Wednesday, January 10, 2024

Cheriyambanattu Joseph(Joy) & Family

LA FAMILIA

        കോട്ടപ്പടിയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളാണ് ചെറിയമ്പനാട്ട് ഉലഹാന്നാൻ. ഉലഹന്നാൻ്റെ  മകൻ  മത്തായി .   നിലവിലെ പള്ളിപണി പൂർത്തീകരണ സമയത്തെ കൈക്കാരൻ ആയിരുന്നു മത്തായി.      മത്തായിയുടെ ഭാര്യ മറിയം. മത്തായി - മറിയം   ദമ്പതികളുടെ ആറു മക്കളിൽ മൂന്നാമത്തെ മകനാണ് ജോയി എന്നു വിളിക്കുന്ന ജോസഫ്. . മത്തായി 2013 ലും, മറിയം 2021 ലും കർത്താവിൽ നിദ്ര പ്രാപിച്ചു. ജോസഫ്, 1986 ൽ അരിക്കുഴ ഇടവക കാവാട്ടു വീട്ടിൽ എബ്രഹാം അന്നക്കുട്ടി ദമ്പതികളുടെ മകൾ മേഴ്‌സിയെ  വിവാഹം കഴിച്ചു .

 

      ഇവർക്ക് രണ്ടു മക്കൾ. എബിൻ, നഴ്സിംഗ് പഠനം കഴിഞ്ഞു മൗറീഷ്യയിൽ ജോലി ചെയ്യുന്നു. എൽബി, തൃക്കാരിയൂർ ഇടവക കാഞ്ഞിരത്തുംവീട്ടിൽ വർഗീസ് എൽസി ദമ്പതികളുടെ മകൻ ജോളിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്. എൽബി അൽ അഫ്സർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു. ജോസഫ് മുൻ പാരീഷ് കൗൺസിൽ അംഗമായും,1991 കാലഘട്ടത്തിൽ കൈക്കാരനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എബിൻ അൾത്താര ബാലനായി സേവനം ചെയ്തിട്ടുണ്ട്.

വീട്ടുപേര് : ചെറിയമ്പനാട്ട്
കുടുംബനാഥൻ്റെ  പേര് : ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Johns
Contact Number : 9947707909

കുടുംബാംഗങ്ങൾ -

ജോസഫ് (ജോയി ),
മേഴ്‌സി ജോസഫ്, 
എബിൻ ജോസഫ്.

No comments:

Post a Comment