Thursday, November 23, 2023

Thekkel Jaimes T. A & Family

LA FAMILIA

        തെക്കേൽ അഗസ്‌തി ചാക്കോയും മറിയകുട്ടിയും 1978 ൽ തോട്ടക്കരയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയതാണ്  . അഗസ്തിയുടെ മൂത്തമകനാണ് ജെയിംസ്. ജെയിംസ്, കാലടി ഇടവക കോച്ചാപ്പിള്ളിൽ  വർഗീസിൻ്റെയും മേരിയുടെയും മകൾ അൽഫോൻസയെ 1981 May 20 ന് വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. ഇവരുടെ മൂത്തമകൻ ജിയോ 1993 March 1 ന് കർത്താവിൽ നിദ്രപ്രാപിച്ചു. ഇളയ മകൻ ജിജോ, 2015 August 31 ന് കരിമണ്ണൂർ ഇടവക കുഴിപ്പിള്ളിൽ ജോസിൻ്റെയും മോളിയുടെയും മകൾ സുമിയെ വിവാഹം കഴിച്ചു.


           ഇവർക്ക് രണ്ടു മക്കൾ. ജെയിംസ് ജിജോ, ജോസ് ജിജോ.  
ജിജോയും സുമിയും  നേഴ്സ് ആണ്. കുടുംബ സമേതം കുവൈറ്റിൽ താമസിക്കുന്നു. ജെയിംസ് 6 വർഷക്കാലം പാരിഷ് കൗൺസിൽ അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അൽഫോൻസ, മാതൃവേദിയുടെ പ്രസിഡന്റ്‌ ആയും സെക്രട്ടറി ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വീട്ടുപേര് : തെക്കേൽ
കുടുംബനാഥൻ്റെ പേര് : ജെയിംസ് ടി. എ .
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Johns
Contact Number: 9645556861

കുടുംബാംഗങ്ങൾ -
ജെയിംസ് റ്റി. എ,
അൽഫോൻസ ജെയിംസ്, 
ജിജോ ജെയിംസ്, 
സുമി ജിജോ, 
ജെയിംസ് ജിജോ,
ജോസ് ജിജോ.

Elavunkal Jose Joseph & Family

LA FAMILIA

           85 വർഷങ്ങൾക്ക് മുൻപ് കോട്ടയം ജില്ലയിലെ, രാമപുരത്തു നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയതാണ് ഇലവുങ്കൽ ജോസഫിൻ്റെ  കുടുംബം. ജോസഫ് - മറിയം ദമ്പതികളുടെ എട്ടു മക്കളിൽ ഇളയവനാണ് ജോസ്. 1980 December 29 ന്  ഐമുറി തിരുഹൃദയ ദേവാലയ ഇടവകാംഗങ്ങളായ , മലേക്കുടി ജോർജിൻ്റെയും മറിയത്തിൻ്റെയും മകൾ ഗ്രേസിയെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ടു മക്കൾ . മകൾ സോണിയ കുടുംബ സമേതം വിദേശത്താണ്. മകൻ സോബിൻ എക്സ്സൈസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു. സോബിൻ 2014 June 14 ന്  പെരുമണ്ണൂർ ഇടവക,  കോയിക്കലോട്ട് സോജൻ - ലാലി ദമ്പതികളുടെ മൂത്തമകൾ റോസ്മരിയയെ വിവാഹം കഴിച്ചു.


           സോബിൻ K.C.Y.M. പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചിട്ടുണ്ട്. സോബിൻ -  റോസ്മരിയ ദമ്പതികൾക്ക് രണ്ട് ആൺകുട്ടികൾ. ആൽബർട്ട് രണ്ടാം ക്ലാസ്സിലും അലക്സ്‌ എൽ.കെ.ജി യിലും പഠിക്കുന്നു. ജോസ്  മിഷൻലീഗിൻ്റെ ആദ്യ കാല,  പ്രസിഡന്റ്‌ ആയും,  പാരിഷ് കൗൺസിൽ അംഗമായും, മതാധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വീട്ടുപേര് : ഇലവുങ്കൽ
കുടുംബനാഥൻ്റെ പേര് : ജോസ് ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Chavara
Contact Number : 9562860918

കുടുംബാംഗങ്ങൾ
ജോസ് ജോസഫ്, 
ഗ്രേസി ജോസ്, 
സോബിൻ ജോസ്, 
റോസ്മരിയ സോബിൻ,
ആൽബർട്ട് സോബിൻ,
അലക്സ്‌ സോബിൻ.

Tuesday, November 21, 2023

Thokkambel Lijo & Family

LA FAMILIA

 കുട്ടമ്പുഴയിലുള്ള തോക്കമ്പേൽ ടി.ഒ ജോർജിൻ്റെയും  ലീലാമ്മ ജോർജിൻ്റെയും രണ്ടു മക്കളിൽ മൂത്തയാളാണ് ലിജോ ജോർജ്. 2015 ൽ  ലിജോ നേരൃമംഗലം അറയ്ക്കൽ ജോർജ് ജോസഫിൻ്റെയും സെലിൻ ജോർജിൻ്റെയും മകൾ അഖിലയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ എലിസബത്ത്, കാതറിൻ.
     2022 ൽ  തോക്കമ്പേൽ ലിജോ കുടുംബത്തോടൊപ്പം കുട്ടമ്പുഴയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു.


