Family

LA FAMILIA

    2002 ൽ മലയാറ്റൂർ മേരി ഇമാക്കുലേറ്റ് ചർച്ച് വിമലഗിരിയിൽ നിന്ന് കോട്ടപ്പടിയിൽ വന്ന കുടുംബമാണ് ജയരാജിൻ്റെത്. മോളി - രാജൻ ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്ത മകനാണ് ജയരാജ്. 
ജയരാജന് പെയിൻറിംഗ് ജോലിയാണ്. കാടപ്പാറ ഇല്ലിക്കപറമ്പിൽ ദേവസ്യക്കുട്ടി -  എൽസി ദമ്പതികളുടെ മകൾ ജിനിയെ, 2009 സെപ്റ്റംബർ 22 ന് ജയരാജ് വിവാഹം ചെയ്തു. ജയരാജ് - ജിനി ദമ്പതികൾക്ക് മൂന്നു മക്കൾ.  അബിയോൺ, അദീവ്, ആഷ്ബിൻ.

 



മൂവരും വിദ്യാർത്ഥികളാണ്. ആഷബിൻ ഗായിക സംഘത്തിൽ സേവനം ചെയ്യുന്നു.

വീട്ടുപേര് : പുൽപ്പുറങ്ങാലിൽ 
കുടുംബനാഥൻ്റെ പേര് : ജയരാജ്
കുടുംബാംഗങ്ങളുടെ എണ്ണം : 5 
കുടുംബ യൂണിറ്റ് : Mother Theresa 
Contact Number : 9633409655,  8089257671.

കുടുംബാംഗങ്ങൾ - 
ജയരാജ്,  
ജിനി ജയരാജ്, 
അബിയോൺ ജയരാജ്, 
അദീവ് ജയരാജ്,  
ആഷ്ബിൻ ജയരാജ്.

Edappulavan Aani Paulose & Family

LA FAMILIA

    പൈലി മാത്യു - റോസാ ദമ്പതികളുടെ 7 മക്കളിൽ ആറാമത്തെ മകനാണ് പൗലോസ്. നെടുങ്ങപ്ര ഇടവക മേക്കപ്പാല, കൊറ്റനാടൻ വർഗീസ് -  പ്രമേണ ദമ്പതികളുടെ മകൾ ആനിയെ 1978 ജനുവരി ജനുവരി 11 ന് പൗലോസ് വിവാഹം ചെയ്തു. പൗലോസ് - ആനി ദമ്പതികൾക്ക് രണ്ടു മക്കൾ. ഇളയ മകൻ ഷൈജു അമ്മയോടൊപ്പം കോട്ടപ്പടിയിൽ താമസിക്കുന്നു.ടാപ്പിംഗ് തൊഴിലാളിയാണ് ഷൈജു.

 
 മകൾ ഷൈനിയെ തൊടുപുഴ കളപ്പുരക്കൽ ആന്റണി - സിസിലി ദമ്പതികളുടെ മകൻ ബിജു  വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.

 
                              2012 ൽ പൗലോസ് കർത്താവിൽ നിദ്ര പ്രാപിച്ചു.

വീട്ടുപേര് : ഇടപ്പുളവൻ 
കുടുംബാംഗങ്ങളുടെ എണ്ണം : 2  
കുടുംബ യൂണിറ്റ് : St. Mathews 
Contact Number : 9961688895

കുടുംബാംഗങ്ങൾ - 
ആനി പൗലോസ്, 
ഷൈജു പൗലോസ്.

Puthankudy Shaiju P Joseph & Family

LA FAMILIA

   37 വർഷങ്ങൾക്ക് മുമ്പ് നെടുങ്ങപ്ര ഇടവകയിൽ നിന്ന്, പുത്തൻകുടി പൈലി ജോസഫും കുടുംബവും കോട്ടപ്പടിയിൽ വന്നു താമസമാക്കി. 
കോട്ടപ്പടി ഇടവക ഇടപ്പുളവൻ പൈലി - അന്നക്കുട്ടി ദമ്പതികളുടെ മകൾ ത്രേസ്യകുട്ടിയെ ജോസഫ് വിവാഹം ചെയ്തു. ജോസഫ് - ത്രേസ്സ്യക്കുട്ടി ദമ്പതികൾക്ക് മൂന്നു മക്കൾ. ഷൈജു , ഷിജി , ലിജി .
ഷൈജു സ്വന്തമായി ബിസിനസ് ചെയ്യുന്നു.  തിരുവനന്തപുരം വർക്കല അമലോൽഭവൻ യേശുദാസ് -  ജോയ്സ് വർഗീസ് ദമ്പതികളുടെ മകൾ ജീനയെ 2008 നവംബർ 24 ന് വിവാഹം ചെയ്തു. ഷൈജു - ജീന ദമ്പതികൾക്ക് മൂന്ന് മക്കൾ. അലക്സാണ്ടർ, ആൽബർട്ട്, അർണോൾഡ്. മൂവരും വിദ്യാർത്ഥികളാണ്. 

