Wednesday, December 27, 2023

Mavara Baby & Family

LA FAMILIA

തോട്ടക്കരയിൽ നിന്നും മാവറ ഉലഹന്നാനും ഭാര്യ ഏലിയും 1930 കാലഘട്ടത്തിൽ കോട്ടപ്പടിയിൽ വന്ന് താമസമാക്കി. ഇവർക്ക് 9 മക്കൾ മൂത്തമകൻ വർക്കി (വല്യേട്ടൻ) വർക്കിയുടെ ഏക മകൻ ഉലഹന്നാൻ (കുഞ്ഞ്) ഭാര്യ  ബ്രീജിത്ത, കോട്ടപ്പടി ചോലിക്കര കുടുംബാംഗമാണ്. ഇവർക്ക് നാലു മക്കൾ, മൂന്നാമത്തെ മകൻ ബേബി ,   ഫാദർ മാത്യു തെക്കേക്കര, ഫാദർ ജെയിംസ് വടക്കേൽ, ഫാദർ ജോസഫ് അറക്കൽ  എന്നിവർ  വികാരിമാരായിരുന്ന  കാലഘട്ടത്തിൽ പള്ളിയുടെ അക്കൗണ്ടൻറ് ആയി ബേബി സേവനം ചെയ്തിട്ടുണ്ട്.  1999-ൽ വാഴക്കുളം നടുക്കര ഇടവകാംഗങ്ങളായ കൂട്ടുകൽ കുര്യാക്കോസ് - ഫിലോമിന ദമ്പതികളുടെ  മകൾ ഷീബ കുര്യാക്കോസിനെ , ബേബി വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ അലനും സോനയും. അലൻ എൻജിനീയറിങ്ങും സോന നേഴ്സിങ്ങിനും പഠിക്കുന്നു.




വീട്ടുപേര് : മാവറ

കുടുംബനാഥൻ്റെ പേര് : ബേബി എം യു

കുടുംബാംഗങ്ങളുടെ എണ്ണം : 4

കുടുംബ യൂണിറ്റ് : St. George

Contact Number : 9446221950


കുടുംബാംഗങ്ങൾ

ബേബി

ഷീബ

അലൻ

സോന



Thursday, December 14, 2023

Karakunnel Benny & family

LA FAMILIA

                          വയനാട്ടിൽ നിന്ന് ഹൈറേഞ്ചിലെ  രാജകുമാരിയിലേക്ക് കുടിയേറിപ്പാർത്ത ജോസഫിൻ്റെയും ഏലിയാമ്മയുടെയും രണ്ടു മക്കളിൽ മൂത്തമകൻ ബെന്നിയുടെ ജനനം  1974 മാർച്ച് 7  - നാണ് 

വൈക്കത്ത് നിന്ന് മലബാറിലേക്ക് കുടിയേറിപ്പാർത്ത മുട്ടുമന ,  ജോസഫിൻ്റെയും അന്നമ്മയുടെയും   മൂന്നു മക്കളിൽ രണ്ടാമത്തെ മകൾ  ബീന 1974 ജൂൺ 21 ന്  മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറയിൽ ജനിച്ചു. 

ബെന്നിയുടെയും ബീനയുടെയും വിവാഹം 1996 ജനുവരി 29 ന് ആയിരുന്നു 

1997 ജൂൺ മാസം 29 ന്  ബെന്നി -  ബീന ദമ്പതികളുടെ മൂത്തമകൻ ബിബിൻ മലപ്പുറം ജില്ലയിലെ  വെറ്റിലപ്പാറയിൽ ജനിച്ചു. 




ബിബിൻ 2023 നവംബർ 26  ന്  കോട്ടപ്പടി കൽക്കുന്നേൽ യാക്കോബായ പള്ളി ഇടവക ഊനംപിള്ളിൽ O.M. ബേബിയുടെയും അനു ബേബിയുടെയും മകൾ സിൽബിയെ വിവാഹം കഴിച്ചു. ബിബിൻ സൗദിയിൽ പെട്രോളിയം മേഖലയിൽ ജോലി ചെയ്യുന്നു. Disaster Management Team മെമ്പർ ആയ ബിബിൻ,  ഇടവകയിലെ ജൂബിലി ടീമിലും അംഗമാണ് 
സിൽബി കാക്കനാട് ഇൻഫോപാർക്കിൽ സിവിൽ എഞ്ചിനീയറായി   ജോലി ചെയ്യുന്നു

ബെന്നി -  ബീന ദമ്പതികളുടെ മകൾ ബിനിമോൾ 2003 ജനുവരി 21 ന്  രാജകുമാരിയിൽ ജനിച്ചു . ബിനിമോൾ BSC Nursing രണ്ടാം വർഷം മൈസൂരിൽ പഠിക്കുന്നു.