രണ്ടുപേരും സ്കൂളിൽ പഠിക്കുന്നു. ലിജോ റെയിൽവേയിൽ ജോലി ചെയ്യുന്നു.

 വീട്ടുപേര്: തോക്കമ്പേൽ
 കുടുംബനാഥൻ്റെ  പേര്: ലിജോ ജോർജ്
 കുടുംബാംഗങ്ങളുടെ എണ്ണം:4
 കുടുംബയൂണിറ്റ്: St. Mother Theresa 
Contact Number: 9495227366

 വീട്ടിലെ അംഗങ്ങൾ:

ലിജോ ജോർജ്, 
അഖില ജോർജ്, 
എലിസബത്ത്, 
കാതറിൻ.

Wednesday, November 15, 2023

Kottarathil Augustin K.Jacob & Family

LA FAMILIA

         1979 ൽ നാഗപ്പുഴയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ ചാക്കോ മത്തായിയുടേയും അച്ചാമ്മയുടേയും എട്ടാമത്തെ മകനാണ് അഗസ്റ്റിൻ. അഗസ്റ്റിൻ്റെ  മാതാപിതാക്കൾ 2006 ൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അഗസ്റ്റിൻ ഹൈസ്കൂൾ പഠനത്തിനു ശേഷം കരസേനയിൽ ചേർന്നു. 17 വർഷത്തെ സർവീസിനു ശേഷം, ഇപ്പോൾ നാട്ടിൽ കൃഷി കാര്യങ്ങൾ നോക്കി നടത്തുന്നു. 1993 ൽ വെളിയച്ചാൽ ഇടവക, കിളിരൂപറമ്പിൽ സെബാസ്റ്റിൻ്റെയും അന്നമ്മയുടേയും മകൾ സാലിയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.  അനീഷ്, അജിൻ


            അനീഷ്, ഇന്റീരിയർ ഡിസൈനർ ആയി ദുബായിൽ ജോലി ചെയ്യുന്നു. അജിൻ എം. ബി. എ. പഠനത്തിനു ശേഷം  ഉപരി പഠനത്തിനായി ബെർലിനിൽ ആണ്.

വീട്ടുപേര് : കൊട്ടാരത്തിൽ
കുടുംബനാഥൻ്റെ  പേര് : അഗസ്റ്റിൻ കെ ജേക്കബ്
കുടുംബാംഗങ്ങളുടെ എണ്ണം : 4 
കുടുംബ യൂണിറ്റ് : St. George
Contact Number : 9447873034

കുടുംബാംഗങ്ങൾ

അഗസ്റ്റിൻ, 
സാലി അഗസ്റ്റിൻ, 
അനീഷ് അഗസ്റ്റിൻ, 
അജിൽ അഗസ്റ്റിൻ

Kallarackal Thankachan & Family

LA FAMILIA

       കല്ലറക്കൽ മത്തായി - അന്നം ദമ്പതികളുടെ,  മൂന്നു മക്കളിൽ , മൂത്ത മകനാണ് തങ്കച്ചൻ. 1984 December 30 ന് - അങ്കമാലി ഇടവക മാളിയേക്കൽ പൗലോസ് - ഏല്യ  ദമ്പതികളുടെ  മകൾ ഗ്രേസിയെ, തങ്കച്ചൻ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. ജിൻസി , ജിൻസൻ 



മകൾ ജിൻസിയെ 2013 September 16 ന്  കോട്ടപ്പടി ഇടവക , ഇടപ്പുളവൻ ലൂയിസ് - ലില്ലി ദമ്പതികളുടെ മകൻ ലൈജു വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. ലിനിഷ, ലിവിയ. ഇവർ കുടുംബസമേതം യു. കെ. യിൽ താമസിക്കുന്നു. 
                                                         




മകൻ ജിൻസൻ  മെക്കാനിക്കൽ എഞ്ചിനീയറായി  ദുബായിൽ ജോലി ചെയ്യുന്നു. ജിൻസൻ  13/05/2019 ൽ ചാലക്കുടി പുഷ്പഗിരി ഇടവക  കണ്ണംബിള്ളി പോളി - എൽസി ദമ്പതികളുടെ  മകൾ അഞ്ചുവിനെ വിവാഹം ചെയ്തു. അഞ്ചു ദുബായിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. ഇവരുടെ മകൻ നദാൻ എബ്രഹാം ജിൻസൻ .