പൈലി - ത്രേസ്യക്കുട്ടി ദമ്പതികളുടെ മൂത്ത മകൾ ഷിജിയെ, ഐമുറി മലേക്കുടി  വർഗീസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ഫ്രാൻസിസ് വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.
ഇളയമകൾ ലിജിയെ പാലമറ്റം കേളംകുന്നേൽ ജോസഫ് - റോസമ്മ ദമ്പതികളുടെ മകൻ ബെന്നി വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.

 
                           2016 ഓഗസ്റ്റ് 13 ന് പൈലി കർത്താവിൽ നിദ്ര പ്രാപിച്ചു.


വീട്ടുപേര് : പുത്തൻകുടി 
കുടുംബനാഥൻ്റെ പേര് : ഷൈജു പി ജോസഫ് 
കുടുംബാംഗങ്ങളുടെ എണ്ണം : 6 
കുടുംബ യൂണിറ്റ്  : St. Mathews 
Contact Number : 7594943139

കുടുംബ അംഗങ്ങൾ - 

ഷൈജു പി ജോസഫ്, 
ത്രേസ്സ്യാക്കുട്ടി ജോസഫ്,  
ജീന ഷൈജു,  
അലക്സാണ്ടർ പി ഷൈജു, 
ആൽബർട്ട് പി ഷൈജു,  
അർണോൾഡ് പി ഷൈജു.

Thekkel George T Augustine & Family

LA FAMILIA

     1978 ൽ തോട്ടക്കരയിൽ നിന്നും കോട്ടപ്പടിയിൽ വന്ന, തെക്കേൽ ആഗസ്തി ചാക്കോ - മറിയക്കുട്ടി ദമ്പതികളുടെ ആറുമക്കളിൽ നാലാമത്തെ മകനാണ്  ജോർജ്. പുത്തൻവേലിക്കര കാച്ചപ്പിള്ളി,  ജോർജ് - ത്രേസ്യാമ്മ ദമ്പതികളുടെ മകൾ ലൈസയെ 1995 ൽ ജോർജ് വിവാഹം ചെയ്തു. ജോർജ് - ലൈസ ദമ്പതികൾക്ക് മൂന്നു മക്കൾ.

 
മൂത്തമകൻ ഗാവ്രിൽ സാം ജോർജ് B. Sc സൈക്കോളജി കഴിഞ്ഞ്, ഓസ്ട്രേലിയയിൽ ഉപരിപഠനം നടത്തുന്നു. രണ്ടാമത്തെ മകൾ ജറാൾഡീന ക്രിസ് ജോർജ്  ബി.എ. ലിബറൽ ആർട്സിൽ ഫോർത്‌ ഇയർ ഡിഗ്രി പഠിക്കുന്നു. ഗാല്‍വിന്‍ ഗ്ലെൻ ജോർജ്  പ്ലസ് ടു പാസായി നിൽക്കുന്നു. ഇവർ കുടുംബസമേതം കുവൈറ്റിൽ താമസിക്കുന്നു. 

വീട്ടുപേര് : തെക്കേൽ
കുടുംബനാഥൻ്റെ പേര് : ജോർജ് ടി അഗസ്റ്റിൻ 
കുടുംബാംഗങ്ങളുടെ എണ്ണം : 5 
കുടുംബയൂണിറ്റ് : St. Mary's  
Contact Number : 9947599238, 9947856252

 കുടുംബാംഗങ്ങൾ - 

ജോർജ്ജ്  റ്റി അഗസ്റ്റിൻ, 
ലൈസ ജോർജ്, 
ഗാവ്രിൽ സാം ജോർജ്, 
ജറാൾഡീന ക്രിസ് ജോർജ്,  
ഗാൽവിൻ ഗ്ലെൻ ജോർജ്.

Saturday, July 6, 2024

Edappulavan Susamma Devassia & Family

LA FAMILIA

         കോട്ടപ്പടിയിലെ ആദ്യകാല കുടിയേറ്റ കുടുംബമാണ് ദേവസ്യയുടേത്. സൂസമ്മ ആണ് ദേവസിയുടെ ഭാര്യ. ദേവസ്യ - സൂസമ്മ ദമ്പതികൾക്ക് രണ്ടു മക്കൾ. 
ഡെന്നീസ് പോൾ ദേവസ്യ,  
ഡയാന പോൾ ദേവസ്യ.

                              



കുറവിലങ്ങാട് ഇടവകാംഗം, താഴത്തേൽ വീട്ടിൽ  ടി.ഡി ദേവസ്യ - ആനി വർഗീസ് ദമ്പതികളുടെ മകൾ ബിന്ദു ആണ് ഡെന്നീസിൻ്റെ ഭാര്യ. ഡെന്നീസ് - ബിന്ദു ദമ്പതികൾക്ക് മൂന്നു മക്കൾ. ഫ്രേയ സൂസൻ ഡെന്നീസ്, ശ്രേയ ആനി ഡെന്നിസ്, റയൻ ഡെന്നീസ്. മൂവരും വിദ്യാർത്ഥികളാണ്. ഇവർ കുടുംബസമേതം UK യിൽ താമസിക്കുന്നു. 


സൂസമ്മ ദേവസ്യ ഇപ്പോൾ മകൾ ഡയാനയോടൊപ്പം അമേരിക്കയിൽ താമസിക്കുന്നു. 


