Wednesday, January 17, 2024

Odackal Jeseentha Johny & Family

LA FAMILIA

        ഓടക്കൽ ജോസഫ് - അന്നകുട്ടി ദമ്പതികളുടെ, ഏഴു മക്കളിൽ മൂത്ത മകനാണ് ജോണി. ഞാറക്കാട് തെന്നത്തൂർ ഇടവക കല്ലുങ്കൽ ജോർജ് - അന്നകുട്ടി ദമ്പതികളുടെ മകൾ ജെസീന്തയെ  1987 ൽ ജോണി വിവാഹം ചെയ്തു .   ജോണി, കൈക്കാരനായും,  വർഷങ്ങളോളം പാരിഷ് കൗൺസിൽ  അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

                             
 
ജെസീന്ത 12 വർഷം മതാധ്യാപിക ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.       ജോണി -ജെസീന്ത ദമ്പതികളുടെ  മകൾ അഞ്ചു. അഞ്ജുവിനെ, കോതമംഗലം കത്തീഡ്രൽ പള്ളി ഇടവകാംഗങ്ങളായ , കീഴേമാടൻ ജോസ് - സിസിലി ദമ്പതികളുടെ മകൻ എബിൻ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. ഈതൻ, ഏദൻ.

അഞ്ചു , മിഷൻലീഗിൻ്റെ  സജീവ പ്രവർത്തക ആയിരുന്നു. ജെസീന്ത ഇവർക്കൊപ്പം  ദുബായിൽ ആണ്.

                                       2016 ൽ ജോണി കർത്താവിൽ നിദ്ര പ്രാപിച്ചു.



വീട്ടുപേര് : ഓടക്കൽ
കുടുംബനാഥയുടെ  പേര് : ജെസീന്ത
കുടുംബ യൂണിറ്റ് : St. Little Flower 




Saturday, January 13, 2024

Earanakuzhiyil Paul Aipp & Family

LA FAMILIA

           നാഗപ്പുഴ St. Mary's  ഇടവകാംഗമായ എരണക്കുഴിയിൽ ഐപ്പിൻ്റെയും - ക്ലാരയുടെയും അഞ്ചാമത്തെ മകനാണ് പോൾ. കോതമംഗലം കത്രീഡൽ ഇടവകാംഗമായ മഴുവഞ്ചേരി ചാക്കോയുടെയും മേരിയുടേയും മകൾ വത്സ ആണ് പോളിൻ്റെ  ഭാര്യ. ഇവർ 1998 ൽ കോട്ടപ്പടിയിൽ വന്നു താമസമാക്കി. പോൾ - വത്സ ദമ്പതികൾക്ക് രണ്ടു മക്കളാണ്.


            എബിൻ പത്രപ്രവർത്തകൻ ആണ്. ജെറിൻ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുറുപ്പുംപടി ഇടവക ഇടപ്പാല മത്തായി യുടെയും ഏലിയാമ്മയുടെയും മകൾ നീനു ആണ് ജെറിൻൻ്റെ  ഭാര്യ. നീനു ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

വീട്ടുപേര് : എരണക്കുഴിയിൽ
കുടുംബ നാഥൻ്റെ  പേര് : പോൾ ഐപ്പ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Mother Theresa
Contact number : 9746162573

കുടുംബാംഗങ്ങൾ :
പോൾ ഐപ്പ്, 
വത്സ പോൾ, 
എബിൻ പോൾ, 
ജെറിൻ പോൾ,
നീനു ജെറിൻ.

Ovelil Elsy Joseph & Family

LA FAMILIA

               കുറുമ്പനാടത്തു നിന്ന് കട്ടപ്പനയിൽ വന്നു താമസമാക്കിയ കുര്യൻ്റെയും ഗ്രേസമ്മയുടേയും മൂത്തമകനാണ് ജോസഫ് (സിബി ). കൂമ്പൻപാറ ഇടവക, കുര്യാക്കോസിൻ്റെയും മറിയാമ്മയുടേയും മകൾ എൽസിയെ ആണ് ജോസഫ് വിവാഹം കഴിച്ചിരിക്കുന്നത്. 


                                    ജോസഫ് 2014 ൽ കർത്താവിൽ നിദ്ര പ്രാപിച്ചു.