വീട്ടുപേര് :കാരക്കുന്നേൽ
കുടുംബനാഥൻ്റെ  പേര് : ബെന്നി ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : ലിറ്റിൽ ഫ്ലവർ
കോൺടാക്ട് നമ്പർ :  9747086066

കുടുംബാംഗങ്ങൾ:
ബെന്നി ജോസഫ്
ബീന ബെന്നി
ബിബിൻ ബെന്നി
സിൽബി ബിബിൻ
ബിനിമോൾ ബെന്നി

Monday, December 11, 2023

Edappulavan Joshy Jose & Family

LA FAMILIA


        ഇടപ്പുളവൻ ജോസ് - റോസമ്മ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്ത മകനാണ് ജോഷി. 2010 July 12 ന് കൊടുവേലി ഇടവക പാലമൂട്ടിൽ ജോർജ് - ലൂസി ദമ്പതികളുടെ മകളായ ജിൻസിയെ വിവാഹം ചെയ്തു.ജോഷി - ജിൻസി ദമ്പതികളുടെ  മകൻ , ആൽവിൻ  ആറാം ക്ലാസിലാണ് പഠിക്കുന്നത്.  കുവൈറ്റിൽ ജോലി ചെയ്യുന്ന ജോഷി അൾത്താര ബാലനായി  സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആൽവിൻ  ഇടവകയിലെ ഗായക സംഘത്തിലെ അംഗമാണ്‌ .



വീട്ടുപേര് -ഇടപ്പുളവൻ

കുടുംബനാഥൻ്റെ  പേര് - ജോഷി ജോസ്

വീട്ടിലെ അംഗങ്ങളുടെ എണ്ണം -3

കുടുംബ യൂണിറ്റ് - St. Jude 

Contact No - 9567954178

                      +96566453446

വീട്ടിലെ അംഗങ്ങൾ -

ജോഷി ജോസ്

ജിൻസി ജോഷി

ആൽവിൻ ജോഷി

Monday, December 4, 2023

Alappattupalathinkal Antony Jacob & Family

LA FAMILIA

          തൃശ്ശൂർ  ഇരിഞ്ഞാലക്കുട രൂപതയിൽ, കാട്ടൂർ ഇടവകാംഗങ്ങളായ  ആലപാട്ട്പ്പാലത്തിങ്കൽ പി.കെ ജേക്കബിൻ്റെയും - മേരിയുടേയും  മകനായ ആന്റണി ജേക്കബ് ബിസിനസുമായി ബന്ധപ്പെട്ടു കോട്ടപ്പടിയിൽ വരുകയും, മഹർഷി അയുർലാബ് എന്ന സ്ഥാപനം തുടങ്ങുകയും ചെയ്തു. കവളങ്ങാട് പള്ളിപ്പാട്ട് പുത്തൻപുരയിൽ ഉലഹന്നാൻ്റെയും -  മേരിയുടെയും മകളായ റീനയാണ്  ആൻറണിയുടെ ഭാര്യ. ഇവർക്ക് രണ്ടു മക്കൾ. എയ്ഞ്ചൽ മരിയ ആൻറണിയും, ആൻസൺ ജേക്കബ് ആൻറണിയും.  രണ്ടുപേരും പഠിക്കുന്നു.
നമ്മുടെ ദൈവാലയത്തിൻ്റെ , എല്ലാ കാര്യങ്ങളിലും വളരെ സജീവമായ സഹകരണം നൽകുന്ന കുടുംബമാണ് ആന്റണിയുടേത്. 


എയ്ഞ്ചൽ മരിയ ആൻറണി - ദൈവാലയത്തിലെ ഗായക സംഘത്തിൽ അംഗമാണ് 
ആന്റണി - ഇടവക ജൂബിലി , ഫിനാൻസ് ടീമിൽ പ്രവർത്തിക്കുന്നു.


വീട്ടുപേര് :ആലപാട്ടുപ്പാലത്തിങ്കൽ 
കുടുംബനാഥൻ്റെ  പേര് : ആൻറണി ജേക്കബ്
കുടുംബാംഗങ്ങളുടെ എണ്ണം:5
കുടുംബയൂണിറ്റ്: St. Mathew's 
Contact no:- 7025105094

കുടുംബാംഗങ്ങൾ:-

ആൻറണി ജേക്കബ്, 
റീന ആൻറണി, 
എയ്ഞ്ചൽ മരിയ ആൻറണി, 
ആൻസൺ ജേക്കബ് ആൻറണി,
മേരി ജേക്കബ് .