               
                        2011 ഏപ്രിലിൽ ദേവസ്യ കർത്താവിൽ നിദ്ര പ്രാപിച്ചു.

 


വീട്ടുപേര് : ഇടപ്പുളവൻ 
കുടുംബനാഥയുടെ പേര് : സൂസമ്മ വർഗീസ് 
കുടുംബാംഗങ്ങളുടെ എണ്ണം : 6 
കുടുംബയൂണിറ്റ് : St. Augustin

കുടുംബാംഗങ്ങൾ - 

സൂസമ്മ ദേവസ്യ, 
ഡെന്നീസ്  പോൾ ദേവസ്യ, 
ബിന്ദു ഡെന്നീസ്, 
ഫ്രേയ സൂസൻ ഡെന്നിസ്, 
ശ്രേയ ആനി ഡെന്നീസ്,
റയൻ ഡെന്നീസ്.

Parackal Agasthy Mathai ( Baby ) & Family

 LA FAMILIA

            1983 ൽ  പാലാ  രാമപുരത്ത് നിന്നും കോട്ടപ്പടിയിൽ എത്തി താമസം ആരംഭിച്ച പാറയ്ക്കൽ ആഗസ്തി റോസാ ദമ്പതികളുടെ    9 മക്കളിൽ  നാലാമത്തെ  മകനാണ് മത്തായി ( ബേബി ) . തോട്ടുവ , ചങ്ങലാൻ  ഔസേപ്പ് - റോസ ദമ്പതികളുടെ മൂന്നാമത്തെ മകൾ ആനിയാണ് മത്തായിയുടെ ഭാര്യ. മത്തായി - ആനി ദമ്പതികൾക്ക് രണ്ടു മക്കൾ. അനീഷ്, അജി.



മൂത്തമകൻ അനീഷ്, കോട്ടപ്പടി ഇടവകയിൽ St. Augustine യൂണിറ്റിൽ താമസിക്കുന്നു. രണ്ടാമത്തെ മകൻ അജി, അൾത്താര ബാലനായും, മിഷൻ ലീഗിലും  പ്രവർത്തിച്ചിരുന്നു . ഇപ്പോൾ Disaster Management Team ലും, ജൂബിലി കമ്മിറ്റിയിലും, സജീവ പ്രവർത്തനം നടത്തിവരുന്നു. 


വീട്ടുപേര് : പാറക്കൽ 

കുടുംബനാഥൻ്റെ പേര് : മത്തായി പി.എ .

കുടുംബാംഗങ്ങളുടെ എണ്ണം : 3 

കുടുംബ യൂണിറ്റ് : St. Augustin

 Contact Number :  8281166566 

കുടുംബാംഗങ്ങൾ - 

മത്തായി പി. എ. , 

ആനി മത്തായി,

 അജി പി. എം.

Puthankudy Jaison & Family

LA FAMILIA

  നെടുങ്ങപ്ര ഇടവകാംഗമായിരുന്ന ജെയ്സണും കുടുബവും 2018 മുതൽ കോട്ടപ്പടി ഇടവകയിൽ താമസിച്ചു വരുന്നു. പുത്തൻകുടി പൗലോസ് - അന്നം ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ജയ്സൺ. 2007 ജനുവരി 15 ന് മുളക്കുളം ഇടവകാംഗം ജോണി - മറിയാമ്മ ദമ്പതികളുടെ മകൾ ജയയെ വിവാഹം ചെയ്തു. ജെയ്സൻ - ജയ ദമ്പതികൾക്ക് മൂന്നു മക്കൾ. ആൻ മരിയ, ഹെൽന മേരി, അനഹ  മേരി.  ജെയ്‌സൺ Civil Engineer ആയും, ജയ നേഴ്സ് ആയും ജോലി ചെയ്യുന്നു.  ഇവർ കുടുംബസമേതം യുകെയിൽ താമസിക്കുന്നു.






വീട്ടുപേര് : പുത്തൻകുടി
കുടുംബനാഥൻ്റെ പേര് : ജയ്സൺ 
കുടുംബാംഗങ്ങളുടെ എണ്ണം : 7 
കുടുംബയൂണിറ്റ് : St. Mathews 
Contact Number : 9645753303

കുടുംബാംഗങ്ങൾ - 

ജയ്സൺ പൗലോസ്, 
ജയ ജയ്സൺ, 
ആൻ മരിയ, 
ഹെൽന മേരി, 
അനഹ  മേരി.
പൗലോസ്,
അന്നം പൗലോസ്.

Arackal Joy A. C. & Family

LA FAMILIA

         1957 ൽ പാലാ കുറുമണ്ണ് എന്ന സ്ഥലത്തു നിന്നും അറക്കൽ ചാക്കോയും ഭാര്യ മറിയക്കുട്ടിയും കോട്ടപ്പടി കല്ലുമലയിൽ വന്നു താമസമാക്കി. ഇവർക്ക് എട്ട് മക്കളാണ്. ഇതിൽ മൂത്തമകനാണ് ജോയി. ജോയിക്ക് തടികച്ചവടമാണ്. ജോയിയുടെ ഭാര്യ റോസ്‌ലി, ഒക്കൽ താന്നിപ്പുഴ ചേപ്പാല കുടുംബാംഗമാണ്.