2015 സെപ്റ്റംബർ മാസമാണ് ഇവർ കോട്ടപ്പടിയിൽ വന്നു തമാസമാക്കിയത്. ഇവർക്ക് രണ്ടു മക്കൾ.ബിബിൻ ഹോട്ടൽ മാനേജ്‍മെന്റ് പഠനത്തിന് ശേഷം ഖത്തറിൽ ജോലി ചെയ്യുന്നു. മകൾ ഫെബി, സെബിപുരം ഇടവക തോമസിൻ്റെയും കൊച്ചു റാണിയുടെയും മകൻ ജിറ്റോയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവർക്ക് ഒരു മകൾ. കെയ്റ്റിലിൻ. ഇവർ കുടുംബ സമേതം അയർലൻഡിൽ ജോലി ചെയ്യുന്നു.

വീട്ടുപേര് : ഓവേലിൽ
കുടുംബനാഥയുടെ പേര് : എൽസി ജോസഫ് 
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St. Mother Theresa 
Contact Number : 9745250729

കുടുംബാംഗങ്ങൾ -
എൽസി ജോസഫ്, 
ബിബിൻ ജോസഫ്.

Wednesday, January 10, 2024

Rathnamkotta Jessy Justin & Family

LA FAMILIA
 
            26 വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തു നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് ജെസ്റ്റിൻ്റെത്. 

        കോട്ടപ്പടി കുടിയാലിക്കുടി കോര -  ഏലിയാമ്മ ദമ്പതികളുടെ മകൾ ജെസ്സി ആണ് ജസ്റ്റിൻ്റെ  ഭാര്യ.


     ജെസ്റ്റിൻ - ജെസ്സി ദമ്പതികൾക്ക്  രണ്ടു മക്കൾ. മൂത്തമകൾ സിസി, ക്രാലേലിൽ കിളിയന്നാൻ യാക്കോബ് - ചിന്നമ്മ ദമ്പതികളുടെ മകൻ എബിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവർക്ക് ഒരു മകൻ. രണ്ടാമത്തെ മകൾ സിനു, ഓടക്കാലി മംഗളാകുന്നേൽ ജിജി -  മിനി ദമ്പതികളുടെ മകൻ അപ്പുവിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.


2006 ജൂണിൽ ജസ്റ്റിൻ കർത്താവിൽ നിദ്ര പ്രാപിച്ചു.




വീട്ടുപേര് : രത്നനാംകോട്ട
കുടുംബ നാഥയുടെ പേര് : ജെസ്സി ജസ്റ്റിൻ
കുടുംബാംഗങ്ങളുടെ എണ്ണം : 1
കുടുംബ യൂണിറ്റ് : St. Mathews 
Contact Number : 8086169062

കുടുംബാംഗങ്ങൾ -

ജെസ്സി ജസ്റ്റിൻ

Cheriyambanattu Joseph(Joy) & Family

LA FAMILIA

        കോട്ടപ്പടിയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളാണ് ചെറിയമ്പനാട്ട് ഉലഹാന്നാൻ. ഉലഹന്നാൻ്റെ  മകൻ  മത്തായി .   നിലവിലെ പള്ളിപണി പൂർത്തീകരണ സമയത്തെ കൈക്കാരൻ ആയിരുന്നു മത്തായി.      മത്തായിയുടെ ഭാര്യ മറിയം. മത്തായി - മറിയം   ദമ്പതികളുടെ ആറു മക്കളിൽ മൂന്നാമത്തെ മകനാണ് ജോയി എന്നു വിളിക്കുന്ന ജോസഫ്. . മത്തായി 2013 ലും, മറിയം 2021 ലും കർത്താവിൽ നിദ്ര പ്രാപിച്ചു. ജോസഫ്, 1986 ൽ അരിക്കുഴ ഇടവക കാവാട്ടു വീട്ടിൽ എബ്രഹാം അന്നക്കുട്ടി ദമ്പതികളുടെ മകൾ മേഴ്‌സിയെ  വിവാഹം കഴിച്ചു .

