Monday, January 8, 2024

KOOTTUNGAL PAULOSE & FAMILY.

LA FAMILIA

    1941 ൽ കോട്ടയം ജില്ലയിലെ രാമപുരത്തുനിന്ന്   കൂട്ടുങ്കൽ മൈക്കിൾ - മറിയം ദമ്പതികൾ കുടുംബസമേതം, കോട്ടപ്പടി കല്ലുമലയിൽ താമസം തുടങ്ങി. ഇവർക്ക് 6 മക്കൾ.1946 ൽ ഇവർ വടാശ്ശേരിയിലേക് താമസം മാറ്റി. മൈക്കിൾ, ആദ്യകാല പള്ളി നിർമാണവുമായി വളരെ സഹകരിച്ച ആളാണ്. ഇവരുടെ ഒരു മകൾ കന്യാസ്ത്രീ ആയിരുന്നു.1963 ൽ ആഗ്രയിൽ വച്ചു മരിച്ചു. മൈക്കിൾ രണ്ടാം ലോക മഹാ യുദ്ധത്തിൽ സേവനം ചെയ്ത ആളാണ്.

          ഇവരുടെ രണ്ടാമത്തെ മകൻ ഉലഹന്നാൻ, ആരക്കുഴ കുന്നപ്പിള്ളി പൈലി - അന്നമ്മ ദമ്പതികളുടെ മകൾ മറിയത്തെ വിവാഹം ചെയ്തു. ഇവർക്ക് 4 മക്കൾ.


        ഇവരുടെ രണ്ടാമത്തെ മകൻ പോളിയെന്നു വിളിക്കുന്ന പൗലോസ് , മാറിക ഇടവക നിരപ്പത്തു വർക്കി -  മറിയം ദമ്പതികളുടെ മകൾ ചിന്നമ്മയെ വിവാഹം കഴിച്ചു. ഇവർക്ക് 2 മക്കൾ, അനു, അബിൻ.


2014 -ൽ മൈലക്കൊമ്പ് ഇടവക കിഴക്കേൽ ജോർജ് - ലീലാമ്മ ദമ്പതികളുടെ മകൻ ജോബി , അനുവിനെ വിവാഹം കഴിച്ചു. ഇവർക്ക് 2 മക്കൾ. ആൻ മരിയ, ജ്വൽ അന്ന. 2020 ൽ തലശ്ശേരി രൂപത ചെമ്പേരി ഇടവക കട്ടക്കയത്തിൽ ജോസഫ് - അന്നമ്മ ദമ്പതികളുടെ മകൾ അഞ്ജുവിനെ അബിൻ വിവാഹം കഴിച്ചു. ഒരു മകൾ ഇസാ. ഇരുവരും ഷാർജയിൽ ജോലി ചെയ്യുന്നു.1981 മുതൽ താമരശ്ശേരി രൂപത തിരൂർ ഇടവകയിൽ ആയിരുന്നു താമസം. പൗലോസ് കേരള ഗവ. പൊതു മേഖല സ്ഥാപനമായ കെൽട്രോണിൽ ഉദ്യോഗസ്ഥനും ചിന്നമ്മ എയിഡഡ് സ്കൂൾ ടീച്ചറും ആയിരുന്നു. റിട്ടയേർമെന്റിനു ശേഷം 2018 ൽ കോട്ടപ്പടി ഇടവകയിൽ വീണ്ടും ചേർന്നു.

വീട്ടുപേര് :കൂട്ടുങ്കൽ
കുടുബനാഥൻ്റെ  പേര് : പൗലോസ് . കെ.യു
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബയൂണിറ്റ് : St. Mathews
Contact No.9567256182

കുടുംബാംഗങ്ങൾ -
പൗലോസ് കെ. യു, 
ചിന്നമ്മ പൗലോസ്, 
അബിൻ പൗലോസ്, 
അഞ്ചു അബിൻ, 
ഇസാ അബിൻ.

No comments:

Post a Comment