          

      ഇവർക്ക് രണ്ടു പെണ്മക്കൾ. ഇരുവരും വിദേശത്തു ജോലി ചെയ്യുന്നു.

വീട്ടുപേര് : അറയ്‌ക്കൽ
കുടുംബനാഥൻ്റെ  പേര് : ജോയി
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St. Dominic Savio
Contact Number : 9496332043

കുടുംബാംഗങ്ങൾ -
ജോയി, 
റോസ്‌ലി.

Kanamkombil Baby Agastin & Family

LA FAMILIA

    പാലാ രാമപുരത്ത് നിന്ന് 1947 ൽ കോട്ടപ്പടിയിൽ വന്ന ആവിരാ അഗസ്തി - ത്രേസ്സ്യ ദമ്പതികളുടെ പത്തു മക്കളിൽ മൂന്നാമത്തെ  മകനാണ് ബേബി .
കണ്ണൂർ ഉദയഗിരി പറകൊട്ടിയേൽ തോമസ് - മേരി ദമ്പതികളുടെ മകൾ മേരിക്കുട്ടി ആണ് ബേബി യുടെ ഭാര്യ. ബേബിക്ക് കൃഷിപ്പണിയും, മേരിക്കുട്ടി അംഗൻവാടി ടീച്ചറായും ജോലി ചെയ്യുന്നു. ബേബി - മേരിക്കുട്ടി ദമ്പതികൾക്ക് മൂന്നു മക്കൾ.

 
ബേബി - മേരിക്കുട്ടി ദമ്പതികളുടെ മൂത്തമകൾ ലിന്റ  കൊട്ടാരക്കര തൂക്കുപാലയ്ക്കൽ ജോസഫ് - അനിയമ്മ ദമ്പതികളുടെ മകൻ അജീഷിനെ വിവാഹം ചെയ്തിരിക്കുന്നു. ഇവർക്ക് ഒരു മകൾ . ഇവർ കുടുംബസമേതം ന്യൂസിലാൻഡിൽ ജോലി ചെയ്യുന്നു.



 രണ്ടാമത്തെ മകൾ ഗ്രേസ്മരിയ, കോട്ടയം മാങ്ങാനം പൂമറ്റം ഇടവക കണ്ണമ്പള്ളിയിൽ ബാബു -  അന്നമ്മ  ദമ്പതികളുടെ മകൻ ആഷിഷ് നെ വിവാഹം ചെയ്തിരിക്കുന്നു. ഇവർക്ക് ഒരു മകൾ. 
 




ഇളയ മകൾ അനുപമ, കൽകുരിശ് പള്ളി ഇടവക, പുത്തൻവീട്ടിൽ ബെന്നി - ബിന്നി ദമ്പതികളുടെ മകൻ ആൽഡ്രിൻ വിവാഹം ചെയ്തിരിക്കുന്നു. ഇവർ കുടുംബസമേതം അയർലണ്ടിൽ ജോലി ചെയ്യുന്നു. പിട്ടാപ്പിള്ളി അച്ചൻ്റെ  കാലഘട്ടത്തിൽ അവിര അഗസ്തി കൈക്കാരനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

വീട്ടുപേര് : കണംകൊമ്പിൽ 
കുടുംബനാഥൻ്റെ പേര് : ബേബി അഗസ്റ്റിൻ 
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St. George
Contact Number : 9961711914, 8547962914

കുടുംബാംഗങ്ങൾ - 
ബേബി അഗസ്റ്റിൻ, 
മേരി. ബേബി 

Kolambel Varghese Mathai & Family

LA FAMILIA

      മുട്ടം സിബിഗിരി പള്ളി ഇടവക തെക്കേ കൈതക്കൽ ജോസഫ് - മറിയം ദമ്പതികളുടെ മകളായ സിസിലി, 1957 മുതൽ ഇരുവേലി കുന്നിൽ തോമസ് - ബ്രിജിത്ത  ദമ്പതികളുടെ ദത്ത് മകളായി കോട്ടപ്പടിയിൽ താമസമാക്കി. വാഴക്കുളം കൊളംബേൽ മത്തായി - റോസ ദമ്പതികളുടെ 9 മക്കളിൽ മൂന്നാമത്തെ മകനായ വർഗീസുമായി  സിസിലിയുടെ വിവാഹം കഴിഞ്ഞു. വർഗീസ് - സിസിലി ദമ്പതികൾക്ക് നാലു മക്കൾ.

 



മൂത്തമകൻ മാത്യു പച്ചാളം അഴിക്കകത്ത് വീട്ടിൽ മേരി റെക്സിയെ 2004 വിവാഹം കഴിച്ചു. മാത്യു - മേരി റെക്സി ദമ്പതികൾക്ക് രണ്ടു മക്കൾ. ഇവർ കുടുംബസമേതം പച്ചാളത്ത് താമസിക്കുന്നു.