 

      ഇവർക്ക് രണ്ടു മക്കൾ. എബിൻ, നഴ്സിംഗ് പഠനം കഴിഞ്ഞു മൗറീഷ്യയിൽ ജോലി ചെയ്യുന്നു. എൽബി, തൃക്കാരിയൂർ ഇടവക കാഞ്ഞിരത്തുംവീട്ടിൽ വർഗീസ് എൽസി ദമ്പതികളുടെ മകൻ ജോളിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്. എൽബി അൽ അഫ്സർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു. ജോസഫ് മുൻ പാരീഷ് കൗൺസിൽ അംഗമായും,1991 കാലഘട്ടത്തിൽ കൈക്കാരനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എബിൻ അൾത്താര ബാലനായി സേവനം ചെയ്തിട്ടുണ്ട്.

വീട്ടുപേര് : ചെറിയമ്പനാട്ട്
കുടുംബനാഥൻ്റെ  പേര് : ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Johns
Contact Number : 9947707909

കുടുംബാംഗങ്ങൾ -

ജോസഫ് (ജോയി ),
മേഴ്‌സി ജോസഫ്, 
എബിൻ ജോസഫ്.

Tuesday, January 9, 2024

Edappulavan Rosamma Jose & Family

LA FAMILIA

       ഇടപ്പുളവൻ റപ്പേൽ - അന്നം ദമ്പതികളുടെ മകനാണ് പരേതനായ ജോസ്. മാലിപ്പാറ ഇടവക പൈനാപ്പിള്ളി കുഞ്ഞ് - അന്നം ദമ്പതികളുടെ മകളായ റോസമ്മ ആണ് ജോസിൻ്റെ  ഭാര്യ. 

ഇവർക്ക് മൂന്നു മക്കൾ. മൂത്തമകൻ ജോഷി കോട്ടപ്പടി ഇടവകയിൽ
St. Jude  യൂണിറ്റിൽ താമസക്കാരനാണ്. മകൾ ജോസ്മി, മാലിപ്പാറ ഇടവക പരേതരായ  ജോസഫ് - ത്രേസ്സ്യാമ്മ ദമ്പതികളുടെ മകൻ സിബിയെ വിവാഹം കഴിച്ചിരിക്കുന്നു. ഇവർക്ക് രണ്ടു മക്കൾ. ഇവർ കുടുംബസമേതം U. K യിൽ ജോലി ചെയ്യുന്നു. ഇളയ മകൻ ജോബി, കോട്ടപ്പടിയിൽ വെജിറ്റബിൾ ഷോപ്പ് നടത്തുന്നു.

 


        ചെറുവട്ടൂർ നെല്ലിക്കുഴി ഇടവക പള്ളിവാതുക്കൽ ജോസഫ് - കൊച്ചുറാണി ദമ്പതികളുടെ  മകൾ ജിസ്മി ആണ് ജോബിയുടെ ഭാര്യ. ജിസ്മി നേഴ്സ് ആയി സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. ഇവരുടെ മകൻ അഡ്രിയാൻ റാഫേൽ ജോബി.


2014 ജൂണിൽ ജോസ് നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.

                         

വീട്ടുപേര് : ഇടപ്പുളവൻ
കുടുബനാഥയുടെ പേര് : റോസമ്മ ജോസ്
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Jude
Contact Number : 9947084298

കുടുംബാംഗങ്ങൾ -

റോസമ്മ ജോസ്, 
ജോബി ജോസ്,
 ജിസ്മി ജോസ്, 
അഡ്രിയാൻ റാഫേൽ ജോബി.

Menacheri Varghese M. P. & Family

LA FAMILIA

          8 വർഷം മുൻപ് ദേവഗിരി ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ, പരേതരായ മേനാച്ചേരി പത്രോസ് ഏലികുട്ടി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് വർഗീസ്. വർഗീസിൻ്റെ  ഭാര്യ മേലൂർ കാവലിപ്പാടൻ പരേതരായ ജോസ് - സിസിലി ദമ്പതികളുടെ മകൾ ഷൈല. ഇവർക്ക് മൂന്നു മക്കൾ അരുൺ, ആതിര, അഖിൽ. അഖിൽ 5 വയസുള്ളപ്പോൾ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. അരുൺ ഡിപ്ലോമ ഇൻ കെമിക്കൽ എഞ്ചിനീയറിംഗ് പഠിച്ചു അബുദാബിയിൽ ജോലി ചെയ്യുന്നു.