                                   



തങ്കച്ചൻ്റെ പിതാവ് , ചാണ്ടി മത്തായി 1990 November 27 - ലും  
മാതാവ് , അന്നക്കുട്ടി മത്തായി 2007 May 14 - ലും
 നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു 




വീട്ടുപേര് : കല്ലറക്കൽ
കുടുംബനാഥൻ്റെ പേര് : തങ്കച്ചൻ കെ.എം
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Johns
Contact Number : 9847348809

കുടുംബാംഗങ്ങൾ - 
തങ്കച്ചൻ,
ഗ്രേസി തങ്കച്ചൻ, 
ജിൻസൺ തങ്കച്ചൻ,
അഞ്ചു ജിൻസൻ ,  
നദാൻ എബ്രഹാം ജിൻസൻ .
  

Mattathil Rosly Kuriakose & Family

LA FAMILIA

       കട്ടപ്പന ഇടവകാംഗമായ മറ്റത്തിൽ കുര്യൻ്റെയും അന്നമ്മയുടേയും ആറു മക്കളിൽ മൂന്നാമത്തെ മകനാണ് കുര്യാക്കോസ്. കുര്യാക്കോസും കുടുംബവും 24 വർഷമായി കോട്ടപ്പടിയിൽ സ്ഥിര താമസക്കാരാണ്. കോതമംഗലം ഇടവകാംഗമായ, ചേലുപറമ്പിൽ മത്തായിയുടേയും അന്നംകുട്ടിയുടേയും മകളായ റോസ്‌ലി ആണ് കുര്യാക്കോസിൻ്റെ  ഭാര്യ. ഇവർക്ക് രണ്ടു മക്കൾ.

 

           മകൾ ഫെമിയെ വിവാഹം ചെയ്തിരിക്കുന്നത്, കോതമംഗലം ഇടവകാംഗമായ വർഗീസിൻ്റെയും മേരിയുടേയും മകൻ രാജു. 
മകൻ ടോണി ട്രാവൽസിൽ ജോലി ചെയ്യുന്നു. 
റോസ്‌ലി മാതൃവേദി യുടെ സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

            2021 ൽ കുര്യാക്കോസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വീട്ടുപേര് : മറ്റത്തിൽ
കുടുംബനാഥയുടെ പേര് : റോസ്‌ലി
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St. Domenic Savio
Contact Number : 9961465856

കുടുംബാംഗങ്ങൾ -
റോസ്‌ലി,
 ടോണി

Monday, November 13, 2023

Vattekkattukandam Nobi & Family

LA FAMILIA

         പാലാ രാമപുരത്തു നിന്ന് തോമ - ഏലി ദമ്പതികൾ കോട്ടപ്പടിയിൽ വന്നു താമസമാക്കി. തോമ - ഏലി ദമ്പതികളുടെ ഇളയ മകനാണ് നോബിയുടെ പിതാവ് ദേവസ്സി. ദേവസ്സി - അന്നകുട്ടി ദമ്പതികൾക്ക് രണ്ടു മക്കളാണ്. അതിൽ മൂത്ത മകനാണ് നോബി.

            2005 ഓഗസ്റ്റ് മാസം നാടുകാണി പാറയിൽ വർഗീസിൻ്റെയും മേരിയുടെയും മകൾ  റിനിയെ നോബി വിവാഹം ചെയ്തു.


        നോബി സൗദി അറേബ്യയിൽ  ഡ്രൈവർ ആയി ജോലി ചെയ്യുന്നു. റിനി കോതമംഗലത്ത്  ഫിനാൻസ് സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു ഇവർക്ക് രണ്ടു മക്കൾ അനഘ, അനന്യ. അനഘ പ്ലസ്‌ വൺ വിദ്യാർത്ഥിനിയും, അനന്യ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയും ആണ്.

ഇളയ മകൾ ജോബിയെ ആരക്കുഴ ഇടവക മത്തായി , ഏലിക്കുട്ടി ദമ്പതികളുടെ മകൻ ജെയ്‌സൻ 2000  July 10 ന് വിവാഹം ചെയ്തു .
ഇവർക്ക് 3 മക്കൾ അലീന, ആൻ മരിയ, ഗോഡ് വിൻ 
                            



1993
 ൽ ദേവസ്സി നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. 



വീട്ടുപേര് : വട്ടേക്കാട്ടുകണ്ടം
കുടുംബനാഥൻ്റെ  പേര് : നോബി
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Mary's
Contact Number : 9744878586, 9947707073

കുടുംബാംഗങ്ങൾ

നോബി, 
അന്നകുട്ടി, 
റിനി നോബി, 
അനഘ നോബി, 
അനന്യ നോബി.

Kottarathil Mathew & Family

LA FAMILIA

      1979 ൽ നാഗപ്പുഴയിൽ നിന്നും, കല്ലുമല ഭാഗത്തു വന്നു താമസമാക്കിയ കുടുംബമാണ് കൊട്ടാരത്തിൽ ചാക്കൊയുടേത്. ചാക്കോ അന്നമ്മ ദമ്പതികളുടെ 11 മക്കളിൽ, രണ്ടാമത്തെ മകനായ  കുട്ടപ്പൻ എന്ന് വിളിക്കുന്ന മാത്യു, 1978 ൽ, തൊടുപുഴ നെടിയകാട്ടു ഇടവക തോമസ് - ത്രേസ്സ്യ ദമ്പതികളുടെ മകൾ മേരിയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.