രണ്ടാമത്തെ മകനായ ജോസഫ്, 
പെരുമ്പാവൂരിൽ  ഒരു പ്രൈവറ്റ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. ഇളയ മകൻ തോമസ്  കൃഷിയും കാര്യങ്ങളുമായി വീട്ടിൽ നിൽക്കുന്നു. ഇളയ മകൾ സിൽജ, രാമപുരം പക്കത്ത് കുന്നേൽ ജോസ് - ഫിലോമിന ദമ്പതികളുടെ മകൻ ജോസഫിനെ 2024 ജനുവരി 29 ന് വിവാഹം ചെയ്തു.

 
മാത്യു യുവദീപ്തിയുടെ സജീവ പ്രവർത്തകൻ ആയിരുന്നു.

വീട്ടുപേര് : കൊളമ്പേൽ 
കുടുംബനാഥൻ്റെ പേര് : വർഗീസ് മത്തായി 
കുടുംബാംഗങ്ങളുടെ എണ്ണം : 3 
കുടുംബയൂണിറ്റ് : St. Mary's
Contact Number : 9526700579

കുടുംബാംഗങ്ങൾ - 
വർഗീസ് മത്തായി, 
സിസിലി വർഗീസ്,
തോമസ് വർഗീസ്.

Thursday, July 4, 2024

Thuruthikkatt Tomi (Thomas) & Family

LA FAMILIA

      കോതമംഗലം ഇടവക, പത്രോസ് തോമസ് തുരുത്തിക്കാട്ട്, ഭരണങ്ങാനം കുറുപ്പുംതറ ഇടവക പുതിയാപ്പറമ്പിൽ സേവ്യർ മകൾ ചിന്നമ്മ,  ദമ്പതിമാരുടെ, ആറു മക്കളിൽ നാലാമത്തെ മകനാണ് ടോമി. ടോമി പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ   കീഴിൽ സേവനം ചെയ്യുന്നു. തമ്മനം കാരണക്കോടം St. Jude ഇടവകാംഗം റിട്ടയേർഡ് എസ്. പി . ജെയിംസ് ജോർജിൻ്റെയും മേരിയുടെയും വളർത്തുമകളായ ഷൈനിയാണ് ടോമിയുടെ ഭാര്യ. ടോമി - ഷൈനി ദമ്പതികൾക്ക് ഒരു മകൻ. എഡ്വിൻ ആറാം ക്ലാസിൽ പഠിക്കുന്നു. 
എഡ്വിൻ അൾത്താര ബാലനായി സേവനം ചെയ്യുന്നു. 
 

ടോമിയുടെ സഹോദരി  Sr. ജോളി ദേവപ്രിയ കോൺവെൻറ് (ഗുജറാത്) ൽ സേവനം ചെയ്യുന്നു. 

                                

ടോമിയുടെ മൂന്നാമത്തെ സഹോദരി സോഫി, കാരക്കുന്നം പ്രൊവിഡൻസ് ഹോമിൽ താമസിച്ചു വരുന്നു.

 
                                   

ടോമിയുടെ മാതാപിതാക്കളായ പത്രോസ് തോമസ് 2019 നവംബർ 15 നും, ചിന്നമ്മ തോമസ് 2018 ജൂലൈ രണ്ടിനും, കർത്താവിൽ നിദ്ര പ്രാപിച്ചു.


വീട്ടുപേര് : തുരുത്തിക്കാട്ട് 
കുടുംബനാഥൻ്റെ   പേര് : ടോമി 
കുടുംബാംഗങ്ങളുടെ എണ്ണം : 3 
കുടുംബ യൂണിറ്റ് :  St. Jude 
Contact Number : 9567845921, 9895227120.

കുടുംബാംഗങ്ങൾ - 
ടോമി, 
ഷൈനി ടോമി, 
എഡ്വിൻ.

Azhakanakkunnel Sebastian A. M. & Family

LA FAMILIA

            1926 - 27 കാലഘട്ടത്തിൽ, അഗസ്തി അഴകനാക്കുന്നേലും ഭാര്യയും ആറു മക്കളും രാമപുരത്തു നിന്നു കല്ലുമലയിൽ വന്നു താമസമാക്കി. ആറു മക്കളിൽ ഇളയ മകനാണ് മത്തായി. കോട്ടപ്പടി ഇടവക കോങ്ങാടൻ പീറ്ററിൻ്റെയും ത്രേസ്യയുടെയും മൂത്തമകൾ അന്നയെ ആണ് മത്തായി വിവാഹം ചെയ്തത്.  മത്തായി - അന്ന ദമ്പതികൾക്ക്  എട്ടു മക്കൾ . 1974 - 75 കാലഘട്ടത്തിൽ മത്തായിയും കുടുംബവും പ്ലാമുടിയിലേക്ക് താമസം മാറ്റി. 

മത്തായിയുടെ ആറാമത്തെ മകനാണ് ജോസ് എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ . സെബാസ്റ്റ്യൻ്റെ  ഭാര്യ മാലിപ്പാറ ഇടവക പുതിയേടത്ത് ഐപ്പ് ചാക്കോയുടെയും മേരിയുടേയും മകൾ ബിജി ആണ്. സെബാസ്റ്റ്യൻ - ബിജി ദമ്പതികളുടെ ഏക മകൾ ബൊണാൻസാ സെബാസ്റ്റ്യൻ . 

