Monday, September 23, 2024

Kalambukattu Lucy Joseph & Family

LA FAMILIA 

80 വർഷങ്ങൾക്ക് മുമ്പ് വാഴക്കുളം  മഞ്ഞള്ളൂർ ഇടവകയിൽ നിന്ന്  കോട്ടപ്പടിയിൽ വന്ന് താമസമാക്കിയ കുടുംബമാണ് കളമ്പൂകാട്ട് മത്തായിടേത്.  മത്തായി - മറിയം ദമ്പതികളുടെ ഏഴ് മക്കളിൽ  മൂത്ത മകനാണ് ജോസഫ്. 1978 ല്‍ ചെമ്മണ്ണാർ ഇടവക കാക്കനാട്ട്  ആഗസ്തി - മേരി ദമ്പതികളുടെ മകൾ ലൂസിയെ വിവാഹം ചെയ്തു. ജോസഫും, ലൂസിയും ഫെഡറൽ ബാങ്കിലെ റിട്ടയേർഡ് ഉദ്യോഗസ്ഥൻ ആയിരുന്നു. ജോസഫ് - ലൂസി ദമ്പതികൾക്ക് മൂന്നു മക്കൾ. മഞ്ജു,  മാർട്ടിൻ, മെറിൻ. 
മാർട്ടിൻ തൃശൂർ കുരിയച്ചിറ ഇടവക കോയിക്കര  ഫ്രാൻസിസ് - മേഴ്‌സി ദമ്പതികളുടെ മകൾ സോണിയയെ 2011 ൽ വിവാഹം ചെയ്തു. മാർട്ടിൻ - സോണിയ ദമ്പതികൾക്ക് മൂന്നു മക്കൾ ജേക്കബ്, ജോസഫ്,  ജോൺ.  മൂന്നുപേരും വിദ്യാർത്ഥികളാണ്. ഇവർ കുടുംബസമേതം അമേരിക്കയിൽ താമസിക്കുന്നു.


 

മഞ്ജു,  ത്രിക്കാരിയൂർ ഇടവക കണ്ണങ്കല്ലേൽ മാമൻ - എൽസി ദമ്പതികളുടെ മകൻ ജോർജിനെ വിവാഹം ചെയ്തു. ഇവർക്ക് മൂന്ന് മക്കൾ. ജോയൽ, അന്ന, എൽസ. മൂന്നുപേരും വിദ്യാർത്ഥികളാണ്.


മെറിൻ കാഞ്ഞൂർ ഇടവക കാഞ്ഞിരത്തിങ്കൽ ജോർജ് - സാലി ദമ്പതികളുടെ മകൻ പോളിനെ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകൾ റെയ്ചൽ.

                            ജോസഫ് 2012 ഏപ്രിൽ കർത്താവിൽ നിദ്ര പ്രാപിച്ചു.


വീട്ടുപേര് : കളമ്പുകാട്ട് 
കുടുംബനാഥയുടെ പേര് : ലൂസി ജോസഫ് 
കുടുംബാംഗങ്ങളുടെ എണ്ണം : 6 
കുടുംബയൂണിറ്റ് : St. Thomas


കുടുംബാംഗങ്ങൾ - 

ലൂസി ജോസഫ്, 
മാർട്ടിൻ ജോസഫ്, 
സോണിയ ഫ്രാൻസിസ് ,  
ജേക്കബ് മാർട്ടിൻ 
ജോസഫ് മാർട്ടിൻ, 
ജോൺ മാർട്ടിൻ.

No comments:

Post a Comment