Thaiparambil John John & Family

LA FAMILIA

         1963  ൽ ജോസഫ് ജോണും മറിയാമ്മയും കോട്ടയത്ത്‌ നിന്ന് കോട്ടപ്പടി മുട്ടുത്തുപാറയിൽ വന്നു താമസമാക്കി. ജോസഫിൻ്റെയും മറിയാമ്മയുടെയും എട്ടു മക്കളിൽ രണ്ടാമത്തെ മകനാണ് ജോൺ ജോൺ. ജോണിന് പെയിന്റിംഗ് ജോലി ആയിരുന്നു.ജോൺ കോട്ടപ്പടി പുൽപ്രകൂടി ഈച്ചരൻ - കുട്ടി ദമ്പതികളുടെ മകൾ അമ്മിണിയെ, 1979 ൽ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. ദീപ, ചെങ്ങനാശേരി വിഴിലിൽ ചെറിയാൻ - മെറിന ദമ്പതികളുടെ മകൻ ഷാഫി ചെറിയാനെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. ദീപ നേഴ്സ് ആയി സൗദിയിൽ ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു മക്കൾ മെർഷാ, ജോഷ്വ. ഇവർ വിദ്യാർത്ഥികൾ ആണ്.

 

      ഇവർ  ജോണിന്റെയും അമ്മിണി യുടേയും ഒപ്പം കോട്ടപ്പടിയിൽ ആണ് താമസം. ഇളയ മകൾ ദിവ്യ ആലുവ എട്ടേക്കർ പള്ളി ഇടവക ആന്റണി - ആനി ദമ്പതികളുടെ മകൻ ഷിൽജെൻ ആന്റണി യെ വിവാഹം ചെയ്തിരിക്കുന്നു. ഇവർക്ക് രണ്ടു മക്കൾ.

വീട്ടുപേര് : തൈപറമ്പിൽ
കുടുംബനാഥൻ്റെ  പേര് : ജോൺ ജോൺ
കുടുംബങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Jude
Contact Number : 9048023453, 8943180756 

കുടുംബാംഗങ്ങൾ :

ജോൺ ജോൺ,
അമ്മിണി ജോൺ,
ദീപ ചെറിയാൻ, 
ഷാഫി ചെറിയാൻ,
 മേർഷാ ചെറിയാൻ, 
ജോഷ്വാ ചെറിയാൻ.
  



Chennamkulam Joseph Mani & Family

LA FAMILIA

             മുത്തോലപുരത്തുനിന്നും കോട്ടപ്പടിയിൽ വന്ന് താമസമാക്കിയ ചേന്നംകുളം മാണി - അന്നക്കുട്ടി ദമ്പതികളുടെ നാലാമത്തെ മകനായ ജോസഫ് ഉപ്പുകണ്ടത്ത് താമസിക്കുന്നു.
നീലീശ്വരം ഇടവക, കാളാംപറമ്പിൽ പൗലോസിൻ്റെയും, ഗ്രേസിയുടെയും മകളാണ് ജോസഫിൻ്റെ  ഭാര്യ ബെസ്സി. ജോസഫ് പാരിഷ് കൗൺസിൽ മെമ്പർ ആയും, ബെസ്സി മാതൃദീപ്തി പ്രസിഡന്റ്‌ ആയും മതാധ്യാപികയായും സേവനം ചെയ്തിട്ടുണ്ട്. കർഷകനായ ജോസഫിനും ബെസ്സിയ്ക്കും 2 മക്കൾ .


              ജോഫിൻ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ ജോലി ചെയ്യുന്നു.കെവിൻ കോതമംഗലം രൂപത , മൈനർ സെമിനാരിയിൽ രണ്ടാം വർഷ വൈദിക  വിദ്യാർത്ഥിയാണ്.
രണ്ട് പേരും ഇടവകയിലെ ഭക്തസംഘടനകളിൽ സജീവമായിരുന്നു.

വീട്ടുപേര് : ചേന്നംകുളം
കുടുംബനാഥൻ : ജോസഫ് മാണി
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Xavier's 
Contact Number : 9947697371

കുടുംബാംഗങ്ങൾ :

ജോസഫ് മാണി, 
ബെസ്സി ജോസഫ്,
ജോഫിൻ ജോസഫ്,  
കെവിൻ ജോസഫ്.