സെബാസ്റ്റ്യൻ,  പെരിയാർ റൈസ് അങ്കമാലിയുടെ മാനേജർ ആയി ജോലി ചെയ്യുന്നു . മകൾ ബൊണാൻസാ,  MSc Physics കഴിഞ്ഞ് ഉപരി പഠനത്തിന് (PhD) ശ്രമിക്കുന്നു.


വീട്ടുപേര് : അഴകനാകുന്നേൽ 
കുടുംബനാഥൻ്റെ  പേര് : സെബാസ്റ്റ്യൻ എ.എം.
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബയൂണിറ്റ് : St. Mother Theresa
Contact Number : 9846991847

വീട്ടിലെ അംഗങ്ങൾ :
സെബാസ്റ്റ്യൻ ,
ബിജി , 
ബൊണാൻസ.

Arackal Paulose & Family

LA FAMILIA

    അറയ്ക്കൽ ഔസേപ്പ് - അന്നം ദമ്പതികളുടെ 6 മക്കളിൽ മൂന്നാമതായി 1942 ൽ പൗലോസ് ജനിച്ചു.1967 ൽ കൂടാലപ്പാട് ഇടവക തെക്കേമാലി കുടുംബാംഗമായ മറിയവുമായി പൗലോസിൻ്റെ വിവാഹം നടന്നു.

 
                                    

       ഇവർക്ക് 3 മക്കൾ. മകൻ ടോമി ഡ്രൈവറായി ജോലി ചെയ്തു വരുന്നു. ടോമി മലയാറ്റൂർ ഇടവക, ചിറയത്ത് കുടുംബാംഗമായ മേരിയുമായി 1998 ൽ വിവാഹിതനായി.

 
                                   

        ടോമി - മേരി ദമ്പതികളുടെ മൂന്ന് മക്കളിൽ, മരിയ കാനഡയിലും, ജോൺ മംഗലാപുരത്തും ,ആൻ്റോ നെല്ലികുഴിയിലും പഠിക്കുന്നു.ടോമി ഇപ്പോൾ കൂടലപ്പാട് ഇടവകയിൽ താമസിക്കുന്നു. മകൾ മോളിയെ നീലീശ്വരം ഇടവകയിൽ, കിടങ്ങേൻ കുടുംബത്തിൽ വിവാഹം കഴിച്ചിരിക്കുന്നു. രണ്ടാമത്തെ മകൾ റോസിയെ ആൻ്റോപുരം ഇടവകയിൽ, ആലക്കാടൻ കുടുംബത്തിൽ വിവാഹം കഴിച്ചിരിക്കുന്നു.പൗലോസ് എട്ടു വർഷം കോട്ടപ്പടി ഇടവകയിൽ കൈക്കാരനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വീട്ടുപേര് : അറക്കൽ
കുടുംബനാഥൻ്റെ പേര് : പൗലോസ്
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : Maria Goretti 
Contact Number : 9847976006

കുടുംബാംഗങ്ങൾ :

പൗലോസ്, 
മറിയം.

Mankuzha Xavier Varghese & Family

LA FAMILIA

             മാങ്കുഴ ഗീവർഗീസ് - കൊച്ചുത്രെസ്സ്യ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് സേവ്യർ. തൃശൂർ St. Thomas പടവരാട് ഇടവക ഉല്ലൂക്കാരൻ റപ്പായി - മേരി ദമ്പതികളുടെ മകൾ ജോളി ആണ് സേവ്യറിൻ്റെ   ഭാര്യ.  ഇവർക്ക് മൂന്ന് മക്കളാണ്. ഫിനി,ഫിന്റോ,ഫിജോ.


                     

        മകൾ ഫിനിയെ, പെരുമ്പാവൂർ ഇടവക, കാരിപ്ര വർഗീസ് - അന്നം ദമ്പതികളുടെ മകൻ സാജു ആണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കൾ.

                           

       ഫിന്റോ പ്രൈവറ്റ് കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. മീനു ആണ് ഫിന്റോയുടെ ഭാര്യ. ഇവർക്ക് രണ്ടു മക്കൾ. ആദം, എയ്ഞ്ചെൽ. 
മീനു, 3 ആം വർഷ നേഴ്സിംഗ് വിദ്യാർത്ഥിനി ആണ്.

                     

           
ഫിജോ, ബാംഗ്ലൂരിൽ, ഒരു പ്രൈവറ്റ് ചാനലിൽ വീഡിയോഗ്രാഫർ ആയി ജോലി ചെയ്യുന്നു.

                                      2023 മെയിൽ ജോളി കർത്താവിൽ നിദ്ര പ്രാപിച്ചു.

                     

വീട്ടുപേര് : മാങ്കുഴ
കുടുംബനാഥൻ്റെ   പേര് : സേവ്യർ വർഗീസ്
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Maryia Goretti
Contact Number : 8589086867

കുടുംബാംഗങ്ങൾ -

സേവ്യർ വർഗീസ്, 
ഫിന്റോ സേവ്യർ, 
മീനു ഫിന്റോ, 
ആദം ഫിന്റോ, 
എയ്‌ഞ്ചൽ ഫിന്റോ,
ഫിജോ സേവ്യർ.

