വർഷങ്ങൾക്കു മുമ്പ് കല്ലൂർക്കാട് നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയതാണ് കൊടകല്ലിൽ മത്തായി - മറിയം ദമ്പതികൾ. മത്തായി മറിയം ദമ്പതികളുടെ അഞ്ചു മക്കളിൽ രണ്ടാമത്തെ മകനാണ് മത്തായി പൈലി. മുട്ടത്തുപാറ ചെറിയമ്മനാട്ട് ഉലഹന്നാൻ - ത്രേസ്യ ദമ്പതികളുടെ മകൾ ത്രേസ്സ്യയെ വിവാഹം ചെയ്തു.
പൈലി - ത്രേസ്സ്യ ദമ്പതികൾക്ക് മൂന്ന് മക്കൾ. പൈലി - ത്രേസ്യ ദമ്പതികളുടെ മകൻ മനു സൗദിയിൽ ജോലി ചെയ്യുന്നു. പെരിങ്ങഴ ഗ്രിഗോറി - എൽസി ദമ്പതികളുടെ മകൾ പ്രിറ്റിയെ വിവാഹം ചെയ്തു. മനു- പ്രിറ്റി ദമ്പതികൾക്ക് രണ്ടു മക്കൾ. രണ്ടുപേരും വിദ്യാർഥിനികൾ ആണ്. ലിയോണ, അമേലിയ.
മൂത്ത മകൾ ബെറ്റിയെ ഇല്ലിത്തോട് പറമ്പൻ ജോൺ - ത്രേസ്യ ദമ്പതികളുടെ മകൻ ബെസ്സി വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.
ഇളയമകൾ ലിറ്റിയെ മുട്ടം ചിറ്റാട്ടിൽ തോമസ് മകൻ ജോബി വിവാഹം ചെയ്തു. ജോബി- ലിറ്റി ദമ്പതികൾക്ക് രണ്ടു മക്കൾ. ഇവർ കുടുംബസമേതം യുകെയിൽ താമസിക്കുന്നു.
വേങ്ങൂരാൻ അച്ചൻ്റെ കാലത്തു പൈലി കൈക്കാരനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പൈലിയുടെ പിതാവ് മത്തായി 1997 ലും, മാതാവ് മറിയം 2011 ലും കർത്താവിൽ നിദ്ര പ്രാപിച്ചു .
വീട്ടുപേര് : കൊടകല്ലിൽ
കുടുംബ നാഥൻ്റെ പേര് : മത്തായി പൈലി
കുടുംബംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Peter & Paul
Contact Number : 9961107915
കുടുംബാംഗങ്ങൾ -
മത്തായി പൈലി,
ത്രേസ്സ്യ പൈലി,
മനു പോൾ ,
പ്രിറ്റി മനു,
ലിയോണ മനു,
അമേലിയ മനു.
No comments:
Post a Comment