        മകൾ  നീബ കിഴക്കമ്പലം ഇടവക മുട്ടംതൊട്ടിയിൽ സെജുവിനെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. നീബ കുടുംബത്തോടൊപ്പം യു. കെ യിൽ ജോലി ചെയ്യുന്നു. മകൻ നോബി മേലൂർ ഇടവക (ചാലക്കുടി ) തെറ്റയിൽ സെബാസ്റ്റ്യൻ - ത്രേസ്സ്യ ദമ്പതികളുടെ മകൾ ഷോമയെ വിവാഹം ചെയ്തു. ഇവർക്ക് മൂന്ന് മക്കൾ. ഇവർ കുടുംബസമേതം യു. കെ യിൽ ജോലി ചെയ്യുന്നു. മാത്യു 1985 മുതൽ മൂന്ന് വർഷക്കാലം കോട്ടപ്പടി ഇടവകയുടെ കൈക്കാരനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ കാലയളവിലാണ് , ബഹുമാനപ്പെട്ട മാത്യു വെളിയേപ്പിള്ളി അച്ഛനോടൊപ്പം ചേർന്ന് പഴയ പരീഷ് ഹാൾ, ഇപ്പോഴത്തെ പള്ളിമുറി എന്നിവയുടെ പണി പൂർത്തിയാക്കിയത്.

വീട്ടുപേര് : കൊട്ടാരത്തിൽ
കുടുംബനാഥൻ്റെ  പേര് : മാത്യു
ക്യടുംബാംഗങ്ങളുടെ എണ്ണം : 7
കുടുംബ യൂണിറ്റ് : St. Johns
Contact Number : 7561804086

കുടുംബാംഗങ്ങൾ-

മാത്യു, 
മേരി മാത്യു,
നോബി മാത്യു,
ഷോമ നോബി, 
ഗ്രേസ് മരിയ,
ഐസക്, 
ഇസബെല്ല.

Thottungal Biju Chacko & Family

LA FAMILIA

     50 വർഷങ്ങൾക്ക് മുൻപ് ചാക്കോ - മറിയം ദമ്പതികൾ കോട്ടപ്പടി ചീനിക്കുഴിയിൽ വന്നു താമസമാക്കി. ചാക്കോ  - മറിയം ദമ്പതികൾക്ക് അഞ്ചു മക്കളാണ്. ഇതിൽ നാലാമത്തെ മകനാണ് ബിജു. വിദേശത്തു ജോലി ചെയ്തിരുന്ന ബിജു ഇപ്പോൾ നാട്ടിലാണ് ഉള്ളത്. 
ബിജു മിഷൻലീഗിൻ്റെ ആദ്യകാല  ഭാരവാഹിയായി സേവനം ചെയ്തിട്ടുണ്ട്. ബിജു വിവാഹം ചെയ്തിരിക്കുന്നത്, നെല്ലിമറ്റം ഇടവക, മാണിക്കുളം വീട്ടിൽ, ആന്റണി - മേരി ദമ്പതികളുടെ മകളായ ആശയെ ആണ്.       ഇവർക്ക് രണ്ടു മക്കളാണ്. രണ്ടു പേരും വിദ്യാർത്ഥിനികൾ ആണ്.

വീട്ടുപേര് : തോട്ടുങ്കൽ
കുടുംബനാഥൻ്റെ  പേര് : ബിജു ചാക്കോ
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Mary's
Contact Number : 9961864765

കുടുംബാംഗങ്ങൾ-

ബിജു ചാക്കോ, 
ആശ ബിജു, 
ജൂലിയ ബിജു,
ജെസിന്റാ ബിജു.

Edappulavan Sobins Mathai & Family

LA FAMILIA 


എ .ആർ .മത്തായിയുടെയും , കൊച്ചുറാണി മത്തായിയുടെയും മകനായ സോബിൻസ് മത്തായി , ഇടവകയിൽ അൾത്താര ബാലനായും മിഷൻ ലീഗ് ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട് .

മുടക്കരായി (കുറുപ്പംപടി ) ഇടവക പാബ്രക്കാരൻ  തോമസ് ആനീസ് ദമ്പതികളുടെ മകളായ ആഷ്‌ലിയെ 2014 ജനുവരി 9 ന് വിവാഹം ചെയ്തു. ഇവർ അബുദാബിയിൽ ജോലി ചെയ്യുന്നു .



ഇവരുടെ മക്കളായ ആൻഡ്രിന സോബിൻസ്,  ക്ലാസ്സ് 2  ലും ( മോഡൽ ഹൈസ്കൂൾ അബുദാബി ) ആൻഡ്രിയ സോബിൻസ്  KG - 1 ലും പഠിക്കുന്നു .