Punnakkapadavil Baby Mathew & Family

LA FAMILIA

         കുട്ടമ്പുഴ ഞായപ്പിള്ളി ഇടവകയിൽ നിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ്  ബേബിയുടെത് . മാത്യു ജോസഫ് -  ഏലിക്കുട്ടി ദമ്പതികളുടെ ഏഴുമക്കളിൽ ഏഴാമത്തെ മകനാണ് ബേബി. മഞ്ഞപ്ര നടുവട്ടം പള്ളി ഇടവക മാടൻ പൗലോസ് - മേരി ദമ്പതികളുടെ മകൾ മേഴ്സിയെ 1997 ൽ ബേബി വിവാഹം ചെയ്തു. ബേബി - മേഴ്‌സി ദമ്പതികൾക്ക് രണ്ടു മക്കൾ. ബെഞ്ചമിൻ, ജാസ്മിൻ.
ബെഞ്ചമിൻ, ഡിപ്ലോമ ഇൻ സിവിൽ  പഠനം പൂർത്തിയാക്കി നിൽക്കുന്നു. ജാസ്മിൻ ജർമനിയിൽ ഉപരിപഠനം നടത്തുന്നു. 

വീട്ടുപേര് : പുന്നക്കപ്പടവിൽ 
കുടുംബനാഥൻ്റെ പേര് : ബേബി മാത്യു 
കുടുംബാംഗങ്ങളുടെ എണ്ണം : 4 
കുടുംബ യൂണിറ്റ് : St. Alphonsa 
Contact Number : 9605131543         9946257329

കുടുംബാംഗങ്ങൾ - 

ബേബി മാത്യു, 
മേഴ്സി ബേബി, 
ബെഞ്ചമിൻ ബേബി, 
ജാസ്മിൻ ബേബി.

Wednesday, July 3, 2024

Kolencheriyil (Kallath) Ajeesh Antony & Family

LA FAMILIA

      കോതമംഗലം രൂപതയിലെ കോലഞ്ചേരിയിൽ (കല്ലത്ത്) ദേവസ്സ്യ ആന്റണിയുടെയും, ഉണ്ണുപ്പാട്ട് അന്നമ്മയുടെയും പത്താമത്തെ മകനായ ആൻറണി 1971 ൽ ആരക്കുഴയിൽ നിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കി. കോട്ടപ്പടി ഇടവക മുടവംകുന്നേൽ കുര്യാക്കോസ് - ബ്രിജിത്ത ദമ്പതികളുടെ മകൾ ത്രേസ്സ്യാമ്മയെ ആന്റണി വിവാഹം ചെയ്തു. വിവാഹശേഷം കോട്ടപ്പടിയിൽ സ്ഥിര താമസമാക്കിയ ആൻറണി - ത്രേസ്സ്യാമ്മ ദമ്പതികൾക്ക് മൂന്നു മക്കൾ.  ഷിജി, ഷീന, അജീഷ്. 
ആൻറണി K. S. R. T. C യിൽ  റിട്ടയർഡ് ജീവനക്കാരനും, 
ത്രേസ്സ്യമ്മ  റിട്ടയർഡ് അധ്യാപികയും ആണ്.

ആൻറണി ദേവസ്സ്യ - ത്രേസ്യാമ്മ ദമ്പതികളുടെ ഇളയ മകനായ അജീഷ് കോട്ടയം പാലാ രൂപതയിലെ കടുത്തുരുത്തി മാന്നാർ ഇടവകാംഗമായ വട്ടക്കേരിയിൽ തോമസ് - അന്നമ്മ ദമ്പതികളുടെ മൂത്തമകൾ സിമ്മിയെ വിവാഹം ചെയ്തു. അജീഷ് - സിമ്മി ദമ്പതികൾക്ക് രണ്ടു മക്കൾ.  ആൻഡ്രീസ,  ആരോൺ. ഇരുവരും വിദ്യാർത്ഥികൾ ആണ്. അജീഷ് കൺസ്ട്രക്ഷൻ കോൺട്രാക്ടർ ആയും, സിമ്മി  നേഴ്സ് ആയും    സൗദിയിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ കുടുംബ സമേതം നാട്ടിൽ താമസിച്ചു വരുന്നു. 

       ആൻറണി - ത്രേസ്യാമ്മ ദമ്പതികളുടെ മൂത്തമകൾ ഷിജിയെ കണ്ണൂർ പുളിങ്ങം സെൻറ് ജോസഫ് ഇടവക മുകളേൽ ജോസഫ് - മറിയ ദമ്പതികളുടെ രണ്ടാമത്തെ മകൻ ബിജു വിവാഹം ചെയ്തു. ഇവർക്ക് മൂന്നു മക്കൾ സാന്ദ്ര, ജോഷ്വാ, ഓസ്റ്റിൻ. 
രണ്ടാമത്തെ മകൾ ഷീനയെ കോട്ടയം അതിരമ്പുഴ ഇടവകാംഗമായ നിരവത്ത്     ജോസഫ് - മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകൻ ബിജു വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. അഭിഷേക്, ആന്റോ ബിജു. 
ആൻറണി ദേവസ്യ രണ്ടു പ്രാവശ്യം കൈക്കാരനായി സേവനം ചെയ്തിട്ടുണ്ട്. 
 25 / 3 / 2023 ൽ ആന്റണി കർത്താവിൽ നിദ്ര പ്രാപിച്ചു. 