         ആതിര, തൃക്കാരിയൂർ ഇടവക ജോണി - കുഞ്ഞുമോൾ ദമ്പതികളുടെ മകൻ ജോജോയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവരുടെ മകൾ ഒൻപതു മാസമായ അനാലിയ.

വീട്ടുപേര് : മേനാച്ചേരി
കുടുംബനാഥന്റെ പേര് : വർഗീസ് എം പി
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Mother Theresa
Contact Number : 7902848807

കുടുംബാംഗങ്ങൾ -
വർഗീസ് എം പി, 
ഷൈല വർഗീസ്, 
അരുൺ വർഗീസ്, 
സിസിലി ജോസ്.

Kannamkuzhi Jose Abraham & Family

LA FAMILIA

     കന്നംകുഴി അബ്രഹാം പത്രോസ് ത്രേസ്യമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ജോസ്. ജോസ് , തടി കച്ചവടം നടത്തുന്നു.1998 ൽ കോടനാട് ഇടവക, മാളിയേക്കൽ പൗലോസ്സിൻ്റെയും സിസിലിയുടെയും മകളായ ഡെയ്സിയെ വിവാഹം കഴിച്ചു. ഡെയ്സി ചേറങ്ങനാൽ കവലയിൽ പള്ളിവക കെട്ടിടത്തിൽ തയ്യൽ നടത്തി വരുന്നു. ഇവർക്കു രണ്ടു മക്കൾ.

 

        മകൻ ആൽജോ, ട്രാവൽ & ടൂറിസം കോഴ്സ് കഴിഞ്ഞു. മകൾ അലീന ബി.ബി.എ. ഏവിയേഷൻ മൂന്നാം വർഷം ബാംഗ്ലൂരിൽ പഠിക്കുന്നു. അലീന മീഡിയ ടീമിൻ്റെ  സജീവ പ്രവർത്തക ആയിരുന്നു.ജോസിൻ്റെ  ഭാര്യ ഡെയ്സി യൂണിറ്റിൻ്റെ  സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

വീട്ടുപേര് : കന്നംകുഴി
കുടുംബനാഥൻ്റെ  പേര് : ജോസ് അബ്രഹം
കുടുംബങ്ങളുടെ എണ്ണം  : 4
കുടുംബയുണിറ്റ് : St. Jude  
Contact No : 9605940649

കുടുംബാംഗങ്ങൾ :

ജോസ് അബ്രഹം, 
ഡെയ്സി ജോസ്, 
ആൽജോ ജോസ്,
 അലീന ജോസ്.

Monday, January 8, 2024

Vellappillil Kuriakose Devassya & Family

LA FAMILIA

       ആരക്കുഴ വെള്ളാപ്പിള്ളി ദേവസ്സ്യയുടെയും മറിയത്തിൻ്റെയും മൂത്തമകനായ വി. ഡി കുര്യാക്കോസ്, 2019 ൽ വെട്ടാമ്പാറ ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കി. വെളിയച്ചാൽ, കുളമ്പേൽ മത്തായിയുടേയും ത്രേസ്സ്യയുടെയും മൂത്തമകളായ കുഞ്ഞമ്മയെ,1969 ൽ വിവാഹം കഴിച്ചു. ഇവർക്ക് മൂന്ന് മക്കൾ. മൂത്തമകൻ ബിജു, ആരക്കുഴയിൽ കുടുംബസമേതം താമസിക്കുന്നു. രണ്ടാമത്തെ മകൻ പരേതനായ ബിനോ. ഇളയ മകൻ ബിനിൽ, ഡ്രൈവർ ആയി ജോലി ചെയ്യുന്നു. ബിനിൽ, പുനലൂർ ചെങ്കുളം ഇടവക തട്ടാശ്ശേരി ദേവസ്സ്യയുടേയും ചിന്നമ്മയുടേയും മൂത്തമകളായ അനുവിനെ, 2009 ൽ വിവാഹം കഴിച്ചു.