വീട്ടുപേര് : ഇടപ്പുളവൻ 

കുടുംബനാഥൻ്റെ  പേര് : സോബിൻസ് മത്തായി 
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Mathews
Contact Number : +971525713210

കുടുംബാംഗങ്ങൾ -
കൊച്ചുറാണി മത്തായി
സോബിൻസ് മത്തായി 
ആഷ്‌ലി സോബിൻസ്
ആൻഡ്രിന സോബിൻസ്, 
ആൻഡ്രിയ സോബിൻസ്. 


Friday, November 10, 2023

Parankimalil Joseph peter & Family

LA FAMILIA
    
           പാറങ്കിമാലിൽ പീറ്റർ - അന്നകുട്ടി ദമ്പതികളുടെ ഏഴു മക്കളിൽ നാലാമത്തെ മകനായ ജോസഫ്, 2005 ൽ കോട്ടപ്പടിയിൽ വന്നു താമസമാക്കി.പൈങ്ങോട്ടൂർ കൊച്ചുമുട്ടത്ത് മത്തായി - അന്നകുട്ടി ദമ്പതികളുടെ മകൾ ലിസ്സിയെ 1986 ൽ വിവാഹം കഴിച്ചു. ഇവർക്ക് രണ്ടു മക്കൾ ലിജോ, ബോണി.              
 മൂത്ത മകനായ ലിജോ കോട്ടപ്പടി ഇടവകയിൽ സെന്റ്. ജോർജ് യൂണിറ്റിൽ താമസിക്കുന്നു. രണ്ടാമത്തെ മകനായ ബോണി, ചേരാനെല്ലൂർ,  മാണിക്യത്താൻ മൈക്കിൾ - ഷേർലി ദമ്പതികളുടെ മകൾ മഞ്ജുവിനെ 2021 ൽ വിവാഹം കഴിച്ചു. ഇവരുടെ  മകൻ ഫിലിപ്പ്. ബോണി കോട്ടപ്പടിയിൽ പഗോഡ ഡെക്കറേഷൻസ് എന്ന സ്ഥാപനം നടത്തുന്നു. ദേവാലയ ശുശ്രുഷകളിൽ ശബ്ദ ക്രമീകരണത്തിൻ്റെ  ഉത്തരവാദിത്തം ബോണിക്കാണ്.

വീട്ടുപേര് :പാറങ്കിമാലിൽ
കുടുംബനാഥൻ്റെ  പേര് : ജോസഫ് പീറ്റർ
കുടുംബ യൂണിറ്റ് : St. Jude
Contact Number : 9447743093

കുടുംബാംഗങ്ങൾ -

ജോസഫ് പീറ്റർ, 
ലിസ്സി ജോസഫ്, 
ബോണി ജോസഫ്, 
മഞ്ജു ബോണി ,
ഫിലിപ്പ് ബോണി.

Plamoottil Jose & Family

LA FAMILIA

    തൃശ്ശൂർ വെള്ളാനിക്കോട് ഇടവക പ്ലാമൂട്ടിൽ കുര്യൻ - മറിയം ദമ്പതികളുടെ ഒമ്പതു മക്കളിൽ എട്ടാമത്തെ മകനാണ് ജോസ്. 2010 മുതൽ  കോട്ടപ്പടിയിൽ താമസമാക്കിയതാണ് ഈ കുടുംബം.1988 ൽ കോട്ടപ്പടി ഇടവക തോട്ടുങ്കൽ ചാക്കോ - മറിയം ദമ്പതികളുടെ അഞ്ചുമക്കളിൽ രണ്ടാമത്തെ മകൾ ലിസിയെ വിവാഹം കഴിച്ചു. കർഷകനാണ് ജോസ്. രണ്ടു മക്കളാണ് ജോസ് - ലിസി ദമ്പതികൾക്കുള്ളത്.

 

           മകൾ ജിസ്ന ഈ ഇടവക മുതുപ്ലാക്കൽ ബേബി - റോസിലി ദമ്പതികളുടെ മകൻ ബാസ്റ്റിനെ വിവാഹം കഴിച്ചു. നേഴ്സ് ആയ ജിസ്ന , കുടുംബസമേതം അയർലണ്ടിൽ താമസിക്കുന്നു. ഇവർക്ക് രണ്ടു കുട്ടികൾ ഉണ്ട്. സിവിൽ എൻജിനീയറായ മകൻ ജിതിൻ ഖത്തറിൽ ജോലി ചെയ്യുന്നു. 2022 ൽ താന്നിപ്പുഴ പള്ളി ഇടവക പള്ളത്തുകുടി ജോസ് - ബീന ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെ മകളായ ആൻമേരിയെ ജിതിൻ വിവാഹം കഴിച്ചു. സിവിൽ എൻജിനീയറാണ് ആൻമേരി. ജിതിൻ - ആൻമേരി ദമ്പതികൾക്ക് ഒരു മകൾ ഉണ്ട്. സിലാ മറിയ ജിതിൻ. അൾത്താര ബാലനായും മിഷൻലീഗിൻ്റെ ഭാരവാഹിയായും ജിതിൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വീട്ടു പേര് :  പ്ലാമൂട്ടിൽ
കുടുംബനാഥൻ്റെ  പേര് : ജോസ്
കുടുംബാംഗങ്ങളുടെ എണ്ണം - 5
കുടുംബ യൂണിറ്റ് - St. Johns
Contact No - 6235707946