                  

 വീട്ടുപേര് : കോലഞ്ചേരിയിൽ (കല്ലത്ത്)
 കുടുംബനാഥൻ്റെ  പേര് : അജീഷ് ആൻറണി 
കുടുംബാംഗങ്ങളുടെ എണ്ണം : 5 
കുടുംബ യൂണിറ്റ് : Mother Theresa 
Contact Number : 9562338147

 കുടുംബാംഗങ്ങൾ 
അജീഷ് ആന്റണി, 
ത്രേസ്സ്യമ്മ ആന്റണി, 
സിമ്മി അജീഷ്, 
ആൻഡ്രീസ അജീഷ്,  
ആരോൺ അജീഷ്. 

Edappulavan Riju Peter & Family

LA FAMILIA

 പൈലി - റോസമ്മ ദമ്പതികളുടെ 7 മക്കളിൽ മൂത്ത മകനാണ് പത്രോസ്. , മലയിൻകീഴ് ചെന്നക്കാടൻ പൈലി - മറിയം ദമ്പതികളുടെ മകൾ റോസയെ പത്രോസ് വിവാഹം ചെയ്തു. പത്രോസ് -  റോസ ദമ്പതികൾക്ക് മൂന്നു മക്കൾ. റീമി, റിജു, റിജു.
 
റിജു, മുട്ടുകാട് നിവാസി,  ജൂബിയെ വിവാഹം ചെയ്തിരിക്കുന്നു. റിജു - ജൂബി ദമ്പതികൾക്ക് രണ്ടു മക്കൾ. അജിൻ റിജു, അനീറ്റ റിജു. അജിൻ ആറിലും അനീറ്റ U.K.G യിലും പഠിക്കുന്നു. ജൂബി, ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂളിൽ സപ്പോർട്ടിങ് സ്റ്റാഫ്‌ ആയി വർക്ക് ചെയ്യുന്നു. 




മൂത്തമകൾ റീമി അരിക്കുഴ മുണ്ടയ്‌ക്കൽ മാണി മകൻ സിബിയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.

 
ഇളയമകൾ റീന ഹൈറേഞ്ച് മുട്ടുകാട് , ഇല്ലുപ്പാറ , സിബി  വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.  

റിജുവിൻ്റെ പിതാവ് പത്രോസ് 26 /3 /2018 ൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

                        

 വീട്ടുപേര്    : ഇടപ്പുളവൻ
 കുടുംബനാഥൻ്റെ പേര് : റിജു പീറ്റർ 
കുടുംബാംഗങ്ങളുടെ എണ്ണം : 5 
കുടുംബയൂണിറ്റ് St. Mathews
Contact Number : 97 47 70 92 56, 62 38 58 80 54 

കുടുംബാംഗങ്ങൾ - 

റിജു പീറ്റർ, 
റോസാ പത്രോസ് 
ജൂബി റിജു, 
അജിൻ റിജു, 
അനീറ്റ റിജു.

Mavara Shebin Paul & Family

LA FAMILIA

മാവറ പരേതരായ തോമസ് - ത്രേസ്യ ദമ്പതികളുടെ മകനാണ് പൗലോസ്. പൗലോസ് പാണംകുഴി കുരിശിങ്കൽ വർഗീസ് മറിയം ദമ്പതികളുടെ മകൾ ഫിലോമിനയെ വിവാഹം ചെയ്തു. പൗലോസ് - ഫിലോമിന ദമ്പതികൾക്ക് ഒരു മകൻ ഷെബിൻ. ഷെബിന് തടിപ്പണിയാണ്. ഷെബിൻ മഴുവന്നൂർ മേലേത്ത് വീട്ടിൽ മാത്യു ഏലിയാസ് - ജോളി മാത്യു  ദമ്പതികളുടെ രണ്ടാമത്തെ മകൾ അനുവിനെ വിവാഹം ചെയ്തു. അനു Samaritan (Pazhanganad)  ഹോസ്പിറ്റലിൽ  എൻക്വയറി ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു. ഷെബിൻ - അനു ദമ്പതികൾക്ക് രണ്ടു മക്കൾ. ഹെൽന ഷെബിൻ ആറാം ക്ലാസ്സിലും, ഹനാ ഷെബിൻ യു.കെ.ജി.യിലും പഠിക്കുന്നു.



22/3/2017  ൽ പൗലോസ് കർത്താവിൽ നിദ്ര പ്രാപിച്ചു .



വീട്ടുപേര് :  മാവറ
കുടുംബനാഥയുടെ പേര് :  ഫിലോമിന പൗലോസ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുബ യൂണിറ്റ്  : St Joseph 
Contact Number - 9526845694,  8606114741

കുടുംബാംഗങ്ങൾ - 
ഫിലോമിന പൗലോസ്, 
ഷെബിൻ പോൾ,
അനുമോൾ ഷെബിൻ,
ഹെൽന ഷെബിൻ,
ഹന ഷെബിൻ.