            അനു ഡെന്റൽ ടെക്‌നീഷൻ ആയി ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു മക്കൾ. എയ്ദൻ, എയ്മി .രണ്ടു പേരും വിദ്യാർത്ഥികൾ ആണ്. എയ്ദൻ അൾത്താര ബാലനായി സേവനം ചെയ്യുന്നു.

വീട്ടുപേര് : വെള്ളാപ്പിള്ളിൽ
കുടുംബനാഥൻ്റെ  പേര് : വി.ഡി. കുര്യാക്കോസ്
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Mathews
Contact Number : 9745368566

കുടുംബാംഗങ്ങൾ -

വി ഡി കുര്യാക്കോസ്, 
കുഞ്ഞമ്മ കുര്യാക്കോസ്
ബിനിൽ കുര്യാക്കോസ് 
അനു ബിനിൽ 
എയ്ദൻ ബിനിൽ
എയ്മി ബിനിൽ

KOOTTUNGAL PAULOSE & FAMILY.

LA FAMILIA

    1941 ൽ കോട്ടയം ജില്ലയിലെ രാമപുരത്തുനിന്ന്   കൂട്ടുങ്കൽ മൈക്കിൾ - മറിയം ദമ്പതികൾ കുടുംബസമേതം, കോട്ടപ്പടി കല്ലുമലയിൽ താമസം തുടങ്ങി. ഇവർക്ക് 6 മക്കൾ.1946 ൽ ഇവർ വടാശ്ശേരിയിലേക് താമസം മാറ്റി. മൈക്കിൾ, ആദ്യകാല പള്ളി നിർമാണവുമായി വളരെ സഹകരിച്ച ആളാണ്. ഇവരുടെ ഒരു മകൾ കന്യാസ്ത്രീ ആയിരുന്നു.1963 ൽ ആഗ്രയിൽ വച്ചു മരിച്ചു. മൈക്കിൾ രണ്ടാം ലോക മഹാ യുദ്ധത്തിൽ സേവനം ചെയ്ത ആളാണ്.

          ഇവരുടെ രണ്ടാമത്തെ മകൻ ഉലഹന്നാൻ, ആരക്കുഴ കുന്നപ്പിള്ളി പൈലി - അന്നമ്മ ദമ്പതികളുടെ മകൾ മറിയത്തെ വിവാഹം ചെയ്തു. ഇവർക്ക് 4 മക്കൾ.


        ഇവരുടെ രണ്ടാമത്തെ മകൻ പോളിയെന്നു വിളിക്കുന്ന പൗലോസ് , മാറിക ഇടവക നിരപ്പത്തു വർക്കി -  മറിയം ദമ്പതികളുടെ മകൾ ചിന്നമ്മയെ വിവാഹം കഴിച്ചു. ഇവർക്ക് 2 മക്കൾ, അനു, അബിൻ.


2014 -ൽ മൈലക്കൊമ്പ് ഇടവക കിഴക്കേൽ ജോർജ് - ലീലാമ്മ ദമ്പതികളുടെ മകൻ ജോബി , അനുവിനെ വിവാഹം കഴിച്ചു. ഇവർക്ക് 2 മക്കൾ. ആൻ മരിയ, ജ്വൽ അന്ന. 2020 ൽ തലശ്ശേരി രൂപത ചെമ്പേരി ഇടവക കട്ടക്കയത്തിൽ ജോസഫ് - അന്നമ്മ ദമ്പതികളുടെ മകൾ അഞ്ജുവിനെ അബിൻ വിവാഹം കഴിച്ചു. ഒരു മകൾ ഇസാ. ഇരുവരും ഷാർജയിൽ ജോലി ചെയ്യുന്നു.1981 മുതൽ താമരശ്ശേരി രൂപത തിരൂർ ഇടവകയിൽ ആയിരുന്നു താമസം. പൗലോസ് കേരള ഗവ. പൊതു മേഖല സ്ഥാപനമായ കെൽട്രോണിൽ ഉദ്യോഗസ്ഥനും ചിന്നമ്മ എയിഡഡ് സ്കൂൾ ടീച്ചറും ആയിരുന്നു. റിട്ടയേർമെന്റിനു ശേഷം 2018 ൽ കോട്ടപ്പടി ഇടവകയിൽ വീണ്ടും ചേർന്നു.