കുടുംബാംഗങ്ങൾ -

ജോസ്, 
ലിസി, 
ജിതിൻ, 
ആൻ മേരി ജിതിൻ, 
സിലാ മറിയ ജിതിൻ.

Madappillikkunnel Peious John & Family

LA FAMILIA

    ആരക്കുഴയിൽ നിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കിയ  പരേതനായ മാടപ്പിള്ളിക്കുന്നേൽ കുര്യാക്കോ ഉലഹന്നാൻ്റെയും, മറിയകുട്ടിയുടേയും നാലാമത്തെ മകനായ പീയുസ് കോട്ടപ്പടിയിൽ ജനിച്ചു വളർന്ന ആളാണ്. നെല്ലിമറ്റം ഇടവക പൊട്ടയ്ക്കൽ ജേക്കബ് ആനി ദമ്പതികളുടെ മകൾ സിജിയാണ് ഭാര്യ. ഇവർക്ക് രണ്ടു മക്കളാണ്.           ജൂലിയ  ഓസ്ട്രേലിയയിൽ എം.എസ്.സി. പഠിക്കുന്നു. ജുവൽ വിദ്യാർത്ഥിയാണ്.പീയുസ്, പാരിഷ് കൗൺസിൽ മെമ്പർ ആണ് ( St.Joseph Unit ) .സിജി, മാതൃവേദി വൈസ് പ്രസിഡന്റായും യൂണിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ജൂലിയ, മിഷൻലീഗിലും, കെ.സി.വൈ. എമ്മിലും, ഗായക സഘത്തിലും സജീവമായിരുന്നു. ജുവൽ, മിഷൻലീഗിൻ്റെ പ്രസിഡന്റായും, സെക്രട്ടറി ആയിട്ടും പ്രവർത്തിച്ചിരുന്നു.


വീട്ടുപേര് : മാടപ്പിള്ളിക്കുന്നേൽ
കുടുംബനാഥൻ്റെ  പേര് : പീയുസ് ജോൺ
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബയൂണിറ്റ് :  St. Joseph
Contact Number : 9446897969

കുടുംബാംഗങ്ങൾ - 
 പീയുസ്, 
സിജി, 
ജൂലിയ, 
ജുവൽ.

Mavara M.T Mathai & Family

LA FAMILIA

          തോട്ടക്കരയിൽ നിന്ന് മാവറ ഉലഹന്നാനും ഭാര്യ ഏലിയും 1930  കാലഘട്ടത്തിൽ കോട്ടപ്പടിയിൽ വന്നു. അവർക്ക് ഒൻപത് മക്കൾ.  നാലാമത്തെ മകനാണ് ഉലഹന്നാൻ തൊമ്മൻ. ഉലഹന്നാൻ്റെ  ഭാര്യ ത്രേസ്യ , കോട്ടപ്പടി ഇടപ്പുളവൻ  കുടുംബാംഗമാണ്. ഇവർക്ക്  ആറു മക്കളാണ്, ആറാമത്തെ മകനായ  എം.റ്റി.മത്തായി, വക്കീലായി പ്രാക്ടീസ് ചെയ്യുന്നു.  2003 ൽ , മത്തായി ആയവന ഇടവകാംഗങ്ങളായ  മോളത്ത് വർക്കി വർഗീസിൻ്റെയും ഏലിയാമ്മ വർഗീസിൻ്റെയും  മകൾ റെജി വർഗീസിനെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കളാണ്.

 

          മൂത്തമകൻ ടോമിൻ മത്തായി  എഞ്ചിനീയറിങ്ങിനും, മകൾ ദീപിക മത്തായി പ്ലസ് വണ്ണിനും പഠിക്കുന്നു.  ചെറുപുഷ്പ മിഷൻലീഗ് അംഗമായി മത്തായി പ്രവർത്തിച്ചിട്ടുണ്ട്.

