Thursday, November 23, 2023

Elavunkal Jose Joseph & Family

LA FAMILIA

           85 വർഷങ്ങൾക്ക് മുൻപ് കോട്ടയം ജില്ലയിലെ, രാമപുരത്തു നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയതാണ് ഇലവുങ്കൽ ജോസഫിൻ്റെ  കുടുംബം. ജോസഫ് - മറിയം ദമ്പതികളുടെ എട്ടു മക്കളിൽ ഇളയവനാണ് ജോസ്. 1980 December 29 ന്  ഐമുറി തിരുഹൃദയ ദേവാലയ ഇടവകാംഗങ്ങളായ , മലേക്കുടി ജോർജിൻ്റെയും മറിയത്തിൻ്റെയും മകൾ ഗ്രേസിയെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ടു മക്കൾ . മകൾ സോണിയ കുടുംബ സമേതം വിദേശത്താണ്. മകൻ സോബിൻ എക്സ്സൈസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു. സോബിൻ 2014 June 14 ന്  പെരുമണ്ണൂർ ഇടവക,  കോയിക്കലോട്ട് സോജൻ - ലാലി ദമ്പതികളുടെ മൂത്തമകൾ റോസ്മരിയയെ വിവാഹം കഴിച്ചു.


           സോബിൻ K.C.Y.M. പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചിട്ടുണ്ട്. സോബിൻ -  റോസ്മരിയ ദമ്പതികൾക്ക് രണ്ട് ആൺകുട്ടികൾ. ആൽബർട്ട് രണ്ടാം ക്ലാസ്സിലും അലക്സ്‌ എൽ.കെ.ജി യിലും പഠിക്കുന്നു. ജോസ്  മിഷൻലീഗിൻ്റെ ആദ്യ കാല,  പ്രസിഡന്റ്‌ ആയും,  പാരിഷ് കൗൺസിൽ അംഗമായും, മതാധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വീട്ടുപേര് : ഇലവുങ്കൽ
കുടുംബനാഥൻ്റെ പേര് : ജോസ് ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Chavara
Contact Number : 9562860918

കുടുംബാംഗങ്ങൾ
ജോസ് ജോസഫ്, 
ഗ്രേസി ജോസ്, 
സോബിൻ ജോസ്, 
റോസ്മരിയ സോബിൻ,
ആൽബർട്ട് സോബിൻ,
അലക്സ്‌ സോബിൻ.

No comments:

Post a Comment