വീട്ടുപേര് :കൂട്ടുങ്കൽ
കുടുബനാഥൻ്റെ  പേര് : പൗലോസ് . കെ.യു
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബയൂണിറ്റ് : St. Mathews
Contact No.9567256182

കുടുംബാംഗങ്ങൾ -
പൗലോസ് കെ. യു, 
ചിന്നമ്മ പൗലോസ്, 
അബിൻ പൗലോസ്, 
അഞ്ചു അബിൻ, 
ഇസാ അബിൻ.

Wednesday, January 3, 2024

Mudavamkunnel Ebraham & family

LA FAMILIA

        1947 ൽ ആരക്കുഴയിൽ നിന്നും കോട്ടപ്പടിയിൽ താമസമാക്കിയ എം.ഇ. മത്തായിയുടെയും മറിയയുടെയും ഒൻപതു മക്കളിൽ മൂത്ത മകനാണ് എബ്രാഹം. പരേതയായ  ഭാര്യ ചിന്നമ്മ , നെല്ലിക്കുഴി ഇടവകയിലെ  തൊണ്ടിയിൽ കുടുംബാംഗമാണ്.

                                  


  ഇവരുടെ  രണ്ട്  മക്കളിൽ  , 
മൂത്ത മകൻ ആംസ്ട്രോങ്ങ്,  പെരിഞ്ഞാoകുട്ടി  ഇടവകയിലെ കവുങ്ങുമറ്റം കുടുംബത്തിലെ മിനിയെ വിവാഹം ചെയ്ത്,  മൂന്ന് മക്കളോടൊപ്പം തൃക്കാരിയൂർ ഇടവകയിൽ താമസിക്കുന്നു . 
ഇളയ മകൻ ജോസ് സ്ട്രോങ്ങ്
  വിവാഹം ചെയ്തിരിക്കുന്നത്, കൊറ്റമം ഇടവകയിൽ, തളിയൻ കുടുംബത്തിലെ ദേവസ്സി - ഏല്യ ദമ്പതികളുടെ മകൾ ഷൈബിയെ ആണ്.ജോസ് സ്ട്രോങ്ങ്
 പിതാവായ എബ്രാഹത്തിനോടൊപ്പം വടാശ്ശേരിയിൽ  താമസിക്കുന്നു . 
ജോസ് സ്ട്രോങ്ങ്, എറണാകുളത്ത് ,  കജാരിയ കമ്പനിയുടെ ജനറൽ മാനേജർ ആയി ജോലി ചെയ്യുന്നു.
ഇവർക്ക് രണ്ട് മക്കൾ  . ജെഫ്‌റിൻ ജോസ് സ്ട്രോങ്ങ് , ജൂവൽ ആൻ ജോസ് സ്ട്രോങ്ങ്. ജെഫ്‌റിൻ  പത്താം ക്ലാസ്സിലും, ജൂവൽ ആൻ ജോസ് സ്ട്രോങ്ങ്, ഏഴാം ക്ലാസ്സിലും , ഗ്രീൻവാലി പബ്ലിക് സ്കൂളിൽ  പഠിക്കുന്നു . ജെഫ്‌റിൻ അൾത്താര ബാലനായ് സേവനം ചെയ്യുന്നു .

     എബ്രാഹാമിൻ്റെ ഭാര്യ ചിന്നമ്മ 22/ 01/2014 ൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

                                



          എബ്രാഹാമിൻ്റെ രണ്ട് സഹോദരിമാർ സാന്യാസിനിമാരായി  സേവനം ചെയ്യുന്നു .
 Sr. Ileen MSJ(Rosily)
Congregation : Medical Sisters of St. Joseph, Little Flower Province, Lucknow

Sr. Mary Mudavamkunnel SH
Congregation: Sacred Heart Congregation, JeevaJyothi Province, New Delhi.