വീട്ടുപേര്  :     മാവറ
കുടുംബനാഥൻ്റെ പേര് : എം. റ്റി. മത്തായി 
കുടുംബ യൂണിറ്റ്   :  St. Joseph
Contact Number : 9447049056

 കുടുംബാംഗങ്ങൾ -

എം. റ്റി. മത്തായി, 
റെജി മത്തായി, 
ടോമിൻ മത്തായി, 
ദീപിക മത്തായി 
                                       
                             
           

Thursday, November 9, 2023

Azhakanakkunnel Augusthy Mathai & Family

LA FAMILIA

1926 - 27 കാലഘട്ടത്തിൽ  അഴകനാകുന്നേൽ അഗസ്തിയും ഭാര്യയും, 6 മക്കളും, രാമപുരത്തു നിന്നു ,കല്ലുമലയിൽ വന്ന് താമസമാക്കി. 6 മക്കളിൽ ഇളയവനാണ് മത്തായി. മത്തായിക്ക് 3 ആണും 5 പെണ്ണും. 1974 - 75 കാലഘട്ടത്തിൽ മത്തായിയും കുടുംബവും  പ്ലാമുടിയിലേക്ക് താമസം മാറി . 
മത്തായിയുടെ മക്കളിൽ മൂത്തമകൻ  കുഞ്ഞ് എന്ന് വിളിക്കുന്ന അഗസ്‌തി. മുടിക്കരായി ഇടവക മുട്ടത്താൻ, വർക്കി  - അന്നകുട്ടി   ദമ്പതികളുടെ മകൾ മേരി എന്ന് വിളിക്കുന്ന ത്രേസ്സ്യയെ  വിവാഹം ചെയ്തു .

 

           ഇവർക്ക് 3 മക്കൾ. റെജി, റെനി, റെൻസി. റെജി മുട്ടത്തുപ്പാറ ഇവക അംഗമാണ്. റെനി കോതമംഗലം കത്തീഡ്രൽ ഇടവകാംഗമാണ്. റെൻസി കുളപ്പുറo ഇടവകയും. ആഗസ്‌തി രണ്ട് തവണ പള്ളിയുടെ കൈക്കാരനായിരുന്നു. പള്ളിയുടെ പോർട്ടിക്കൊ, സെമിത്തേരി വിപുലീകരണം, പള്ളി മുറിയുടെ പണി , ഇവയെല്ലാം ഈ കാലയളവിൽ ആയിരുന്നു. 

വീട്ടുപ്പേര് : അഴകനാക്കുന്നേൽ
കുടുംബനാഥൻ്റെ പേര് : അഗസ്‌തി മത്തായി 
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യുണിറ്റ് :- St. Joseph
contact number:- 7034980741

കുടുംബാംഗങ്ങൾ -

മത്തായി അഗസ്‌തി, 
ത്രേസ്യ  അഗസ്‌തി 

Thettalickal Sebastian & family

LA FAMILIA

      ജോൺ-ഏലീശ്വ ദമ്പതികളുടെ മകൻ  സെബാസ്റ്റ്യൻ, 1980  ൽ  കോട്ടപ്പടിയിൽ വന്നു . 1982 ൽ  കന്നുംകുഴി അബ്രഹാം - ത്രേസ്യാമ്മ ദമ്പതികളുടെ മകൾ  ലില്ലിയെ വിവാഹം ചെയ്തു.


        ഇവർ വർഷങ്ങളായി കോട്ടപ്പടിയിൽ  താമസിച്ചുവരുന്നു.

 വീട്ടുപേര്:തെറ്റാലിക്കൽ
 കുടുംബനാഥൻ്റെ  പേര് : സെബാസ്റ്റ്യൻ
 കുടുംബാംഗങ്ങളുടെ എണ്ണം: 2
 കുടുംബയൂണിറ്റ്: St. Jude 
Contact number: 9961353884

 കുടുംബാംഗങ്ങൾ -
സെബാസ്റ്റ്യൻ, 
ലില്ലി

Saturday, November 4, 2023

Cheriyambanattu Andrews & Family


LA FAMILIA

         രാമപുരത്തുനിന്നും കോട്ടപ്പടിയിൽ വന്ന് താമസമാക്കിയ ചെറിയമ്പനാട്ട് മത്തായി - മറിയം ദമ്പതികളുടെ 6-ാമത്തെ മകനാണ് ആൻഡ്രൂസ് .        മത്തായി പള്ളിയുടെ മുൻ കൈക്കാരനായിരുന്നു. കർഷകനായ ആൻഡ്രൂസ്, കൽകുരിശ് പള്ളി ഇടവകാംഗങ്ങളായ തുരുത്തിയിൽ മാത്യു -ചിന്നമ്മ ദമ്പതികളുടെ മകൾ സജിലിയെ 1996 ൽ വിവാഹം ചെയ്തു.                     ആൻഡ്രൂസ് - സജിലി ദമ്പതികൾക്ക് 2 മക്കളാണുള്ളത്. മൂത്ത മകൻ സഞ്ജു മാൾട്ടയിൽ ഇലക്ട്രിക്കൽ എഞ്ചിനിയറായി ജോലി ചെയ്യുന്നു. ഇളയമകൻ സഞ്ജയ് ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി.





വീട്ടു പേര് - ചെറിയമ്പനാട്ട്

കുടുംബനാഥൻ്റെ  പേര് - ആൻഡ്രൂസ്

കുടുംബാംഗങ്ങളുടെ എണ്ണം - 4

കുടുംബ യൂണിറ്റ് - St. John's 

Contact No - 9847783709

കുടുംബാംഗങ്ങൾ

ആൻഡ്രൂസ്

സജിലി

സഞ്ജു

സഞ്ജയ്


Friday, November 3, 2023

Edappulavan Benny Varghese & Family


LA FAMILIA


         E.P. വർക്കിയുടെയും മേരി വർക്കിയുടെയും  മകനാണ് ബെന്നി വർഗീസ്.   ബെന്നി 2000 ജനുവരി 24 ന് നെടുങ്ങപ്ര  സെൻ്റ് ആൻ്റണീസ് ഇടവക കല്ലുങ്കൽ പൗലോസിൻ്റെയും  ത്രേസ്യാമ്മയുടെയും മകളായ ഷിജിയെ വിവാഹം ചെയ്തു . ബെന്നി ഇപ്പോൾ  ഡ്രൈവറായി വിദേശത്ത് ( ഖത്തർ )ജോലി ചെയ്യുന്നു.


ബെന്നി -ഷിജി ദമ്പതികൾക്ക് രണ്ടു മക്കൾ ആണുള്ളത് - Binto Benny , Bilta Benny .


  Binto Benny , കാർഡിയാക് കെയർ ടെക്നോളജി കോഴ്‌സ് കഴിഞ്ഞു.   Bilta Benny  BCA കോഴ്സ്  പഠിക്കുന്നു .  സെൻറ് സെബാസ്റ്റ്യൻ ചർച്ചിലെ എല്ലാ കാര്യങ്ങളിലും നല്ല രീതിയിൽ സഹകരിക്കുന്ന കുടുംബമാണ് ബെന്നിയുടേത്..  ബെന്നി, 1990 മുതൽ 2000 വരെയുള്ള വർഷങ്ങളിൽ  നമ്മുടെ ഇടവകയിൽ അൾത്താര ശൂശ്രൂഷയിൽ സഹായിയായിരുന്നു.

ബെന്നിയുടെ പിതാവ് ,E.P  വർക്കി, 2020  ജനുവരി 4 ന് നിര്യാതനായി.  




വീട്ടുപേര് :ഇടപ്പുളവൻ

കുടുംബനാഥൻ്റെ  പേര് : ബെന്നി വർഗീസ്

കുടുംബാംഗങ്ങളുടെ എണ്ണം :5

കുടുംബയൂണിറ്റ് : St. Mathew's

കോൺടാക്ട് നമ്പർ :  7591991780


    കുടുംബാംഗങ്ങൾ

ബെന്നി വർഗീസ്

ഷിജി ബെന്നി

Binto Benny 

Bilta Benny 

മേരി വർക്കി ( മാതാവ്) 

Wednesday, November 1, 2023

Inchackal Saju E.O & Family

LA FAMILIA         

      നെടുങ്ങപ്ര ഇടവകാംഗമായ ഇഞ്ചയ്ക്കൽ ഔസേപ്പ് പൈലി, കോട്ടപ്പടി ഇടവകാംഗമായ വാഴയിൽ ഔസേപ്പ് -  അന്നം ദമ്പതികളുടെ ഏക മകളായ മറിയക്കുട്ടിയെ വിവാഹം ചെയ്തു, കോട്ടപ്പടിയിൽ താമസമാക്കി. ഔസേപ്പ് -മറിയം ദമ്പതികൾക്ക് മൂന്നു മക്കളാണുള്ളത്. പൗലോസ്, പരേതനായ ജോസ്, സാജു എന്നിവരാണ് മക്കൾ. മറിയക്കുട്ടി പള്ളിയുടെ ആദ്യകാല നിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. 1986-ൽ ഔസേപ്പ്  കർത്താവിൽ നിദ്ര പ്രാപിച്ചു. സാജു പുല്ലുവഴി ഇടവകാംഗമായ പരുത്തിക്കാടൻ പൗലോസ് - ആനീസ് ദമ്പതികളുടെ ഇളയ മകളായ സിജിയെ വിവാഹം ചെയ്തു.                സാജു KSEB -ൽ ജോലി ചെയ്തു വരുന്നു. സാജു മുൻ പാരീഷ് കൗൺസിൽ അംഗമായിരുന്നു. സിജി മുൻ മാതൃവേദി ഭാരവാഹിയും, പാരീഷ് കൗൺസിൽ അംഗവുമായിരുന്നു. സാജു - സിജി ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. ആൻ മരിയ, റോസ് മരിയ. രണ്ടു പേരും നേഴ്സിംഗ് വിദ്യാർത്ഥിനികളാണ്.

വീട്ടുപേര് : ഇഞ്ചയ്ക്കൽ
കുടുംബ നാഥൻ്റെ  പേര്  : സാജു 
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Maria Goretti 
Contact number :9947530527

കുടുംബാംഗങ്ങൾ -
മറിയം, 
സാജു, 
സിജി,
ആൻ മരിയ, 
റോസ് മരിയ