വീട്ടുപേര് : മുടവംകുന്നേൽ 
കുടുംബനാഥൻ്റെ  പേര് : എം. എം, എബ്രാഹം 
കുടുംബാംഗങ്ങളുടെ എണ്ണം :-5
കുടുംബ യുണിറ്റ് : St. Mother Theresa 
Contact No:- 9746473680

കുടുബാംഗങ്ങൾ - 

എം .എം. എബ്രഹാം,
ജോസ് സ്ട്രോങ്ങ് എബ്രാഹം,
ഷൈബി ജോസ് സ്ട്രോങ്ങ്,
ജെഫ്‌റിൻ ജോസ് സ്ട്രോങ്ങ്
ജൂവൽ ആൻ ജോസ് സ്ട്രോങ്ങ്.

Punchaayil Jose P. K & family

LA FAMILIA

            അങ്കമാലി മഞ്ഞപ്ര, കണ്ണിമംഗലം ഇടവകയിൽ നിന്ന്, 2006 ൽ കോട്ടപ്പടിയിൽ വന്നവരാണ് പുഞ്ചായിൽ കുര്യാക്കോസും  കുടുംബവും.  കുര്യാക്കോസ് - മേരി ദമ്പതികളുടെ മകനാണ് ജോസ് പി.കെ. 2010 ൽ  മഞ്ഞപ്ര ഇടവകയിൽ , തോട്ടൻകര പൗലോസ് - മേരി ദമ്പതികളുടെ മകളായ റെമിയെ ആണ് ജോസ് വിവാഹം ചെയ്തത്.

 

          ജോസ് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 2021ൽ പിതാവ് കുര്യാക്കോസ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ജോസ് - റെമി ദമ്പതികൾക്ക് രണ്ടു മക്കൾ അലോഷ്യസ്, ആഗാ തെരേസ്. രണ്ടുപേരും പഠിക്കുന്നു.

 വീട്ടുപേര് :പുഞ്ചായിൽ 
 കുടുംബനാഥൻ്റെ  പേര്: ജോസ്   പി.കെ
 കുടുംബയൂണിറ്റ്: St. Maria Goretti 
 കുടുംബാംഗങ്ങളുടെ എണ്ണം:5
 Contact Number: 9846840754

 വീട്ടിലെ അംഗങ്ങൾ:

മേരി കുര്യാക്കോസ്, 
ജോസ് പി.കെ, 
റെമി ജോസ്, 
അലോഷ്യസ് പി. ജെ, 
ആഗാ  തെരേസ്

Puthenkudy Biju P. L

LA FAMILIA

       നെടുങ്ങപ്ര സെന്റ്. ആന്റണീസ്    ഇടവകാംഗമായ പുത്തൻകുടി ലൂയിസ് - മേരി ദമ്പതികളുടെ മകനാണ് ബിജു. 2014 ൽ ബിജുവും കുടുംബവും കോട്ടപ്പടിയിൽ വന്നു താമസമാക്കി. നെല്ലിമറ്റം സെന്റ്. ജോർജ് ദേവാലയ ഇടവകാംഗമായ വെളയപ്പിള്ളി പീറ്ററിൻ്റെയും കുഞ്ഞമ്മയുടേയും മകളായ ജിജി ആണ് ബിജുവിൻ്റെ ഭാര്യ. 
ഇടവകയുടെ ജൂബിലി ടീമിൽ പ്രവർത്തിക്കുന്ന  ബിജു ,  കോട്ടപ്പടി സ്കൂൾ ജംഗ്ഷനിൽ ഫോട്ടോഗ്രാഫി സ്ഥാപനം നടത്തുന്നു.

 

          ഇവരുടെ ഏക മകൻ ആൽബിൻ തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നു.

വീട്ടുപേര് : പുത്തൻകുടി
കുടുംബനാഥൻ്റെ  പേര് : ബിജു. പി. എൽ
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Mathews
Contact Number : 9188796481

കുടുംബാംഗങ്ങൾ -
ബിജു പി. എൽ, 
ജിജി ബിജു, 
ആൽബിൻ ബിജു 

Tuesday, January 2, 2024

Keezheamaadan Baby K. S. & Family

LA FAMILIA

        കീഴേമാടൻ സേവ്യർ - ത്രേസ്യ ദമ്പതികളുടെ 12 മക്കളിൽ ഒരാളായ ബേബി ആറു വർഷം മുമ്പാണ് കോട്ടപ്പടി ഇടവകയിൽ  വന്നത്. 1984 ൽ കാലടി കൈപ്പട്ടൂർ  ഇടവകാംഗമായ പയ്യപ്പിള്ളി ഇട്ടിയച്ചൻ - മറിയക്കുട്ടി ദമ്പതികളുടെ മകൾ  റോസിയെ  ബേബി വിവാഹം ചെയ്തു .  ഇവർക്ക് രണ്ടു മക്കൾ. റോബി, ബേസിൽ.

             റോബിയെ മലയാറ്റൂർ നീലേശ്വരം പൂണേലിൽ ടിന്റോ തോമസ് ആണ് വിവാഹം കഴിച്ചത്.  ബേസിൽ, ഉദയംപേരൂർ ഇടവകാംഗമായ നിവ്യയെ ആണ് വിവാഹം ചെയ്തത്.  ഇവർ കുടുംബസമേതം U.K. ൽ താമസിക്കുന്നു . 

 വീട്ടുപേര്:  കീഴേമാടൻ 
 കുടുംബനാഥൻ്റെ  പേര്:  ബേബി    കെ.എസ്
 കുടുംബയൂണിറ്റ്: St. Mother Theresa 
 കുടുംബാംഗങ്ങളുടെ എണ്ണം: 4 
Contact number: 9388433113

 വീട്ടിലെ അംഗങ്ങൾ - 
ബേബി,
റോസി, 
ബേസിൽ കെ.ബേബി, 
നിവ്യ ബേസിൽ.

Illaththuparambil Joy Joseph & Family

LA FAMILIA

              80 വർഷങ്ങൾക്ക് മുൻപ് ആരക്കുഴ ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയതാണ് ഇല്ലത്തുപറമ്പിൽ ജോസഫിൻ്റെ  കുടുംബം. ജോസഫ് - ഏലികുട്ടി ദമ്പതികളുടെ നാലു മക്കളിൽ മൂത്തമകനാണ് ജോയി. മൂന്നു വർഷം പരീഷ് കൗൺസിൽ അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.    1985 ൽ കോട്ടപ്പടി സെന്റ്. സെബാസ്റ്റ്യൻസ് ഇടവക, ചെറിയമ്പനാട്ടു മത്തായി-  മറിയം ദമ്പതികളുടെ മകൾ ലിസ്സിയെ വിവാഹം കഴിച്ചു.  ഇവർക്ക് രണ്ടു മക്കൾ. 

               മൂത്ത മകൻ റോബിൻ തിരുവനന്തപുരം ആടുകുഴിയിൽ കുര്യാക്കോസിൻ്റെയും,  അന്നമ്മയുടേയും  മകൾ അമ്പിളിയെ വിവാഹം കഴിച്ചു. ഇവരുടെ മകൾ ഹെൽന ടെസ് റോബിൻ. ഇവർ കുടുംബസമേതം നേഴ്സ് ആയി കാനഡയിൽ താമസിക്കുന്നു .
 

രണ്ടാമത്തെ മകൻ ജിന്റോ, കാഞ്ഞൂർ സെന്റ്. മേരീസ് ഫൊറോന ഇടവകാംഗം, പാലിമറ്റം രാജന്റെയും ലീനയുടെയും മകൾ റോഷിനിയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.

 

            ക്യാതെറിൻ മറിയം ജിന്റോ, ക്യാൽഫിൻ ജിന്റോ. ഇവർ U. K യിൽ നേഴ്സ് ആയി കുടുംബസമേതം ജോലി ചെയ്യുന്നു.

വീട്ടുപേര് : ഇല്ലത്തുപറമ്പിൽ
കുടുംബനാഥൻ്റെ  പേര് : ജോയി ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 9
കുടുംബ യൂണിറ്റ് : St. Peter & Paul
Contact Number : 9656771383

കുടുംബാംഗങ്ങൾ -
ജോയി ജോസഫ്,
 ലിസി ജോയി, 
റോബിൻ ജോയി,
 അമ്പിളി റോബിൻ, 
ഹേൽന ടെസ് റോബിൻ, 
ജിന്റോ ജോയി, 
റോഷിനി ജിന്റോ, 
ക്യാതെറിൻ മറിയം ജിന്റോ, 
ക്യാൽഫിൻ ജിന്റോ.